പെണ്‍കുട്ടികള്‍ക്കൊപ്പം നിന്നുവെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിയ്ക്ക് മര്‍ദ്ദനം ! ഷര്‍ട്ട് വലിച്ചു കീറി; കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനെതിരേ പരാതി…

തിരുവനന്തപുരം പൂവാറില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്‍ മര്‍ദ്ദിച്ചതായി പരാതി. അരുമാനൂര്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഷാനുവിനാണ് മര്‍ദ്ദനമേറ്റത്. പെണ്‍കുട്ടികള്‍ക്കൊപ്പം നിന്നു എന്നു പറഞ്ഞാണ് മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. ഷര്‍ട്ട് വലിച്ചു കീറുകയും അടിക്കുകയും ചെയ്തുവെന്ന് മര്‍ദ്ദനമേറ്റ കുട്ടി പറഞ്ഞു. പൂവാര്‍ കെസ്ആര്‍ടിസി ഡിപ്പോയില്‍ രാവിലെയായിരുന്നു സംഭവം. ഡിപ്പോയില്‍ പെണ്‍കുട്ടികളോട് സംസാരിച്ചു നില്‍ക്കുന്നു എന്നു പറഞ്ഞ് കെഎസ്ആര്‍ടിസി കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ സുനില്‍ മര്‍ദ്ദിച്ചു എന്നാണ് ഷാനുവിന്റെ പരാതി. സെക്യൂരിറ്റി ജീവനക്കാരും ഇവര്‍ക്കൊപ്പം ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നും വിദ്യാര്‍ത്ഥി പറയുന്നു. ഷാനുവിനെ ജീവനക്കാരന്‍ അടിച്ചെന്ന് ഒപ്പമുണ്ടായിരുന്ന സഹപാഠികളായ പെണ്‍കുട്ടികളും വെളിപ്പെടുത്തി. സംഭവത്തില്‍ പോലീസ് ഇടപെട്ടു. പരിക്കേറ്റ വിദ്യാര്‍ത്ഥിയുടേയും സ്റ്റാന്‍ഡിലുണ്ടായിരുന്ന മറ്റുള്ളവരുടേയും മൊഴി പോലീസ് രേഖപ്പെടുത്തും. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. പെണ്‍കുട്ടികള്‍ക്കൊപ്പം നിന്നുവെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിയ്ക്ക് മര്‍ദ്ദനം ! ഷര്‍ട്ട് വലിച്ചു കീറി;…

Read More

ജാക്കിലിവർ പിന്നിലൊളിപ്പിച്ച് അസഭ്യവർഷവുമായി കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ൻഡിലെത്തി സ്വ​കാ​ര്യ​ബ​സ് ജീ​വ​ന​ക്കാ​ര​ന്‍റെ കൊ​ല​വി​ളി; ചിതറിയോടി യാത്രക്കാർ; ഞെട്ടിക്കുന്ന സംഭവം മാവേലിക്കരയിൽ

