മകളുടെ കൂട്ടുകാരിയെ പലര്‍ക്കും കാഴ്ചവച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍; പീഡനത്തിനിരയാക്കിയത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ…

  ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വേശ്യാവൃത്തി ചെയ്യാന്‍ നിര്‍ബന്ധിച്ച മധ്യ വയസ്‌കനെ പൊലീസ് അറസ്റ്റ് ചെയ്തു. മകളുടെ കൂട്ടുകാരിയെയാണ് ഇയാള്‍ വേശ്യാവൃത്തി ചെയ്യാന്‍ നിര്‍ബന്ധിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ ഗോവിന്ദ് എന്നായാളെയാണ് ബഞ്ചാറ പൊലീസ് അറസ്റ്റ് ചെയ്തത്.ഒന്‍പതാം ക്ലാസുകാരിയായ പെണ്‍കുട്ടി ഇടയ്ക്ക്വെച്ച് പഠനം നിര്‍ത്തിയിരുന്നു. ഗോവിന്ദിന്റെ മകള്‍ പരാതിക്കാരിയുടെ സഹപാഠിയാണ്. സ്‌കൂളില്‍ പോകാത്തതിനാല്‍ സുഹൃത്തിനെ കാണാന്‍ പെണ്‍കുട്ടി എന്നും ഗോവിന്ദിന്റെ വീട്ടില്‍ ചെല്ലാറുണ്ട്. വീട്ടില്‍ വെച്ചാണ് പെണ്‍കുട്ടിയെ ഗോവിന്ദ് പരിചയപ്പെടുന്നത്. വീട്ടില്‍ എത്തിയിരുന്ന പെണ്‍കുട്ടിയെ വശീകരിച്ച് പലര്‍ക്കും കാഴ്ച വെച്ചിരുന്നു. ഗോവിന്ദിന്റെ വീട്ടില്‍വെച്ചും പലരും പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ഇതിനുശേഷമാണ് വേശ്യാവൃത്തി ചെയ്യാന്‍ ഗോവിന്ദ് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചത്. അറസ്റ്റിലായ ഗോവിന്ദിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.      

Read More

റിയാലിറ്റി ഷോയ്ക്കിടെ പെണ്‍കുട്ടിയെ ചുംബിച്ച ഗായകന്‍ പാപോണിന് കിട്ടിയത് എട്ടിന്റെ പണി; വീഡിയോ വൈറലാവുന്നു…

റിയാലിറ്റി ഷോയ്ക്കിടെ കൊച്ചുപെണ്‍കുട്ടിയെ അവളുടെ അനുവാദം കൂടാതെ ചുംബിച്ചുവെന്ന ആരോപണത്തില്‍ ഗായകന്‍ പാപോണിനെതിരേ പോക്‌സോ കേസ്. പാപോണിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇയാള്‍ പെണ്‍കുട്ടിയെ ചുംബിക്കുന്ന ദൃശ്യമുള്ളത്. പാപോണ്‍ ജഡ്ജായ വോയ്‌സ് ഓഫ് ഇന്ത്യ കിഡ്‌സ് റിയാലിറ്റി ഷോയ്ക്കിടെയാണ് സംഭവം. പാപോണ്‍ എന്ന പേരില്‍ സ്റ്റേജ് ഷോകളിലൂടെ പ്രശസ്തനായ ഇയാളുടെ യഥാര്‍ഥ നാമം അംഗരാഗ് മഹന്ത എന്നാണ്. റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായ പെണ്‍കുട്ടിയെയാണ് പാപോണ്‍ ചുംബിച്ചത്. സംഭവം നവമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പാപോണിനെതിരേ നടപടി ആവശ്യപ്പെട്ട് സുപ്രിം കോടതിയെ അഭിഭാഷകനായ രുണ ഭയന്‍ ദേശീയ ബാലാവകാശ കമീഷനെ സമീപിച്ചത്. പാപോണിന്റെ നടപടി തന്നെ ഞെട്ടിച്ചുകളഞ്ഞുവെന്നും റിയാലിറ്റിഷോകളില്‍ പങ്കെടുക്കുന്ന കൊച്ചു പെണ്‍കുട്ടികളുടെ സുരക്ഷയില്‍ തനിക്ക് ആശങ്കയുണ്ടെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. പാപോണിനെതിരേ പോക്‌സോ ചുമത്തിയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.

