കുറുമ്പ് ലേശം കൂടുന്നുണ്ട് ! ഡിജിപി ബെഹ്‌റയെ മാറ്റുമോയെന്ന ചോദ്യത്തിന് മറുപടിയായി വെളുക്കെ ചിരിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തെ പോലീസ് ബറ്റാലിയനില്‍ നിന്ന് വെടിക്കോപ്പുകള്‍ കാണാതായ സാഹചര്യത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരേ ഗുരുതര ആരോപണമാണുയരുന്നത്. ഈ സാഹചര്യത്തില്‍ ബെഹ്‌റയെ സ്ഥാനത്തുനിന്ന് മാറ്റുമോ എന്ന ചോദ്യത്തിന് മറുപടി ചിരിയിലൊതുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ബെഹ്‌റയെ മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് കത്ത് സമര്‍പ്പിച്ചതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എനിക്ക് അത്തരം കത്തൊന്നും കിട്ടിയിട്ടില്ല’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഒഴുക്കന്‍ മറുപടി. ഡിജിപി ലോക്‌നാഥ് ബെഹ്‌റയും എഡിജിപി മനോജ് എബ്രഹാമുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ‘സാധാരണ സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ നടപടിക്രമങ്ങളിലൂടെ പരിഹരിക്കാറാണ് പതിവ്. അത് ഇവിടെ അത് ഇവിടെ പറയേണ്ട കാര്യം തന്നെയില്ല. ഇത് പറയേണ്ട ഫോറങ്ങളില്‍ വിശദീകരിക്കും’, എന്നായിരുന്നു പിണറായിയുടെ മറുപടി. ചീഫ് സെക്രട്ടറി ടോം ജോസും പ്രതികരണത്തിനില്ലെന്ന് വ്യക്തമാക്കി. ഡിജിപി ഫണ്ട് വകമാറ്റിയെന്നാണ് ലോക്നാഥ് ബെഹ്റയ്‌ക്കെതിരായ ആരോപണം. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയത് നിയമവിരുദ്ധമെന്നാണ്…

Read More

ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ബന്ധുക്കളുടെ ഉല്ലാസ യാത്ര വിവാദത്തില്‍ ! ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കേണ്ട പോലീസ് ബോട്ട് ദുരുപയോഗം ചെയ്തതായി ആരോപണം…

കുമളി: പോലീസിന്റെ ഔദ്യോഗിക ബോട്ടില്‍ മുല്ലപ്പെരിയാറില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ബന്ധുക്കള്‍ ഉല്ലാസ യാത്ര നടത്തിയതായി ആരോപണം. ഡിജിപി ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബം ഔദ്യോഗിക ആവശ്യത്തിന് മാത്രമായി ഉപയോഗിക്കുന്ന സ്പീഡ് ബോട്ട് ഉല്ലാസയാത്രയ്ക്ക് ഉപയോഗിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തായി.വെളളിയാഴ്ച രാവിലെയാണ് രണ്ട് സ്ത്രീകളടക്കം നാലംഗ സംഘം അണക്കെട്ട് കാണാന്‍ മുല്ലപ്പെരിയാറില്‍ എത്തിയത്. ഇവര്‍ക്ക് ബോട്ട് ലഭ്യമാക്കിയത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെത്തുടര്‍ന്നാണെന്നാണ് ആരോപണം. അതേസമയം ചട്ടലംഘനത്തെക്കുറിച്ച് തമിഴ്‌നാട് ക്യു ബ്രാഞ്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായാണ് വിവരം. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വനം വകുപ്പിന്റെയും വിനോദ സഞ്ചാര വകുപ്പിന്റെയും ബോട്ടുകള്‍ ഉണ്ട്. ഈ ബോട്ടുകള്‍ ഒഴിവാക്കിയാണ് പൊലീസിന്റെ ഔദ്യോഗിക ബോട്ട് ഉപയോഗിച്ചതെന്നാണ് ആരോപണം.