മാ​വേ​ലി​ക്ക​ര: സ​മ​യ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ത്തെത്തുട​ര്‍​ന്ന് മാ​വേ​ലി​ക്ക​ര കെ​എ​സ്ആ​ര്‍​ടി​സി ബസ് സ്റ്റാ​ൻഡില്‍ ജാ​ക്കി​ലി​വ​റു​മാ​യെ​ത്തി സ്വ​കാ​ര്യ​ബ​സ് ജീ​വ​ന​ക്കാ​ര​ന്‍റെ വ​ധ​ഭീ​ഷ​ണി. കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ ഉ​ട​ന്‍​ത​ന്നെ പോ​ലീ​സി​ല്‍ അ​റി​യി​ച്ചി​ട്ടും ആ​രു​മെ​ത്തി​യി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ ത​ഴ​ക്ക​ര വേ​ണാ​ട് ജ​ംഗ്ഷ​നി​ലാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. പ​ത്ത​നം​തി​ട്ടയിൽനി​ന്ന് ഹ​രി​പ്പാ​ടി​നു പോ​യ ഹ​രി​പ്പാ​ട് ഡി​പ്പോ​യി​ലെ വേ​ണാ​ട് ബ​സി​ലെ​യും പ​ത്ത​നം​തി​ട്ട-​ഹ​രി​പ്പാ​ട് റൂ​ട്ടി​ല്‍ താ​ത്കാ​ലി​ക പെ​ര്‍​മി​റ്റി​ല്‍ സ​ര്‍​വീസ് ന​ട​ത്തു​ന്ന അ​നീ​ഷാ​മോ​ള്‍ ബ​സി​ലെ​യും ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ലാ​ണ് സ​മ​യ​ക്ര​മ​ത്തെ​ച്ചൊ​ല്ലി സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. സ്വ​കാ​ര്യ​ബ​സി​ലെ ജീ​വ​ന​ക്കാ​ര്‍ കു​റെ​നേ​രം കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ജ​ംഗ്ഷ​നി​ല്‍ ത​ട​ഞ്ഞി​ട്ടു. പി​ന്നീ​ടാ​ണ് ത​ങ്ങ​ള്‍​ക്ക് അ​നു​വ​ദ​നീ​യ​മാ​യ റൂ​ട്ടി​ല്‍നി​ന്ന് അ​ര​കി​ലോ​മീ​റ്റ​റോ​ളം മാ​റി സ​ഞ്ച​രി​ച്ച് യാ​ത്ര​ക്കാ​രു​മാ​യി കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ൻഡിനു മു​ന്നി​ലെ​ത്തി​യ​ത്. ബ​സി​ല്‍നി​ന്ന് ജാ​ക്കി​ലി​വ​റു​മാ​യി ചാ​ടി​യി​റ​ങ്ങി​യ ജീ​വ​ന​ക്കാ​ര​ന്‍ കെ​എ​സ്ആ​ര്‍​ടി​സി ക​ണ്‍​ട്രോ​ളി​ംഗ് ഇ​ന്‍​സ്പെ​ക്ട​റു​ടെ ഓ​ഫീ​സി​നു മു​ന്നി​ലെ​ത്തി അ​സ​ഭ്യ​വ​ര്‍​ഷം ന​ട​ത്തു​ക​യും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്തു. ഈ​സ​മ​യം സ്റ്റാ​ൻഡില്‍ ബ​സ് കാ​ത്തു​നി​ന്ന വ​നി​ത​ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ര്‍…

Read More

സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്കു പ​ക​രം ഇ​നി കെ​എ​സ്ആ​ര്‍​ടി​സി ഓ​ടും; റൂ​ട്ടു​ക​ള്‍ പി​ടി​ച്ചെ​ടു​ക്കാ​ന്‍ നീ​ക്കം തു​ട​ങ്ങി