Read More

ആലപ്പുഴയിലെ സൂര്യനെല്ലി മോഡല്‍ പെണ്‍വാണിഭം; അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി; ഉന്നത പോലീസ് ഉദ്യോഗസ്ഥരെ കുടുക്കാന്‍ കരുതലോടെ അന്വേഷണ സംഘം

ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ദുരുപയോഗിച്ച് സൂര്യനെല്ലി മോഡല്‍ പെണ്‍വാണിഭം നടത്തിയ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. രണ്ടുപോലീസ് ഉദ്യോഗസ്ഥരാണ് ഇതുവരെ പിടിയിലായത്. ഡിവൈ.എസ്.പി അടക്കം കൂടുതല്‍ പോലീസുകാര്‍ക്ക് പങ്കുണ്ടെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം വിപുലമാക്കിയിട്ടുണ്ട്. ഡിവൈ.എസ്.പി പി.വി ബേബിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തിനാണു ചുമതല. മാരാരിക്കുളം സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്.ഐ: ഉദയംപേരൂര്‍ സ്വദേശി കെ.ജി. െലെജു(38), പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സുഹൃത്ത് വടക്കനാര്യാട് തെക്കേപ്പറമ്പില്‍ ജിന്‍മോന്‍(22), ഇടനിലക്കാരിയുടെ സുഹൃത്തും ഡ്രൈവറുമായ പൊെേള്ളത്തെ സ്വദേശി യേശുദാസ്(28) എന്നിവരാണ് അവസാനമായി അറസ്റ്റിലായത്. ലൈജുവിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുടെ ബന്ധുവായ പുന്നപ്ര സ്വദേശി ആതിര(24), ആന്റി നാര്‍കോട്ടിക് വിഭാഗം സീനിയര്‍ സി.പി.ഒ: നെല്‍സണ്‍ തോമസ്(40) എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു. നിര്‍ധനകുടുംബാംഗമായ പതിനാറുകാരിയെ ആതിര വീട്ടില്‍നിന്നു പാതിരാത്രിയില്‍ പതിവായി വിളിച്ചു കൊണ്ടു പോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ സ്ഥലം കൗണ്‍സിലറുടെ നേതൃത്വത്തില്‍…

Read More

ഇറങ്ങണമെന്ന് പതിനേഴുകാരി പറ്റില്ലെന്ന് കണ്ടക്ടര്‍ ! വിദ്യാര്‍ഥിനിയെയും കൊണ്ട് പാതിരാത്രിയില്‍ കെഎസ്ആര്‍ടിസിയുടെ യാത്ര; പോലീസുകാര്‍ കൈകാണിച്ചിട്ടും നിര്‍ത്തിയില്ല; ഒടുവില്‍ ബസ് നിര്‍ത്തിയതിങ്ങനെ…