Read More

തൊപ്പി ചെരിക്കാന്‍ തീരുമാനിച്ചത് വിനയായി ! പോലീസ് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഡിജിപി ബെഹ്‌റയെ പച്ചത്തെറി വിളിച്ച് പോലീസുകാരന്‍…

തൃശൂര്‍: പോലീസുകാര്‍ക്ക് ചെരിഞ്ഞ തൊപ്പി ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരേ പൊട്ടിത്തെറി.പൊലീസ് വാട്‌സാപ്പ് ഗ്രൂപ്പില്‍ ഡിജിപി ബെഹ്‌റയ്‌ക്കെതിരേ കനത്ത അസഭ്യവര്‍ഷമാണ് ഒരു പോലീസുകാരന്‍ നടത്തിയത്. നഗരാതിര്‍ത്തിയിലെ പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന സിവില്‍ പൊലീസ് ഓഫിസറാണ് ഡിജിപിയെ പച്ചത്തെറി വിളിച്ചത്. തൃശൂര്‍ സായുധസേനാ ക്യാംപിലെ പൊലീസുകാര്‍ ഒന്നടങ്കം അംഗമായ ‘സായുധസേന തൃശൂര്‍’ എന്ന വാട്‌സാപ് ഗ്രൂപ്പിലായിരുന്നു ഈ അസഭ്യവര്‍ഷം അരങ്ങേറിയത്. സിഐ മുതല്‍ സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ വരെയുള്ളവര്‍ക്കു ചെരിഞ്ഞ തൊപ്പി ഏര്‍പ്പെടുത്താനുള്ള ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവിനെക്കുറിച്ചുള്ള പത്രവാര്‍ത്ത സേനാംഗങ്ങളിലൊരാള്‍ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തിരുന്നു. ഈ വാര്‍ത്തയ്ക്കു കീഴില്‍ കമന്റായാണു അസഭ്യവര്‍ഷം വന്നത്. ഗ്രൂപ്പിലെ മറ്റംഗങ്ങള്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനവുമുയര്‍ത്തി.സായുധസേനാ ക്യാംപിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വരെ ഉള്‍പ്പെടുന്നതാണ് വാട്‌സാപ് ഗ്രൂപ്പ്. പൊലീസിന്റെ ഭാഷയും പെരുമാറ്റവും നന്നാക്കണമെന്നു മുഖ്യമന്ത്രിയും ഡിജിപിയും ഉള്‍പ്പെടെ ആവര്‍ത്തിച്ചു നിര്‍ദേശിക്കുന്നതിനിടെയാണ് ഡിജിപിക്കെതിരെ പൊലീസുകാരന്റെ അസഭ്യവര്‍ഷം. എന്തായാലും സംഭവം…

Read More

സംസ്ഥാനത്ത് ലൗ ജിഹാദ് ഉണ്ടെന്നു ഒടുവില്‍ ബെഹ്‌റയും സമ്മതിച്ചു; ഹിന്ദു യുവതികളെ ലക്ഷ്യം ഇട്ട് പ്രവര്‍ത്തിക്കുന്നത് ദവാ സ്‌ക്വാഡ് എന്ന് ഗ്രൂപ്പ്; പ്രധാനമായും ലക്ഷ്യമിടുന്നത് ഈഴവ പെണ്‍കുട്ടികളെ…