കൊ​ച്ചി: പെ​ര്‍​മി​റ്റ് പു​തു​ക്കാ​ത്ത 140 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​പ​രി​ധി നി​ശ്ച​യി​ച്ച സ്വ​കാ​ര്യ ഓ​ര്‍​ഡി​ന​റി ബ​സു​ക​ളു​ടെ റൂ​ട്ട് കെ​എ​സ്ആ​ര്‍​ടി​സി എ​റ്റെ​ടു​ക്കു​ന്നു. നേ​ര​ത്തെ​യും കെ​എ​സ്ആ​ര്‍​ടി​സി ഇ​ത്ത​ര​ത്തി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ റൂ​ട്ടു​ക​ള്‍ ഏ​റ്റെ​ടു​ത്തി​രു​ന്നു. സ​മാ​ന​രീ​തി​യി​ല്‍ ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ഓ​ടി​ക്കാ​ന്‍ ത​ന്നെ​യാ​ണ് ഇ​ക്കു​റി​യും കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ തീ​രു​മാ​നം. 140 കി​ലോ​മീ​റ്റ​റി​ല്‍ താ​ഴെ ഓ​ടാ​ന്‍ പെ​ര്‍​മി​റ്റു​ള്ള സ്വ​കാ​ര്യ ബ​സു​ക​ള്‍ പ​ല​തും ദൂര​പ​രി​ധി ലം​ഘി​ച്ച് സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്നു. ഇ​തി​നെ​തി​രേ പ​രാ​തി ഉ​യ​രു​ക​യും പെ​ര്‍​മി​റ്റ് പു​തു​ക്കു​ന്ന​തി​ന് ത​ട​സം നേ​രി​ടു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ യാ​ത്ര​ക്കാ​രു​ടെ ദു​രി​തം ചൂ​ണ്ടി​ക്കാ​ട്ടി ബ​സ് ഉ​ട​മ​ക​ള്‍ സ​ര്‍​ക്കാ​രി​നെ സ​മീ​പി​ച്ച​തോ​ടെ താ​ല്‍​ക്കാ​ലി​ക​മാ​യി പെ​ര്‍​മി​റ്റ് പു​തു​ക്കി ന​ല്‍​കി. ഇ​ത്ത​രം ബ​സു​ക​ളു​ടെ വി​വ​ര​ങ്ങ​ളാ​ണ് നി​ല​വി​ല്‍ ആ​ര്‍​ടി ഓ​ഫീ​സു​ക​ളി​ല്‍നി​ന്നും കെ​എ​സ്ആ​ര്‍​ടി​സി ക്ല​സ്റ്റ​ര്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ ശേ​ഖ​രി​ക്കു​ന്ന​ത്. കോ​വി​ഡി​നെ​ത്തു​ട​ര്‍​ന്ന് ക​ട്ട​പ്പു​റ​ത്തി​രി​ക്കു​ന്ന 748 ബ​സു​ക​ള്‍ അ​റ്റ​കു​റ​റ​പ്പ​ണി ന​ട​ത്തി നാ​ല് മാ​സ​ത്തി​നു​ള്ളി​ല്‍ ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ സ​ര്‍​വീ​സാ​ക്കി ഈ ​റൂ​ട്ടു​ക​ളി​ല്‍ ഓ​ടി​ക്കാ​നാ​ണ് കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ നീ​ക്കം. അ​തേ​സ​മ​യം ഓ​ര്‍​ഡി​ന​റി ബ​സു​ക​ള്‍ സ​ര്‍​വീ​സ്…

Read More

ഇങ്ങനെ ‘സിംപിൾ’ ആയി ഡ്രസ്സ് ചെയ്യുന്നവരെ ഇഷ്ടമല്ലേ..!’ ഡ്രൈ​വ​റും കണ്ടക്ടറും വീണ്ടും കാക്കി യൂണിഫോമിൽ; പുതുവർഷത്തിൽ പഴമയുടെ പുതുമയുമായി കെഎസ്ആർടിസി

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ കാ​ക്കി യൂ​ണി​ഫോം വീണ്ടും പു​നഃ​സ്ഥാ​പി​ക്കാ​ൻ മാനേജ്മെന്‍റ് തീരുമാനിച്ചു. ജീ​വ​ന​ക്കാ​ർ ഏ​റെ നാ​ളാ​യി ഉ​ന്ന​യി​ക്കു​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് യൂ​ണി​യ​നു​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് മാ​നേ​ജ്മെ​ന്‍റ് ഈ തീ​രു​മാ​നം എ​ടു​ത്ത​ത്. 2023 ജ​നു​വ​രി മു​ത​ൽ ഡ്രൈ​വ​ർ, ക​ണ്ട​ക്ട​ർ ത​സ്തി​ക​യി​ലു​ള്ള ജീ​വ​ന​ക്കാ​ർ കാ​ക്കി നി​റ​ത്തി​ലു​ള്ള യൂ​ണി​ഫോം ധ​രി​ക്കും. മെ​ക്കാ​നി​ക്ക​ൽ ജീ​വ​ന​ക്കാ​ർ​ക്ക് നീ​ല യൂ​ണി​ഫോ​മും ഇ​ൻ​സ്പെ​ക്ട​ർ ത​സ്തി​ക​യി​ൽ ഉ​ള്ള​വ​ർ​ക്ക് വെ​ള്ള ഷ​ർ​ട്ടും ചാ​ര പാ​ന്‍റ്സും എ​ന്ന യൂ​ണി​ഫോ​മും ഏ​ർ​പ്പെ​ടു​ത്താ​നാ​ണ് നീ​ക്കം. 2015-ലാ​ണ് കാ​ക്കി നി​റം ഉ​പേ​ക്ഷി​ച്ച് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ ആ​കാ​ശ​നീ​ല കു​പ്പാ​യ​ത്തി​ലേ​ക്ക് ചേ​ക്കേ​റി​യ​ത്. ജീ​വ​ന​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ പ്ര​ഫ​ഷ​ന​ലി​സം ഉ​റ​പ്പാ​ക്കാ​നാ​ണ് അ​ന്ന​ത്തെ മാ​നേ​ജ്മെ​ന്‍റ് ഈ ​തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കി​യ​ത്.

