തുടക്കത്തില്‍ കുതിച്ചുപാഞ്ഞ കൊച്ചി മെട്രോ ഇപ്പോള്‍ കിതയ്ക്കുന്നു ! ആദ്യത്തെ കൗതുകത്തിനു ശേഷം കൊച്ചി മെട്രോയെ ആശ്രയിക്കുന്നവരുടെ എണ്ണം നന്നേ കുറഞ്ഞു; കേരളത്തിന്റെ അഭിമാന സംരംഭം ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ കണക്കുകള്‍ ഇങ്ങനെ…

കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോയ്ക്കു വേണ്ടി വളരെ ഭീമമായ തുകയാണ് ചെലവഴിച്ചത്. മെട്രോയുടെ തുടക്കത്തില്‍ വരുമാനത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായെങ്കിലും പിന്നീട് സ്ഥിതിഗതികള്‍ മാറി. ആദ്യത്തെ കൗതുകത്തിന് ശേഷം മെട്രോയെ ആശ്രയിക്കുന്നവരുടെ എണ്ണം കുറഞ്ഞു. എങ്കിലും ഉദ്ഘാടനം ചെയ്ത് ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ വരുമാനം നൂറ് കോടിലെത്തി എന്ന പ്രത്യേകതയുമുണ്ട്. മറ്റ് മെട്രോകളുടെ വരുമാനവുമായി തട്ടിച്ചു നോക്കുമ്പോള്‍ മികച്ച നേട്ടമാണ് ഇതെന്നാണ് പൊതുവിലയിരുത്തല്‍. സര്‍ക്കാര്‍ നിയമസഭയില്‍ നല്‍കിയ കണക്കനുസരിച്ച് കഴിഞ്ഞ നവംബര്‍ വരെ കൊച്ചി മെട്രോ 105.76 കോടി രൂപ വരുമാനമുണ്ടാക്കി. ടിക്കറ്റ് വരുമാനവും ടിക്കറ്റ് ഇതര വരുമാനവും കൂട്ടിയുള്ള കണക്കാണിത്. ഉദ്ഘാടന ദിവസം മുതല്‍ നവംബര്‍ വരെ 49.85 കോടി രൂപ ടിക്കറ്റിതര വരുമാനമായി ലഭിച്ചു. ടിക്കറ്റില്‍ നിന്ന് 55.91 കോടി രൂപ വരുമാനം. മറ്റു മെട്രോകളുമായുള്ള താരതമ്യത്തില്‍ ടിക്കറ്റ് ഇതര വരുമാനത്തില്‍ കൊച്ചി മെട്രോ മുന്നിലാണ്.…

Read More