അതിവേഗം ബഹുദൂരം..!  വേഗതയില്‍ മുഖംമിനുക്കി കൊ​ച്ചി മെ​ട്രോ; ആ​ലു​വ -തൈ​ക്കൂ​ടം യാ​ത്ര വെ​റും 43 മി​നി​റ്റി​ൽ

കൊ​ച്ചി: മ​ഹാ​രാ​ജാ​സ് മു​ത​ൽ തൈ​ക്കൂ​ട്ടം വ​രെ​യു​ള്ള റീ​ച്ചി​ലെ വേ​ഗ​നി​യ​ന്ത്ര​ണം മാ​റ്റി​യ​തോ​ടെ മെ​ട്രോ യാ​ത്ര​യു​ടെ വേ​ഗ​ത കൂ​ടി. ഇ​നി ആ​ലു​വ​യി​ൽ​നി​ന്ന് തൈ​ക്കൂ​ട​ത്ത് എ​ത്താ​ൻ വെ​റും 43 മി​നി​റ്റ് മ​തി.

മെ​ട്രോ റെ​യി​ൽ സു​ര​ക്ഷാ ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷ​മാ​ണു മ​ഹാ​രാ​ജാ​സ് മു​ത​ൽ തൈ​ക്കൂ​ട്ടം വ​രെ​യു​ള്ള റീ​ച്ചി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വേ​ഗ​നി​യ​ന്ത്ര​ണം നീ​ക്കി​യ​ത്. ഇ​തോ​ടെ ചൊ​വ്വാ​ഴ്ച മു​ത​ൽ മെ​ട്രോ വേ​ഗ​ത കൂ​ട്ടി. പ​ര​മാ​വ​ധി വേ​ഗ​ത​യാ​യ 80 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ വ​രെ മെ​ട്രോ പാ​യു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

മ​ഹാ​രാ​ജാ​സ് മു​ത​ൽ തൈ​ക്കൂ​ടം വ​രെ​യു​ള്ള കൊ​ച്ചി മെ​ട്രോ​യു​ടെ പു​തി​യ പാ​ത​യി​ൽ ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷം മ​ണി​ക്കൂ​റി​ൽ 25 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​യി​രു​ന്നു ട്രെ​യി​നു​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. വേ​ഗ​ത വ​ർ​ധി​പ്പി​ച്ച​തോ​ടെ 14 മി​നി​റ്റ് കൂ​ടു​ന്പോ​ൾ സ്റ്റേ​ഷ​നു​ക​ളി​ൽ വ​ന്നി​രു​ന്ന ട്രെ​യി​നു​ക​ളു​ടെ സ​മ​യം ഏ​ഴു മി​നി​റ്റാ​യി ചു​രു​ങ്ങി. ആ​ലു​വ​യി​ൽ​നി​ന്ന് തൈ​ക്കൂ​ടം​വ​രെ സ​ഞ്ച​രി​ക്കാ​ൻ നേ​ര​ത്തെ 53 മി​നി​റ്റാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്.

Related posts