Read More

അങ്ങനെയൊരു തീരുമാനം എടുക്കാൻ അവർ വൈകിച്ചില്ല; തളർന്ന് വീണ യാ​ത്ര​ക്കാ​ര​ന് ചി​കി​ത്സ​യൊ​രു​ക്കാ​ൻ ബ​സ് തി​രി​കെ ഓ​ടി​ച്ച് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ

കാ​​ഞ്ഞി​​ര​​പ്പ​​ള​​ളി: യാ​​ത്ര​​യ്ക്കി​​ട​​യി​​ൽ അ​​പ​​സ്മാ​​രം ബാ​​ധി​​ച്ച യാ​​ത്ര​​ക്കാ​​ര​​ന് ചി​​കി​​ത്സ​​യൊ​​രു​​ക്കാ​​ൻ ഒ​​രു കി​​ലോ​​മീ​​റ്റ​​റി​​ല​​ധി​​കം ദൂ​​രം ബ​​സ് തി​​രി​​കെ ഓ​​ടി​​ച്ചു കെ​​എ​​സ്ആ​​ർ​​ടി​​സി ജീ​​വ​​ന​​ക്കാ​​ർ. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് 12.20നാ​​യി​​രു​​ന്നു സം​​ഭ​​വം. പ​​ത്ത​​നം​​തി​​ട്ട​​യി​​ലേ​​ക്ക് പോ​​കു​​ക​​യാ​​യി​​രു​​ന്ന കെ​​എ​​സ്ആ​​ർ​​ടി​​സി നി​​ല​​മ്പൂ​​ർ ഡി​​പ്പോ​​യി​​ലെ ബ​​സി​​ൽ പെ​​രു​​മ്പാ​​വൂ​​രി​​ൽ​​നി​​ന്നു ക​​യ​​റി​​യ മു​​ൻ സൈ​​നി​​ക​​നാ​​യ എ​​രു​​മേ​​ലി ത​​ട​​ത്തി​​ൽ​​വീ​​ട്ടി​​ൽ സ​​ജി​​ത്ത് കു​​മാ​​റി​​ന്‍റെ (54) ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​ണ് കെ​​എ​​സ്ആ​​ർ​​ടി​​സി നി​​ല​​മ്പൂ​​ർ ഡി​​പ്പോ​​യി​​ലെ ജീ​​വ​​ന​​ക്കാ​​ർ ത​​യാ​​റാ​​യ​​ത്. ബ​​സ് കാ​​ഞ്ഞി​​ര​​പ്പ​​ള​​ളി – എ​​രു​​മേ​​ലി റൂ​​ട്ടി​​ൽ സ​​ഞ്ച​​രി​​ക്ക​​വേ കു​​ള​​പ്പു​​റം എ​​ത്തി​​യ​​പ്പോ​​ൾ സ​​ജി​​ത്ത് കു​​മാ​​ർ അ​​പ​​സ്‌​​മാ​​ര ല​​ക്ഷ​​ണ​​ങ്ങ​​ൾ പ്ര​​ക​​ടി​​പ്പി​​ക്കു​​ക​​യും തു​​ട​​ർ​​ന്ന് ബ​​സി​​ൽ കു​​ഴ​​ഞ്ഞു​​വീ​​ഴു​​ക​​യു​​മാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് രോ​​ഗി​​ക്ക് അ​​ടി​​യ​​ന്ത​​ര ചി​​കി​​ത്സ​​യൊ​​രു​​ക്കാ​​ൻ ഒ​​രു കി​​ലോ​​മീ​​റ്റ​​ർ പി​​ന്നി​​ലു​​ള്ള കാ​​ഞ്ഞി​​ര​​പ്പ​​ള്ളി മേ​​രി​​ക്വീ​​ൻ​​സ് മി​​ഷ​​ൻ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ക്കാ​​ൻ കെ​​എ​​സ്ആ​​ർ​​ടി​​സി ജീ​​വ​​ന​​ക്കാ​​രാ​​യ ക​​ണ്ട​​ക്ട​​ർ ടി.​​കെ. ജ​​യേ​​ഷും ഡ്രൈ​​വ​​ർ ഷെ​​ബീ​​ർ അ​​ലി​​യും തീ​​രു​​മാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നു. കാ​​ഞ്ഞി​​ര​​പ്പ​​ള​​ളി മേ​​രി​​ക്വീ​​ൻ​​സ് മി​​ഷ​​ൻ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച രോ​​ഗി​​ക്ക് അ​​ടി​​യ​​ന്ത​​ര ചി​​കി​​ത്സ ന്യൂ​​റോ​​ള​​ജി വി​​ഭാ​​ഗ​​ത്തി​​ന് കീ​​ഴി​​ൽ ല​​ഭ്യ​​മാ​​ക്കി​​യ​​താ​​യും സ​​ജി​​ത്ത് കു​​മാ​​ർ…

