ക​രി​മ്പു​ലി​ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ; പ​ത്ത​നം​തി​ട്ട ക​ല​ഞ്ഞൂ​രി​ൽ ക്യാ​മ​റ സ്ഥാ​പി​ച്ച് വ​നം​വ​കു​പ്പ്, ഭീതിയിൽ നാട്ടുകാർ

പ​ത്ത​നം​തി​ട്ട: ക​ല​ഞ്ഞൂ​രി​ൽ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ക​രി​മ്പു​ലി​യി​റ​ങ്ങി. ക​ല​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​താം വാ​ർ​ഡി​ൽ​പ്പെ​ട്ട എ​ലി​ക്കോ​ട് ഇ​രു​ക്കു​ഴി ഭാ​ഗ​ത്തെ ജ​ന​വാ​സ​മേ​ഖ​ല​യ്ക്ക് സ​മീ​പ​ത്താ​ണ് ക​രി​മ്പു​ലി​യെ ക​ണ്ട​ത്.ചൊ​വ്വാ​ഴ്ച ര​ണ്ടു ത​വ​ണ​യാ​യി​ട്ടാ​ണ് നാ​ട്ടു​കാ​ർ ക​രി​മ്പു​ലി​യെ ഈ ​പ്ര​ദേ​ശ​ത്ത് ക​ണ്ട​ത്. രാ​വി​ലെ റ​ബ്ബ​ർ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളാ​ണ് ആ​ദ്യം ക​രി​മ്പു​ലി​യെ കാ​ണു​ന്ന​ത്. പി​ന്നീ​ട് വൈ​കീ​ട്ട് അ​ഞ്ചോ​ടെപ്ര​ദേ​ശ​വാ​സി​ക​ളാ​യ നാ​ട്ടു​കാ​രും ഈ ​പ്ര​ദേ​ശ​ത്ത് ക​രി​മ്പു​ലി​യെ ക​ണ്ടു. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​ൻ ത​ന്നെ ഒ​മ്പ​താം വാ​ർ​ഡ് മെ​മ്പ​ർ പ്ര​സ​ന്ന​കു​മാ​രി വി​വ​രം വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ അ​റി​യി​ച്ചു. തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് പ്ര​ദേ​ശ​ത്ത് ക​രി​മ്പു​ലി​യു​ടെ സാ​ന്നി​ധ്യം നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ക്യാ​മ​റ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

Read More