‘സ​ര്‍, മു​ജേ ബ​ചാ​വോ’ ! ലോ​ട്ട​റി​യ​ടി​ച്ച​തി​ന് പി​ന്നാ​ലെ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഓ​ടി​ക്ക​യ​റി അ​തി​ഥി​ത്തൊ​ഴി​ലാ​ളി പ​റ​ഞ്ഞ​തി​ങ്ങ​നെ…

കേ​ര​ള​ത്തി​ല്‍ ലോ​ട്ട​റി​യ​ടി​ച്ച അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ള്‍ പ​ല​പ്പോ​ഴും ലോ​ട്ട​റി​യു​മാ​യി എ​ത്തു​ന്ന​ത് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലാ​വും. അ​ത്ത​ര​ത്തി​ല്‍ ഇ​പ്പോ​ള്‍ ഒ​രു കോ​ടി രൂ​പ ലോ​ട്ട​റി അ​ടി​ച്ച ബം​ഗാ​ള്‍ സ്വ​ദേ​ശി ബി​ര്‍​ഷു റാ​ബ​യ്ക്ക് സു​ര​ക്ഷ​യൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് കേ​ര​ള പോ​ലീ​സ്. ത​മ്പാ​നൂ​രി​ലെ ഒ​രു ലോ​ട്ട​റി​ക്ക​ച്ച​വ​ട​ക്കാ​ര​ന്റെ പ​ക്ക​ല്‍ നി​ന്നും ബി​ര്‍​ഷു തി​ങ്ക​ളാ​ഴ്ച എ​ടു​ത്ത ഫി​ഫ്റ്റി ഫി​ഫ്റ്റി ലോ​ട്ട​റി​യ്ക്കാ​ണ് ഒ​ന്നാം സ​മ്മാ​ന​മ​ടി​ച്ച​ത്. ലോ​ട്ട​റി അ​ടി​ച്ച​തി​ന് പി​ന്നാ​ലെ ത​ന്നെ ആ​രെ​ങ്കി​ലും അ​പാ​യ​പ്പെ​ടു​ത്തു​മോ എ​ന്ന പേ​ടി​യി​ലാ​ണ് ബി​ര്‍​ഷു പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഓ​ടി​ക്ക​യ​റി​യ​ത്. ബി​ര്‍​ഷു​വി​ന് വേ​ണ്ട സു​ര​ക്ഷ​യും ടി​ക്ക​റ്റ് സു​ര​ക്ഷി​ത​മാ​യി ബാ​ങ്ക് മാ​നേ​ജ​രെ ഏ​ല്‍​പ്പി​ച്ച​താ​യും പോ​ലീ​സ് ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ അ​റി​യി​ച്ചു. പോ​ലീ​സി​ന്റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഒ​രു കോ​ടി​യു​ടെ ഭാ​ഗ്യ​ത്തി​ന് പോ​ലീ​സ് ക​രു​ത​ല്‍.. ”സ​ര്‍, മു​ജേ ബ​ചാ​വോ..’​എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി​യാ​യ ബി​ര്‍​ഷു റാ​ബ ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ത​മ്പാ​നൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ​ത്. എ​ന്താ​ണ് കാ​ര്യ​മെ​ന്ന​റി​യാ​തെ പോ​ലീ​സു​കാ​രും കു​ഴ​ങ്ങി. ആ​ശ്വ​സി​പ്പി​ച്ച് കാ​ര്യ​മ​ന്വേ​ഷി​ച്ച​പ്പോ​ള്‍ ബി​ര്‍​ഷു കീ​ശ​യി​ല്‍…

Read More

80 ലക്ഷത്തിന്റെ ലോട്ടറിയടിച്ചതിന് പാര്‍ട്ടി നടത്തുന്നതിനിടയില്‍ യുവാവിന് മരണം ! സംഭവത്തില്‍ ദുരൂഹത…