Read More

​പരസ്യം മുടങ്ങിയതോടെ മാ​സം 13 കോ​ടി​യോ​ളം നഷ്ടം; കെഎസ്ആർടിസിയിൽ പരസ്യം പാടില്ലെന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​രവിനെതിരെ​ കെ​എ​സ്ആ​ര്‍​ടി​സി സു​പ്രീം​കോ​ട​തി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ല്‍ പ​ര​സ്യം പാ​ടി​ല്ലെ​ന്ന ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ കെ​എ​സ്ആ​ര്‍​ടി​സി സു​പ്രീം​കോ​ട​തി​യി​ല്‍. ഉ​ത്ത​ര​വ് മൂലം വ​ന്‍ വ​രു​മാ​ന​ന​ഷ്ട​മാ​ണെ​ന്നു സു​പ്രീം​കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച അ​പ്പീ​ലി​ല്‍ പ​റ​യു​ന്നു. സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​ണെ​ന്ന് കാ​ട്ടി​യാ​ണ് കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ പ​ര​സ്യം ന​ല്‍​കു​ന്ന​ത് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​ത്. പ​ര​സ്യം റ​ദ്ദാ​ക്കി​യ​തോ​ടെ പ്ര​തി​മാ​സം 13 കോ​ടി​യോ​ളം രൂ​പ​യാ​ണ് കെ​എ​സ്ആ​ര്‍​ടി​സി​ക്ക് ന​ഷ്ട​മു​ണ്ടാ​യ​തെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ചോ​ദ്യം ചോ​യ്തു​കൊ​ണ്ടു​ള്ള ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. പ്ര​തി​സ​ന്ധി​യി​ലാ​യ കെ​എ​സ്ആ​ര്‍​ടി​സി​ക്ക് കോ​ട​തി ഉ​ത്ത​ര​വ് വ​ന്‍ തി​രി​ച്ച​ടി​യാ​യി. സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് പ​ര​സ്യം ന​ല്‍​കാ​റു​ള്ള​തെ​ന്നും കെ​എ​സ്ആ​ര്‍​ടി​സി വ്യ​ക്ത​മാ​ക്കി. സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​ലാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. വ്യ​ക്ത​മാ​യ പ​ഠ​ന​മി​ല്ലാ​തെ​യാ​ണ് ഉ​ത്ത​ര​വു​ണ്ടാ​യ​തെ​ന്നും ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വ​ട​ക്ക​ഞ്ചേ​രി​യി​ല്‍ ഒ​മ്പ​ത് പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ബ​സ​പ​ക​ട​ത്തേ​തു​ട​ര്‍​ന്ന് സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​ലാ​ണ് ഹൈ​ക്കോ​ട​തി കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ പ​ര​സ്യം റ​ദ്ദാ​ക്കി​യ​ത്. ബ​സു​ക​ളി​ലെ പ​ര​സ്യം അ​പ​ക​ട​സാ​ധ്യ​ത കൂ​ട്ടു​മെ​ന്ന നി​രീ​ഷ​ണ​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു ഉ​ത്ത​ര​വ്.