രാത്രിയില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്ത് ബസ് നിര്‍ത്തണമെന്നാണ് നിയമം. എന്നാല്‍ രാത്രിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്ത പതിനേഴു വയസുള്ള വിദ്യാര്‍ത്ഥിനിക്ക് ഇറങ്ങാന്‍ ബസ് നിര്‍ത്തിക്കൊടുക്കാതെ കെഎസ്ആര്‍ടിസിയുടെ മിന്നല്‍ ബസ് പാഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെയാണ് ദേശീയപാതയില്‍ നാടകീയ രംഗങ്ങള്‍ നടന്നത്. കോട്ടയം പാലയിലെ എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനത്തില്‍ നിന്ന് രാത്രി എട്ടു മണിക്കാണ് വിദ്യാര്‍ത്ഥിനി ബസില്‍ കയറിയത്. ഓണ്‍ലൈന്‍ വഴി കോഴിക്കോട്ട് വരെയാണ് വിദ്യാര്‍ത്ഥിനി ടിക്കറ്റ് ബുക്ക് ചെയ്തത്.കൂട്ടുകാര്‍ കോഴിക്കോട്ട് ഇറങ്ങിയപ്പോഴാണ് ബസ് കാസര്‍ഗോട്ടേക്ക് ആണെന്ന് വിദ്യാര്‍ത്ഥിനിക്ക് മനസിലാകുന്നത്. എന്നാല്‍ കണ്ടക്ടര്‍ അടുത്തു വരുമ്പോള്‍ ബസ് കോഴിക്കോട്ട് ടൗണ്‍ വിട്ടിരുന്നു. പയ്യോളിയില്‍ ബസ് നിര്‍ത്തി തരില്ലെന്ന് കണ്ടക്ടര്‍ പറഞ്ഞു. കണ്ണൂര്‍ക്ക് ടിക്കറ്റ് എടുത്തോളാനും കണ്ടക്ടര്‍ വ്യക്തമാക്കി. ഇതേതുടര്‍ന്ന് വിദ്യാര്‍ത്ഥിനി 111 രൂപ കൊടുത്ത് കണ്ണൂര്‍ക്ക് ടിക്കറ്റ് എടുത്തു. ഇക്കാര്യം പയ്യോളിയില്‍ കാത്തുനിന്ന പിതാവിനെയും വിളിച്ച് കുട്ടി പറഞ്ഞു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ…

Read More

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ രാത്രികാലങ്ങളില്‍ ആതിര കൂട്ടിക്കൊണ്ടു പോയത് സ്വകാര്യ റിസോര്‍ട്ടിലേക്ക്; പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ പോലീസുകാരനും; പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

ആലപ്പുഴ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബന്ധുവായ സ്ത്രീ രാത്രികാലങ്ങളില്‍ പതിവായി വീട്ടില്‍ നിന്നു കൂട്ടിക്കൊണ്ടു പോയ സംഭവത്തില്‍ വഴിത്തിരിവ്. പെണ്‍കുട്ടിയെ ഇവര്‍ നിരവധി പേര്‍ക്ക് കാഴ്ചവച്ചതായി തെളിഞ്ഞു. പുന്നപ്ര സ്വദേശിയായ ആതിര(24) തന്നെ സ്വകാര്യ റിസോര്‍ട്ടില്‍ നാര്‍ക്കോട്ടിക് സെല്ലിലെ പോലീസുകാരന് എത്തിച്ചു നല്‍കിയിരുന്നതായി പെണ്‍കുട്ടി തന്നെ ഇപ്പോള്‍ മൊഴി നല്‍കിയിരിക്കുകയാണ്. മദ്യം കുടിപ്പിച്ചു മയക്കിക്കിടത്തിയ ശേഷമായിരുന്നു തന്നെ പോലീസുകാരന്‍ പീഡിപ്പിച്ചിരുന്നതെന്നും പെണ്‍കുട്ടി മൊഴി നല്‍കിയതായി വനിതാ എസ്‌ഐ എ.ജെ. ശ്രീദേവി പറഞ്ഞു. അറസ്റ്റു ചെയ്ത ആതിരയെ കേസെടുത്ത് ചോദ്യം ചെയ്തു വരികയാണ്. സംഭവത്തില്‍ ഉള്‍പ്പെട്ടവരെക്കുറിച്ചും തുടരന്വേഷണത്തിനും ആലപ്പുഴ ഡിവൈഎസ്പി പി.വി ബേബിയെ ചുമതലപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്‍ പറഞ്ഞു. ബുധനാഴ്ചയാണ് ആതിരയെ വാര്‍ഡ് കൗണ്‍സിലറും നാട്ടുകാരും ചേര്‍ന്നു പോലീസില്‍ ഏല്‍പ്പിച്ചത്. കുറച്ചു നാളായി പെണ്‍കുട്ടിയെ രാത്രി വൈകി കൂട്ടിക്കൊണ്ടു പോകുന്നതു ശ്രദ്ധയില്‍ പെട്ടതോടെയാണ് നാട്ടുകാര്‍ വിഷയത്തില്‍…