തിരുവനന്തപുരം: കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ സ്ഥിരീകരണം. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിലാണ് ഇക്കാര്യം ബെഹ്‌റ തുറന്നു സമ്മതിച്ചത്. ഹിന്ദു യുവതികളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ കേരളത്തില്‍ യാഥാര്‍ത്ഥ്യമാണ്. ഇത്തരക്കാരെ കണ്ടെത്താനും തുരത്താനും പോലീസില്‍ പ്രത്യേക വിഭാഗം തന്നെയുണ്ടെന്ന് ഡിജിപി പറയുന്നു. ലൗജിഹാദ് എന്നത് മിഥ്യയാണെന്നും വര്‍ഗ്ഗീയ പ്രചരണത്തിനുള്ള ഉപാധി മാത്രമാണെന്നും വിലയിരുത്തലുകള്‍ ഉയരുമ്പോഴാണ് ഡിജിപി ബെഹ്‌റയുടെ തുറന്നു പറച്ചില്‍. സിപിഎം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ലൗജിഹാജ് ഇല്ലെന്ന അഭിപ്രായക്കാരാണ്. ഇതിനിടെയാണ് ഇടത് സര്‍ക്കാരിന്റെ അതി വിശ്വസ്തനായ ബെഹ്‌റ തന്റെ നിലപാടുകള്‍ ദേശീയ പത്രത്തോട് വിശദീകരിക്കുന്നത്. കേരളത്തില്‍ ദവാ സ്‌ക്വാഡെന്ന പേരില്‍ ലൗജിഹാദ് ശക്തമാണ്. ഏറെ വര്‍ഷങ്ങളായി ഇതുണ്ട്. ഈഴവ യുവതികളെയാണ് ഇതിനായി തെരഞ്ഞെടുത്ത് ചതിക്കുഴിയില്‍ വീഴുന്നതെന്നാണ് കേരളാ പൊലീസിന്റെ അതീവ രഹസ്യ റിപ്പോര്‍ട്ടിലുള്ളതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. തൃശൂരില്‍ 23 പ്രൊഫഷണലുകളെ…

Read More

നാട്ടിലെ ബെഹ്‌റയല്ല വീട്ടിലെ ബെഹ്‌റ; ഓയില്‍ പെയിന്റിങ് ഉള്‍പ്പടെ കേരള സാരി വരെ ഡിസൈന്‍ ചെയ്യും; കേരളാ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ സഹധര്‍മ്മിണി മധുമിത മനസു തുറക്കുന്നു…

തിരുവനന്തപുരം: കേരളാ പോലീസ് മേധാവി എന്നു പറഞ്ഞാല്‍ ശരിക്കും ടെന്‍ഷനിക്കേണ്ട പണിയാണ്. പ്രത്യേകിച്ച് കേരളം പോലെ അടിമുടി രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട സമൂഹത്തില്‍ പൊലീസിനെ നിയന്ത്രിക്കുക എന്നത് ക്ഷമകരമായ കാര്യമാണ് താനും. എന്നാല്‍, ഓഫീസിലെ ടെന്‍ഷനൊന്നും വീട്ടില്‍ കാണിക്കാത്ത വ്യക്തിയാണ് കേരളാ ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സിനിമകള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന, മലയാളികളുമായി ഏറെ പൊരുത്തപ്പെട്ട വ്യക്തിത്വം. സംസ്ഥാനത്ത് സംഭവിക്കുന്ന സംഭവങ്ങള്‍ സൃഷ്ടിക്കുന്ന ടെന്‍ഷന്‍ ഒന്നും ബെഹ്‌റയുടെ വ്യക്തിജീവിതത്തെ ബാധിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ മധുമിത പറയുന്നത്. ഓയില്‍ പെയിന്റിങ്ങും കവിതയെഴുത്തുമാണ് ബെഹ്‌റയുടെ പ്രധാന ഹോബി. കേരളത്തിന്റെ കൂള്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയുടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങള്‍ പങ്ക് വെയ്ക്കുകയാണ് ഭാര്യ മധുമിത. ഒരു പ്രമുഖ മലയാളം മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് മധുമിത മനസു തുറന്നത്. വീട്ടില്‍ ഒരു ടെന്‍ഷനും കാണിക്കാത്ത ആളാണ് അദ്ദേഹം. എല്ലാത്തിനും സമയം കണ്ടെത്തും. ഔദ്യോഗിക കാര്യങ്ങള്‍ക്കും വീട്ടുകാര്യങ്ങള്‍ക്കും…

Read More