Read More

നാൽപത് അയ്യപ്പഭക്തരില്ലെങ്കിൽ പമ്പാ സർവീസ് വേണ്ട; നഷ്ടം വരുത്തി ഓടിയാൽ ​ഉദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും ഈ​ടാ​ക്കു​മെ​ന്ന് ഭീ​ഷ​ണി; തീ​ർ​ഥാ​ട​ക​ർ ബു​ദ്ധി​മു​ട്ടി​ൽ

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: ശ​ബ​രി​മ​ല മ​ണ്ഡ​ല കാ​ല – മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന കാ​ല​ത്ത് പ​മ്പ സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന​തി​ന് കെ​എ​സ്ആ​ർടി ​സി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ഇ​ത് ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​ക​രെ വ​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യി​ട്ടു​ണ്ട്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ എ​ല്ലാ ഡി​പ്പോ​ക​ളി​ൽ നി​ന്നും പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും കെ ​എ​സ് ആ​ർ ടി ​സി തീ​ർ​ത്ഥാ​ട​ക​രു​ടെ സൗ​ക​ര്യ​ത്തി​ന​നു​സ​രി​ച്ച് പ​മ്പ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നു. ഈ ​തീ​ർ​ത്ഥാ​ട​ന കാ​ല​ത്ത് ഒ​ട്ടു​മി​ക്ക ഡി​പ്പോ​ക​ളി​ൽ നി​ന്നും പ​മ്പ സ​ർ​വീ​സ് ആ​രം​ഭി​ച്ചി​ട്ടി​ല്ല. 40 തീ​ർ​ഥാ​ട​ക​ർ ഇ​ല്ലെ​ങ്കി​ൽ പ​മ്പ സ​ർ​വീ​സ് ന​ട​ത്തേ​ണ്ട​തി​ല്ല എ​ന്നാ​ണ് മാ​നേ​ജ്മെ​ന്‍റ് യൂ​ണി​റ്റ് അ​ധി​കൃ​ത​ർ​ക്ക് ന​ല്കി​യി​രി​ക്കു​ന്ന നി​ർ​ദ്ദേ​ശം. ന​ഷ്ട​മു​ണ്ടാ​യാ​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും ഈ​ടാ​ക്കു​മെ​ന്ന് ഭീ​ഷ​ണി​യു​മു​ണ്ട്. യൂ​ണി​റ്റ് അ​ധി​കൃ​ത​ർ ഈ ​ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റു​മ​ല്ല. പ​മ്പ​യി​ലേ​ക്ക് ചാ​ർ​ട്ടേ​ഡ് ബ​സു​ക​ൾ അ​യ​യ്ക്കാ​നും, ഗ്രൂ​പ്പ് യാ​ത്ര​ക്കാ​ർ​ക്കാ​യി ബ​സു​ക​ൾ അ​യ​യ്ക്കാ​നു​മാ​ണ് ബ​ജ​റ്റ് ടൂ​റി​സം സെ​ല്ലി​നും യൂ​ണി​റ്റ് അ​ധി​കൃ​ത​ർ​ക്കും ന​ല്കി​യി​ട്ടു​ള്ള നി​ർ​ദ്ദേ​ശം. എ​ന്നാ​ൽ ഒ​രൊ​റ്റ സം​ഘം…

Read More

15 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള സ​ര്‍​ക്കാ​ര്‍ വാ​ഹ​ന​ങ്ങ​ളെ​ല്ലാം പൊ​ളി​ച്ചു നീ​ക്കും ! പ​ഴ​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളും പൊ​ളി​ക്കേ​ണ്ടി വ​രും…

