ടെസ് ലയുടെ തനിയെ ഓടുന്ന കാര്‍ 2023ല്‍ വിപണിയിലെത്തും ! സ്റ്റിയറിംഗ് ഇല്ല എന്നതടക്കം ധാരാളം പ്രത്യേകതകള്‍…

ടെസ്‌ലയുടെ അത്യാധുനീക വൈദ്യുത കാര്‍ 2023ല്‍ വിപണിയിലെത്തും. 25,000 ഡോളര്‍ വിലയുള്ള കാര്‍ 2023ല്‍ എത്തുമെന്ന് പ്രഖ്യാപിച്ചത് സാക്ഷാല്‍ ഇലോണ്‍ മസ്‌ക് തന്നെയാണ്. സ്റ്റീയറിങ് വീല്‍ പോലുള്ള പരമ്പരാഗത സംവിധാനങ്ങളില്ലാതെയാവും 25,000 ഡോളര്‍(ഏകദേശം 18.25 ലക്ഷം രൂപ) വിലമതിക്കുന്ന കാറിന്റെ വരവെന്നും അദ്ദേഹം കമ്പനി ജീവനക്കാരുമായുള്ള സംവാദത്തില്‍ സൂചിപ്പിച്ചു. ബാറ്ററി സെല്‍, ബാറ്ററി നിര്‍മാണ മേഖലകളില്‍ കമ്പനി സ്വായത്തമാക്കുന്ന പുത്തന്‍ സാങ്കേതികവിദ്യകളാവും ഈ കാറിന്റെ വില പിടിച്ചുനിര്‍ത്താന്‍ സഹായിക്കുകെയന്നും മസ്‌ക് വെളിപ്പെടുത്തി. പുത്തന്‍ സാങ്കേതികവിദ്യകളുടെ പിന്‍ബലത്തില്‍ ബാറ്ററിയുടെ വില പകുതിയോളമായി കുറയ്ക്കനാവുമെന്നാണു ടെസ്‌ലയുടെ പ്രതീക്ഷ. ഹാച്ച്ബാക്ക് വിഭാഗത്തില്‍ പെടുന്ന ഈ വൈദ്യുത കാറിന്റെ നിര്‍മാണത്തിനു വേദിയാവുക ഷാങ്ഹായിലെ ഗിഗാ ഫാക്ടറിയാവും. വിവിധ ലോക വിപണികളിലേക്കു ചൈനയില്‍ നിന്ന് ഈ വൈദ്യുത ഹാച്ച്ബാക്ക് കയറ്റുമതി ചെയ്യാനാണു ടെസ്‌ലയുടെ പദ്ധതി.

Read More

നേരെ ചൊവ്വ ! ചന്ദ്രനെക്കുറിച്ച് ഇനി ആലോചിക്കേണ്ട; ലോകാവസാനത്തിനു മുമ്പ് എങ്ങനെയെങ്കിലും ചൊവ്വയിലേത്താന്‍ നോക്കൂ…ഇലോണ്‍ മസ്‌കിന്റെ മനസില്‍ വിരിയുന്ന ചൊവ്വാ സാമ്രാജ്യം ഇങ്ങനെ…

ചന്ദ്രനില്‍ കോളനി സ്ഥാപിക്കാമെന്ന വ്യാമോഹം ഉപേക്ഷിച്ച് ആ മോഹം ചൊവ്വയിലേക്ക് പറിച്ചു നടൂ…ഇതു പറയുന്നത് ലോകത്തെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ ഏജന്‍സിയായ സ്പേസ് എക്സിന്റെ സിഇഒയായ എലോണ്‍ മസ്‌ക് ആകുമ്പോള്‍ അത്ര പെട്ടെന്ന് തള്ളിക്കളയാനാകില്ല. ലോകം വൈകാതെ അവസാനിക്കുക തന്നെ ചെയ്യും. എന്നാല്‍ അതിന് മുമ്പ് നാം ചൊവ്വയില്‍ കോളനി സ്ഥാപിക്കണം. ഒരു പട്ടണം തന്നെയാക്കി രൂപപ്പെടുത്തണം. അങ്ങനെ ഭൂമിയില്‍ ലോകാവസാനം വന്നാലും രക്ഷപെടാം. ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ കൈവശമുള്ള കമ്പനിയുടെ സ്ഥാപകന്‍ മനുഷ്യന് സാധ്യമാകുന്ന പദ്ധതികള്‍ ന്യൂ സ്പേസ് ജേണലില്‍ വിശദമായി അവതരിപ്പിച്ചു. ചന്ദ്രനില്‍ ജീവിക്കാനും പട്ടണങ്ങള്‍ സ്ഥാപിക്കാനുമുള്ള ശ്രമങ്ങളില്‍ ഒരു കാര്യവുമില്ലെന്നാണ് മസ്‌കിന്റെ പക്ഷം. ചന്ദ്രന്‍ ഭൂമിയുടെ ഉപഗ്രഹം മാത്രമാണെന്നും ഭൂമിയില്‍ ഉണ്ടാകാവുന്ന ഏതൊരു ആഘാതത്തില്‍ നിന്നും ഒരുപക്ഷേ ചന്ദ്രനും രക്ഷപെടില്ല എന്നും ആര്‍ക്കും ഊഹിക്കാം. അത് മാത്രമല്ല, ചന്ദ്രേനിലേക്കാള്‍ കൂടുതല്‍…

Read More