കേരളാ സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപയുടെ ലോട്ടറിയടിച്ച യുവാവിന്റെ മരണത്തില്‍ ദുരൂഹത. സുഹൃത്തുക്കള്‍ക്ക് വേണ്ടി പാര്‍ട്ടി നടത്തുന്നതിനിടെയായിരുന്നു മരണം. സല്‍ക്കാരത്തിനിടയില്‍ വീടിന്റെ മണ്‍തിട്ടയില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ താഴേക്ക് വീണു മരിക്കുകയായിരുന്നു. പാങ്ങോട് മതിര തൂറ്റിക്കല്‍ സജി വിലാസത്തില്‍ സജീവ് (35) ആണ് മരിച്ചത്. ഇയാള്‍ക്ക് കഴിഞ്ഞ മാസം കേരളാ സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപ സമ്മാനമായി ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് തുക ബാങ്കിലേക്കെത്തിയത്. തുടര്‍ന്ന് ഇക്കഴിഞ്ഞ ഒന്നാംതീയതി രാത്രി ഒമ്പതു മണിക്ക് സുഹൃത്തായ പാങ്ങോട് ചന്തക്കുന്നില്‍ വാടകയ്ക്ക് താമസിക്കുന്ന രാജേന്ദ്രന്‍പിള്ളയുടെ വീട്ടില്‍ ഇവര്‍ ഒരുമിച്ചുകൂടി മദ്യസല്‍ക്കാരം നടത്തുകയായിരുന്നു. മദ്യ സല്‍ക്കാരത്തിനിടയില്‍ വീടിന്റെ മുറ്റത്തു നിന്നും ഒരു മീറ്റര്‍ താഴ്ചയിലുള്ള റബ്ബര്‍തോട്ടത്തിലേക്ക് വീണ സജീവിന് ശരീരം തളര്‍ച്ചയും ദേഹാസ്വാസ്ഥ്യവും ഉണ്ടായതിനെത്തുടര്‍ന്ന് തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെയാണ് ഇന്ന് വൈകുന്നേരത്തോടെ മരണം…

Read More

ലോ​ട്ട​റി​യെ​ടു​ത്ത​ത് ഒ​രു മ​ണി​ക്ക് ! ര​ണ്ടു മ​ണി​യ്ക്ക് ജ​പ്തി നോ​ട്ടീ​സ് തേ​ടി​യെ​ത്തി; മൂ​ന്ന​ര​യ്ക്ക് ഭാ​ഗ്യ​ദേ​വ​ത വി​രു​ന്നെ​ത്തി​യ​തോ​ടെ പൂ​ക്കു​ഞ്ഞ് രാ​ജാ​വ്…

ട്വി​സ്റ്റു​ക​ള്‍ സി​നി​മ​യി​ല്‍ പ​തി​വാ​ണെ​ങ്കി​ലും അ​തി​നെ വെ​ല്ലു​ന്ന ട്വി​സ്റ്റു​ക​ളാ​ണ് മൈ​നാ​ഗ​പ്പ​ള്ളി ഷാ​ന​വാ​സ് മ​ന്‍​സി​ലി​ല്‍ പൂ​ക്കു​ഞ്ഞി​ന്റെ ജീ​വി​ത​ത്തി​ല്‍ സം​ഭ​വി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​ക്ഷ​യ ലോ​ട്ട​റി ഒ​ന്നാം സ​മ്മാ​നം തേ​ടി​യ​ത്തി​ന്റെ അ​മ്പ​ര​പ്പി​ലും ആ​ശ്വാ​സ​ത്തി​ലു​മാ​ണ് പൂ​ക്കു​ഞ്ഞ്. ഇ​നി കാ​ര്യ​ത്തി​ലേ​ക്ക് വ​രാം…​ബാ​ങ്കി​ല്‍ നി​ന്നും ജ​പ്തി നോ​ട്ടീ​സ് എ​ത്തി എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ പ​ക​ച്ചു നി​ല്‍​ക്കു​മ്പോ​ഴാ​ണ് ഭാ​ഗ്യ​ദേ​വ​ത ലോ​ട്ട​റി​യു​ടെ രൂ​പ​ത്തി​ല്‍ പൂ​ക്കു​ഞ്ഞി​ന്റെ വീ​ട്ടി​ലേ​ക്ക് ക​യ​റി വ​ന്ന​ത്. മ​ത്സ്യ​വി​ല്‍​പ​ന ന​ട​ത്തു​ന്ന പൂ​ക്കു​ഞ്ഞ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​ക്കാ​ണ് അ​ക്ഷ​യ എ​കെ 570 ലോ​ട്ട​റി എ​ടു​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് ന​ട​ക്കാ​ന്‍ പോ​കു​ന്ന സ്വ​പ്ന​തു​ല്യ​മാ​യ കാ​ര്യ​ങ്ങ​ളെ കു​റി​ച്ച് യാ​തൊ​രു ധാ​ര​ണ​യും ആ ​സ​മ​യ​ത്ത് അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നി​ല്ല. മീ​ന്‍ വി​റ്റ് വ​രു​ന്ന വ​ഴി​യി​ലാ​ണ് മൈ​നാ​ഗ​പ്പ​ള്ളി പ്ലാ​മൂ​ട്ടി​ല്‍ ച​ന്ത​യി​ല്‍ ചെ​റി​യ​ത​ട്ടി​ല്‍ ലോ​ട്ട​റി വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന വ​യോ​ധി​ക​ന്റെ ക​യ്യി​ല്‍ നി​ന്ന് ലോ​ട്ട​റി വാ​ങ്ങു​ന്ന​ത്. ലോ​ട്ട​റി​യു​മാ​യി വീ​ട്ടി​ലെ​ത്തി അ​ല്‍​പം ക​ഴി​ഞ്ഞ് ര​ണ്ട് മ​ണി​യോ​ടെ ക​രു​നാ​ഗ​പ്പ​ള്ളി കോ​ര്‍​പ്പ​റേ​ഷ​ന്‍ ബാ​ങ്ക് കു​റ്റി​വ​ട്ടം ശാ​ഖ​യി​ല്‍…