ഗ​താ​ഗ​ത മേ​ഖ​ല​യെ പ​രി​സ്ഥി​തി സൗ​ഹാ​ര്‍​ദ്ദ​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി 15 വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള സ​ര്‍​ക്കാ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്കാ​ന്‍ ത​യ്യാ​റെ​ടു​പ്പു​മാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. അ​ടു​ത്ത വ​ര്‍​ഷം ഏ​പ്രി​ല്‍ ഒ​ന്നി​ന് ഇ​ത് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ത്തു​മെ​ന്ന് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത​മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ക​ര​ടു​രേ​ഖ​യി​ല്‍ പ​റ​യു​ന്നു. ഏ​പ്രി​ല്‍ ഒ​ന്നി​ന് ശേ​ഷം 15 വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള സ​ര്‍​ക്കാ​ര്‍ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ന്‍ പു​തു​ക്കി ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം. കോ​ര്‍​പ്പ​റേ​ഷ​ന്‍ വാ​ഹ​ന​ങ്ങ​ള്‍​ക്കും ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഡി​പ്പാ​ര്‍​ട്ട്മെ​ന്റ് വാ​ഹ​ന​ങ്ങ​ള്‍​ക്കും ഇ​ത് ബാ​ധ​ക​മാ​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം തേ​ടി​യി​രി​ക്കു​ക​യാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. പ​തി​ന​ഞ്ച് വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള സ​ര്‍​ക്കാ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഉ​പേ​ക്ഷി​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി അ​റി​യി​ച്ചു. പ​തി​ന​ഞ്ച് വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ള്‍ റോ​ഡി​ല്‍ ഇ​റ​ങ്ങാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. വാ​ഹ​ന ഗ​താ​ഗ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ന​യം സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് അ​യ​ച്ചു​കൊ​ടു​ത്ത​താ​യും നി​തി​ന്‍ ഗ​ഡ്ക​രി പ​റ​ഞ്ഞു. ഇ​ത് ന​ട​പ്പാ​യാ​ല്‍ കേ​ര​ള​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ലു​ള്ള കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ പ​ഴ​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ളുംപൊ​ളി​ച്ചു നീ​ക്കേ​ണ്ടി വ​രും.

Read More

ശ​ബ​രി​മ​ല സ​ര്‍​വീ​സി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ കൊ​ള്ള ! സ്‌​പെ​ഷ്യ​ല്‍ സ​ര്‍​വീ​സ് എ​ന്നു പ​റ​ഞ്ഞ് അ​ധി​ക നി​ര​ക്ക് ചു​മ​ത്തു​ന്ന​തി​നെ​തി​രേ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് ഹൈ​ക്കോ​ട​തി…

ശ​ബ​രി​മ​ല​യി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന കെ.​എ​സ്.​ആ​ര്‍.​ടി.​സി. ബ​സു​ക​ളി​ല്‍ അ​ധി​ക നി​ര​ക്ക് ഈ​ടാ​ക്കു​ന്നു​വെ​ന്ന വാ​ര്‍​ത്ത​ക​ളെ​ത്തു​ട​ര്‍​ന്ന് സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് ഹൈ​ക്കോ​ട​തി. സ്പെ​ഷ്യ​ല്‍ സ​ര്‍​വീ​സ് എ​ന്ന പേ​രി​ല്‍ ന​ട​ത്തു​ന്ന ബ​സ് സ​ര്‍​വീ​സു​ക​ളി​ല്‍ 35 ശ​ത​മാ​നം അ​ധി​ക നി​ര​ക്ക് ഈ​ടാ​ക്കു​ന്നു​വെ​ന്ന പ​രാ​തി​യി​ല്‍ ജ​സ്റ്റി​സ് അ​നി​ല്‍ കെ.​ന​രേ​ന്ദ്ര​നും ജ​സ്റ്റി​സ് പി.​ജി. അ​ജി​ത് കു​മാ​റും അ​ട​ങ്ങി​യ ദേ​വ​സ്വം ബെ​ഞ്ചാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. എ​രു​മേ​ലി, റാ​ന്നി, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം തു​ട​ങ്ങി​യ സ്ഥ​ല​ത്തേ​ക്ക് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന സ​ര്‍​വീ​സു​ക​ള്‍ പ​മ്പ​വ​രെ നീ​ട്ടി എ​ല്ലാം സ്പെ​ഷ്യ​ല്‍ സ​ര്‍​വീ​സാ​യി മാ​റ്റി​യി​ട്ടു​ണ്ടോ എ​ന്ന് കോ​ട​തി ചോ​ദി​ച്ചു. ഇ​തേ തു​ട​ര്‍​ന്ന് കൂ​ടു​ത​ല്‍ വി​ശ​ദീ​ക​ര​ണ​ത്തി​ന് കെ.​എ​സ്.​ആ​ര്‍.​ടി.​സി. സ​മ​യം തേ​ടി. കേ​സ് വ്യാ​ഴാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കു​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട എ​ന്നീ ജി​ല്ല​ക​ളി​ലെ​മ​ല​യോ​ര​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന സ്ഥ​ല​ത്ത് ഘ​ട്ട​ര്‍ റോ​ഡ് എ​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് 25 ശ​ത​മാ​നം അ​ധി​ക​ചാ​ര്‍​ജ് ബ​സു​ക​ളി​ല്‍ ഈ​ടാ​ക്കു​ന്നു​ണ്ടെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി കോ​ട​തി​യെ അ​റി​യി​ച്ചു. ളാ​ഹ മു​ത​ല്‍ പ​മ്പ​വ​രെ​യും എ​രു​മേ​ലി മു​ത​ല്‍…

