കോഴിക്കോട്: ഗർഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളലേൽപ്പിച്ച സംഭവത്തിൽ കൂടെ താമസിച്ചുവന്നിരുന്ന യുവാവ് അറസ്റ്റിൽ. വേനപ്പാറയ്ക്കടുത്ത് പെരിവില്ലി ചൂരപ്പാറ ഷാഹിദ് റഹ്മാനാണ്(28) അറസ്റ്റിലായത്. ഇയാളെ താമരശ്ശേരി ജുഡീഷ്ൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കോടഞ്ചേരി സബ് ഇൻസ്പെക്ടർ കെ.എസ്. ജിതേഷിന്റെ നേതൃത്വത്തിലാണ് പോലീസ് ഇയാളെ അറസ്റ്റുചെയ്തത്. കോടഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 28കാരിയായ താമരശേരി സ്വദേശിനിയാണ് ക്രൂരപീഡനത്തിന് ഇരയായത്. യുവതിക്ക് മറ്റുവ്യക്തികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു മർദനം. യുവതിയെ ചൂരപ്പാറയിലുള്ള വീട്ടിൽ ദിവസങ്ങളായി പ്രതി പൂട്ടിയിട്ടു. തുടർന്ന് ക്രൂരമായി മർദിക്കുകയും വായിൽ തുണിതിരുകി ഇലക്ട്രിക് ഇസ്തിരിപ്പെട്ടി ചൂടാക്കി ദേഹമാസകലം പൊള്ളിച്ചു. പ്ലാസ്റ്റിക് വയർകൊണ്ട് കഴുത്തിൽ കുടുക്കി വലിക്കുകയും ശ്വാസംമുട്ടിച്ചു കൊല്ലാൻ ശ്രമിക്കുകയും ചെയ്തുവെന്നും പ്രഥമവിവരറിപ്പോർട്ടിൽ പറയുന്നു. യുവാവില്ലാത്ത സമയത്ത് മുറിയിൽനിന്ന് രക്ഷപ്പെട്ട യുവതി, നാട്ടുകാരുടെ സഹായത്തോടെ താമരശേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും ചികിത്സതേടുകയായിരുന്നു.…
Read MoreTag: mardanam
”ഇത്രയ്ക്ക് മോഡിവേണ്ട”..! നല്ല വസ്ത്രമണിഞ്ഞ യുവാവിന് ക്രൂരമർദനം; ഗുജറാത്തില്‍ ദളിത് യുവാവിനെ മേല്ജാതിക്കാര് തല്ലിച്ചതച്ചത് ഉയര്‍ന്ന ജാതിക്കാരെപ്പോലെ നടക്കരുതെന്ന് പറഞ്ഞ്…
അഹമ്മദാബാദ്: നല്ല വസ്ത്രം ധരിച്ചതിന് ദളിത് യുവാവിനെ മേല്ജാതിക്കാര് വീട്ടില്‍ കയറി തല്ലിച്ചതച്ചു. ഗുജറാത്തിലെ ബനസ്കണ്ട ജില്ലയിലെ പാലന്‍പുരിലുള്ള മോട്ട ഗ്രാമത്തിലാണ് സംഭവം. ജിഗാര്‍ ഷെഖാലിയ എന്ന യുവാവിനെയും അമ്മയെയും രജപുത്ര സമുദായത്തിലെ ഒരു സംഘമാണ് ആക്രമിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. രജപുത്ര സമുദായത്തിലെ ഒരാള്‍ രാത്രി ജിഗാര്‍ ഷെഖാലിയുടെ വീട്ടിലെത്തി നല്ല വസ്ത്രങ്ങള്‍ ധരിച്ച് ഉയര്‍ന്ന ജാതിക്കാരെപ്പോലെ നടക്കരുതെന്ന് ഭീഷണിമുഴക്കിയതിന് ശേഷം തിരിച്ച് പോയി. പിന്നീട് രാത്രി ഗ്രാമത്തിലെ ക്ഷേത്രത്തിനു സമീപം നില്ക്കുമ്പോള് ഒരു സംഘം വടികളുമായി എത്തി ദളിത് യുവാവിനെ മര്‍ദിച്ച് അവശനാക്കുകയായിരുന്നു. തടയാനെത്തിയ ഷെഖാലിയയുടെ അമ്മയെയും ആക്രമിച്ചു. ഇരുവരുടെയും വസ്ത്രങ്ങള്‍ വലിച്ചുകീറി റോഡിലൂടെ വലിച്ചിഴച്ചു. ജിഗര്‍ ഷെഖാലിയ നല്കിയ പരാതിയെ തുടര്‍ന്ന് ഏഴോളം പേര്‍ക്കെതിരേ പോലീസ് കേസെടുത്തെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികള്‍ ഒളിവിലാണെന്നും ഇവരെ ഉടന്‍…
Read More