Read More

പുലി വരുന്നേ…പുലി വരുന്നേയെന്നു പറഞ്ഞ് ഒടുവില്‍ പുലി വന്നു ! 80 ലക്ഷം ലോട്ടറിയടിച്ചെന്ന് വ്യാജ വാര്‍ത്ത പ്രചരിച്ച് ഒരു മാസത്തിനകം കാരുണ്യലോട്ടറിയുടെ ഒന്നാം സമ്മാനം തേടിയെത്തി; ചുമട്ടു തൊഴിലാളി യൂസഫിന്റെ ജീവിതത്തില്‍ സംഭവിച്ച ട്വിസ്റ്റ് ഇങ്ങനെ…

തുവ്വൂര്‍: ഒരു മാസം മുമ്പ് തനിക്ക് 80 ലക്ഷം ലോട്ടറിയടിച്ചെന്ന വാര്‍ത്ത പ്രചരിച്ചപ്പോള്‍ അത് പാണ്ടിക്കാട് സ്വദേശി യൂസഫ് ഒന്നു സന്തോഷിച്ചു. എന്നാല്‍ അധികം താമസിക്കാതെ തന്നെ അത് ഒരു വ്യാജവാര്‍ത്തയാണെന്നു മനസ്സിലായപ്പോള്‍ ആ മനുഷ്യന്‍ തകര്‍ന്നു പോയി.എന്നാല്‍ സംഭവത്തിന് ഒരു മാസത്തിനിപ്പുറം കാരുണ്യ ലോട്ടറിയുടെ 80 ലക്ഷം ലോട്ടറിയടിച്ചപ്പോള്‍ യുസഫിന് ഒരു തരത്തിലുമുള്ള ഞെട്ടലുമില്ല. ചുമട്ടു തൊഴിലാളിയായ യൂസഫ് ഇടയ്ക്ക് ലോട്ടറി എടുക്കാറുണ്ടെങ്കിലും ചെറിയ തുകകള്‍ മാത്രമേ പ്രതീക്ഷിച്ചിട്ടുള്ളൂ. ഒരു മാസം മുന്‍പ് തനിക്ക് ഒന്നാം സമ്മാനം ലഭിച്ചെന്ന് അറിഞ്ഞപ്പോള്‍ ഏറെ സന്തോഷിച്ചു.എന്നാല്‍ ആ സന്തോഷം നിരാശയ്ക്കു വഴിമാറിയെങ്കിലും കൃത്യം ഒരു മാസം പിന്നിട്ടപ്പോഴേയ്ക്കും ആ നിരാശ മാറിയതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ യൂസഫ്. പാണ്ടിക്കാട് പൂളമണ്ണയിലെ നെടുമ്പ സ്വദേശിയാണ് അമ്പത്തിയാറുകാരനായ യൂസഫ്. സമ്മാനം അടിച്ചെന്ന് ഉറപ്പായതോടെ ടിക്കറ്റ് തുവ്വൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഏല്‍പ്പിച്ചു. പുളമണ്ണയിലെ…

Read More

കാബേജ് മാറ്റി മറിച്ച ജീവിതം ! കാബേജ് വാങ്ങാന്‍ കടയിലേക്ക് പോയ യുവതി മടങ്ങിയെത്തിയത് ഒന്നരക്കോടിയുമായി; സംഭവം ഇങ്ങനെ…

