ഷൂ​ട്ടിം​ഗ് സം​ഘ​ത്തി​ന്‍റെ വാ​ഹ​നം ആ​ക്ര​മി​ച്ച് താ​ക്കോ​ലു​മാ​യി ക​ട​ന്നു

നെ​ടു​മ്പാ​ശേ​രി: ദേ​ശീ​യ​പാ​ത​യി​ൽ അ​ത്താ​ണി​ക്ക് സ​മീ​പം സി​നി​മ ഷൂ​ട്ടിം​ഗ് സം​ഘം സ​ഞ്ച​രി​ച്ച ടെ​മ്പോ ട്രാ​വ​ല​ർ ത​ട​ഞ്ഞ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച ശേ​ഷം വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ലു​മാ​യി അ​ക്ര​മി​ക​ൾ ക​ട​ന്നു. ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​തോ​ടെ അ​ത്താ​ണി​ക്കും എ​യ​ർ​പോ​ർ​ട്ട് സി​ഗ്ന​ലി​നും ഇ​ട​യി​ലാ​ണ് സം​ഭ​വം. ട്രാ​വ​ല​റി​നെ മ​റി​ക​ട​ന്ന് പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ കു​റു​കെ നി​ർ​ത്തി. തു​ട​ർ​ന്നാ​ണ് ട്രാ​വ​ല​റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​രെ ആ​ക്ര​മി​ച്ച ശേ​ഷം വാ​ഹ​ത്തി​ന്‍റെ താ​ക്കോ​ലു​മാ​യി അ​ക്ര​മി​ക​ൾ വ​ന്ന കാ​റി​ൽ ത​ന്നെ ക​ട​ന്ന​ത്. കാ​റി​ൽ നാ​ലു​പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. തൃ​ശൂ​ർ ഭാ​ഗ​ത്തു നി​ന്നാ​ണ് ര​ണ്ട് വാ​ഹ​ന​ങ്ങ​ളും വ​ന്ന​ത്. ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ളി​ൽ ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് സം​വി​ധാ​നം ഒ​രു​ക്കു​ന്ന സം​ഘ​മാ​ണ് ട്രാ​വ​ല​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. തൃ​ശൂ​ർ സ്വ​ദേ​ശി അ​ക്ഷ​യ് ന​ൽ​കി​യ പ​രാ​തി​യി​ൽ കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്കെ​തി​രെ നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. കാ​റി​ന്‍റെ വാ​ഹ​ന ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ജീവനുള്ള ആമയെയും പല്ലിയെയും പ്ലാസ്റ്റിക് ബാഗുകളില്‍ നിറച്ച് കീച്ചെയിനാക്കുന്നു ! കൊടും ക്രൂരതയെന്ന് മൃഗസംരക്ഷണ സംഘടനകള്‍…

ഒരു കാര്യവുമില്ലാതെ മറ്റു ജീവികളെ ഉപദ്രവിച്ച് ആനന്ദം കണ്ടെത്തുന്ന കുറേയധികം മനുഷ്യര്‍ നമ്മുടെ സമൂഹത്തിലുണ്ട്. ദിവസവും നിരവധി ജീവജാലങ്ങളാണ് മനുഷ്യന്റെ ക്രൂരതകള്‍ക്കിടയായി കൊല്ലപ്പെടുന്നത്.പുതുമയുടെ പേരില്‍ ചൈനയിലെ ബെയ്ജിംഗില്‍ അത്തരമൊരു ക്രൂരത പരസ്യമായി നടന്നു. അവിടെ കടകളില്‍ കടലാമ, മത്സ്യം എന്നിവയെ ജീവനോടെ പിടിച്ച് ചെറിയ പ്ലാസ്റ്റിക് ബാഗുകള്‍ക്കുള്ളില്‍ നിറച്ച് കീച്ചെയിനുകളായി വില്‍ക്കപ്പെടുകയാണ്. പല നിറങ്ങളുള്ള വെള്ളത്തിലാണ് ഇവയെ നിക്ഷേപിക്കുന്നത്. അവയോടൊപ്പം കൂടുതല്‍ ആകര്‍ഷണീയത തോന്നാന്‍ മുത്തുകളും, അലങ്കാര വസ്തുക്കളും അതില്‍ നിക്ഷേപിക്കുന്നു. അവിടത്തെ ഈ മനുഷ്യത്വരഹിതമായ പ്രവണത പൊതുസമൂഹത്തെ ഞെട്ടിക്കുന്നതാണ്. വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങളുടെയും, ധാതുക്കളുടെയും ഓക്‌സീകരണം മൂലം മൃഗങ്ങള്‍ക്ക് അതിജീവിക്കാന്‍ കഴിയുമെന്നാണ് കടയുടമകള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഒന്ന് അനങ്ങാന്‍ കൂടി കഴിയാത്ത അത്തരം പ്ലാസ്റ്റിക് കൂടുകളില്‍ കിടന്ന് അവ കുറച്ചു ദിവസം കഴിയുമ്പോള്‍ ചാവുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ മൃഗ കീച്ചെയിനുകളുടെ വില 1.50…

Read More