Read More

പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പെ​ട്ടു ! അ​ഞ്ചു കോ​ടി ആ​റ് ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്ആ​ര്‍​ടി​സി ഹൈ​ക്കോ​ട​തി​യി​ല്‍…

പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ന​ട​ത്തി​യ ഹ​ര്‍​ത്താ​ലി​നി​ടെ ബ​സു​ക​ള്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും നേ​രെ ന​ട​ന്ന അ​ക്ര​മ​ങ്ങ​ളി​ല്‍ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്ആ​ര്‍​ടി​സി ഹൈ​ക്കോ​ട​തി​യി​ല്‍. അ​ഞ്ചു കോ​ടി ആ​റു ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം വേ​ണ​മെ​ന്നാ​ണ് കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ആ​വ​ശ്യം. ഹ​ര്‍​ത്താ​ല്‍ പ്ര​ഖ്യാ​പി​ച്ച​വ​ര്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും കെ​എ​സ്ആ​ര്‍​ടി​സി ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഹ​ര്‍​ത്താ​ലി​ല്‍ 58 ബ​സ്സു​ക​ള്‍ ത​ക​ര്‍​ത്തെ​ന്നും 10 ജീ​വ​ന​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റെ​ന്നും കെ​എ​സ്ആ​ര്‍​ടി​സി വ്യ​ക്ത​മാ​ക്കി. ഹ​ര്‍​ത്താ​ല്‍ അ​ക്ര​മ​ങ്ങ​ള്‍​ക്ക് എ​തി​രെ ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​ല്‍ ക​ക്ഷി ചേ​രാ​നാ​യി കെ​എ​സ്ആ​ര്‍​ടി​സി അ​പേ​ക്ഷ ന​ല്‍​കി. ബ​സ്സു​ക​ള്‍​ക്ക് ഉ​ണ്ടാ​യ കേ​ടു​പാ​ടി​ന് 9,71,115 രൂ​പ​യും ഷെ​ഡ്യൂ​ളു​ക​ള്‍ ക്യാ​ന്‍​സ​ല്‍ ചെ​യ്ത​തി​ലൂ​ടെ മൂ​ന്നു​കോ​ടി രൂ​പ​യു​ടെ ന​ഷ്ട​വും ഉ​ണ്ടാ​യ​താ​യി കെ​എ​സ്ആ​ര്‍​ടി​സി കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ല്‍ വ്യ​ക്ത​മാ​ക്കി. കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ന​ഷ്ടം അ​ക്ര​മി​ക​ളി​ല്‍ നി​ന്ന് ഈ​ടാ​ക്ക​ണെ​ന്ന് നേ​ര​ത്തെ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ ജീ​വ​ന​ക്കാ​രു​ടെ ചി​കി​ത്സാ​ചെ​ല​വും കേ​ടാ​യ ബ​സു​ക​ള്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​തു​വ​രെ ട്രി​പ്പു​ക​ള്‍ മു​ട​ങ്ങി​യ​തി​ന്റെ ന​ഷ്ട​വും ഇ​വ​രി​ല്‍​നി​ന്ന് ഈ​ടാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു…

Read More