ഒരൊറ്റ നിമിഷം മതി ജീവിതം മാറാന്‍ എന്നു കേട്ടിട്ടില്ലേ… അത്തരമൊരു അവസ്ഥയിലാണ് അമേരിക്കയിലെ മേരിലാന്‍ഡ് സ്വദേശിനിയായ വെനസ്സ. അച്ഛന്റെ നിര്‍ദേശപ്രകാരം കാബേജ് വാങ്ങാനായി പച്ചക്കറി കടയിലേക്ക് പുറപ്പെടുമ്പോഴും അത് ജീവിതം മാറ്റി മറിക്കാനുള്ളൊരു യാത്രയാകുമെന്ന് വനേസ്സ വാര്‍ഡ് ഒരിക്കലും കരുതിയില്ല. കാബേജ് വാങ്ങാനായി ഗ്രോവ്ടണിലെ ഭീമന്‍ പച്ചക്കറിക്കടയില്‍ നില്‍ക്കുമ്പോഴാണ് വിന്‍ എ സ്പിന്‍ എന്ന ടിക്കറ്റ് വനേസ്സ എടുത്തത്. വീട്ടില്‍ പോയി ടിക്കറ്റ് സ്‌ക്രാച്ച് ചെയ്തു നോക്കിയപ്പോഴാണ് കടയിലെ ബിഗ്വീല്‍ കറക്കി 100,000 ഡോളറിനും 500,000. ഡോളറിനും ഇടയിലുള്ള തുക സ്വന്തമാക്കാനുള്ള അവസരം തനിക്ക് ലഭിച്ചുവെന്ന് വെനെസ്സ മനസ്സിലാക്കിയത്. ആ ലക്കി സ്പിന്‍ വനേസ്സയ്ക്ക് സമ്മാനിച്ചത് 2,25,000 യുഎസ് ഡോളറാണ്. ഏകദേശം 1.59 കോടി രൂപ. സമ്മാനത്തുകകൊണ്ട് എന്തു ചെയ്യാനാണ് പദ്ധതിയെന്ന് വെനസ്സയോട് ചോദിച്ചാല്‍ ഡിസ്‌നിയിലേക്ക് ഒരു വിനോദയാത്ര പോകണമെന്നും ബാക്കിപണം വിരമിക്കല്‍ സമയത്തേക്കു മാറ്റിവയ്ക്കണമെന്നുമാണ് വനേസ്സയുടെ…

Read More

അടിച്ചു മോനേ…മകളുടെ വിവാഹത്തിനു പണം കണ്ടെത്താന്‍ സ്വത്തു പണയം വയ്ക്കാന്‍ പോകുംനേരം പിതാവിനെ ഭാഗ്യദേവത കടാക്ഷിച്ചു

രാജപുരം: മകളുടെ വിവാഹത്തിനു പണം കണ്ടെത്താന്‍ സ്വത്തു പണയപ്പെടുത്താനൊരുങ്ങിയ പിതാവിനു ഭാഗ്യദേവതയുടെ കടാക്ഷം. സംസ്ഥാന സര്‍ക്കാരിന്റെ പൗര്‍ണമി ഭാഗ്യക്കുറി നറുക്കെടുപ്പിലാണു ചുള്ളിക്കര അയറോട്ട് എരുമപ്പള്ളത്തെ കൂലിപ്പണിക്കാരനായ എം.കെ.രവീന്ദ്രന് ഒന്നാം സമ്മാനമായി 70 ലക്ഷം രൂപ ലഭിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണു രവീന്ദ്രന്‍ ഒടയംചാലിലെ ഹരിത കാവേരി ലോട്ടറി സ്റ്റാളില്‍ നിന്ന് പൗര്‍ണമി ഭാഗ്യക്കുറി ടിക്കറ്റെടുക്കുന്നത്. തിങ്കളാഴ്ചയാണ് ഫലം വന്നത്. ഡിസംബര്‍ രണ്ടിനാണു മകള്‍ ഹരിതയുടെ വിവാഹം. വിവാഹത്തിന് ആവശ്യമായ പണം കണ്ടെത്താന്‍ വേറെ വഴിയില്ലാത്തതിനാല്‍ സ്വത്തു പണയം വച്ച് പണമെടുക്കാമെന്നു രവീന്ദ്രനും ഭാര്യ കൈരളിയും തീരുമാനിച്ചു. തിങ്കളാഴ്ച രേഖകളുമായി ബാങ്കിനെ സമീപിക്കാനിരിക്കെയാണ് രാവിലെ ലോട്ടറിയടിച്ച വിവരം അറിയുന്നത്. ലഭിക്കുന്ന തുകകൊണ്ട് മകളുടെ കല്യാണം നടത്തണം. പിന്നെ മകന്റെ പഠനത്തിനായി എടുത്ത വിദ്യാഭ്യാസ ലോണ്‍ അടയ്ക്കണം. ഇത്രയുമാണ് രവീന്ദ്രന്റെ ആഗ്രഹങ്ങള്‍. സമ്മാനാര്‍ഹമായ ടിക്കറ്റ് കേരള ഗ്രാമീണ്‍ ബാങ്ക് കോളിച്ചാല്‍…

Read More