പറക്കും തളികയോ അത് ! ആകാശത്ത് നിന്ന് പതിച്ച അജ്ഞാത തീഗോളം ദുരൂഹതയുണര്‍ത്തുന്നു; സംഗതി ഉല്‍ക്കയല്ലെന്ന് ഗവേഷകര്‍…

ആകാശത്തു നിന്നും പതിച്ച തീഗോളമാണ് ഇപ്പോള്‍ ബഹിരാകാശ ഗവേഷകരുടെ ഇടയില്‍ ചര്‍ച്ചാ വിഷയം. സെപ്റ്റംബര്‍ 25ന് ചിലെയിലെ ചിലൊ ദ്വീപിനോടു ചേര്‍ന്നാണ് ആകാശത്ത് നിന്ന് തീഗോളത്തിനു സമാനമായ ഒരു വസ്തു ഭൂമിയിലേക്ക് എത്തിയത്. ഇതു പതിച്ച സ്ഥലത്തെ കുറ്റിക്കാടുകള്‍ക്ക് തീപിടിക്കുകയും ചെറിയ കുഴികള്‍ രൂപപ്പെടുകയും ചെയ്തു. ഉല്‍ക്കയോ ബഹിരാകാശ പേടകത്തിന്റെ അവശിഷ്ടങ്ങളോ ആവാം ഇതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ വ്യക്തതയില്ല. തിളങ്ങുന്ന ചുവപ്പു നിറമായിരുന്നു ഇതിന്. എന്നാല്‍ നാഷനല്‍ സര്‍വീസ് ഓഫ് ജിയോളജി ആന്‍ഡ് മൈനിങ്ങിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇത് ഉല്‍ക്കയാണെന്ന് തെളിയിക്കാനായില്ല. അതിനാല്‍ തന്നെ അഗ്നിഗോളം വീണയിടങ്ങളില്‍ നിന്നെല്ലാം മണ്ണ് ശേഖരിച്ചിട്ടുണ്ട്.ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇതിനെക്കുറിച്ചുള്ള സമ്പൂര്‍ണ വിവരം ലഭിക്കുമെന്നാണു പ്രതീക്ഷ. ഇതിനിടയില്‍ പറക്കും തളികയാണെന്ന മട്ടിലുള്ള പ്രചാരണങ്ങളും സജീവമാണ്. എന്തായാലും സംഗതി ദുരൂഹമായി തുടരുകയാണ്.

Read More