Read More

രമാദേവി ആളു ചില്ലറക്കാരിയല്ല ! ആണ്‍വേഷം കെട്ടി രമാദേവി വിവാഹം കഴിച്ചത് മൂന്നു പെണ്‍കുട്ടികളെ; ആള്‍മാറാട്ടം നടത്താന്‍ ഈ പെണ്‍കുട്ടിയെ പ്രേരിപ്പിച്ച കാര്യം അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും…

അനന്ത്പൂര്‍: രമാദേവിയാണ് താരം, ആന്ധ്രാപ്രദേശത്തിലെ കടപ്പ സ്വദേശിയായ രമാദേവിയുടെ സാഹസങ്ങള്‍ കേട്ടാല്‍ നിങ്ങള്‍ മൂക്കത്തു വിരല്‍വെക്കും. സിനിമയില്‍ മാത്രം കണ്ട് മറഞ്ഞ ആണ്‍വേഷംകെട്ടിയുള്ള വിവാഹ തട്ടിപ്പ് നടത്തിയ ഒരു പെണ്‍കുട്ടിയാണ് രമാദേവി. അതിന് ഇരയായതോ ആന്ധ്രയിലെ പാവപ്പെട്ട മൂന്ന് പെണ്‍കുട്ടികളും. തമിഴ്നാട്ടിലെ ഒരു നെയ്ത്ത് മില്ലില്‍ ജോലി ചെയ്യുകയാണ് രമാദേവി. എന്നും ആണായി നടക്കാനുള്ള രമാദേവിയുടെ കടുത്ത ആഗ്രഹമാണ് ഇവരെ ഇത്തരത്തില്‍ ഒരു കടുംകൈ ചെയ്യിപ്പിച്ചത്. എപ്പോഴും ആണുങ്ങളെ പോലെ വസ്ത്രം ധരിക്കുകയും കൂടുതലും ആണ്‍ സുഹൃത്തുക്കളോട് ചങ്ങാത്തം കൂടുകയും ചെയ്യുന്ന ഇവര്‍ക്ക് വിവാഹ ആഗ്രഹം കലശലായതോടെ ഭീമഗുണ്ടം ഗ്രാമത്തിലെ പതിനേഴുകാരിയുമായി സൗഹൃദത്തിലായി. പുലിവെന്തുലയിലെ ഒരു മില്ലിലെ ജോലിക്കാരി ആയിരുന്നു ഈ പതിനേഴുകാരി. ചുരുങ്ങിയ സമയം കൊണ്ട് സൗഹൃദം പ്രേമത്തിലേക്ക് വഴിമാറുകയും രണ്ടു മാസം മുന്‍പ് ഇരുവരും വിവാഹിതരാവുകയും ചെയ്തു. വിവാഹശേഷവും പതിനേഴുകാരി അറിഞ്ഞില്ല താന്‍ വിവാഹം…

Read More

രണ്ടാം ക്ലാസിലും നാലാംക്ലാസിലും പഠിക്കുമ്പോള്‍ താന്‍ പീഡനത്തിനിരയായതായി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍; പ്രതികള്‍ ഇളയമ്മയുടെ മക്കള്‍; തളിപ്പറമ്പില്‍ നടന്നത്…

  കണ്ണൂര്‍: രണ്ടാംക്ലാസിലും നാലാംക്ലാസിലും പഠിക്കുമ്പോള്‍ ഇളയമ്മയുടെ മക്കള്‍ തന്നെ ബലാല്‍സംഗം ചെയ്തിരുന്നതായി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് ബന്ധുക്കളായ രണ്ടുപേരെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് ചപ്പാരപ്പടവ് സ്വദേശിനിയായ 17 കാരിയാണ് രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും എതിര്‍പ്പുകളെ അവഗണിച്ച് കഴിഞ്ഞ ദിവസം തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തി മൊഴിനല്‍കിയത്. പരാതിയെ തുടര്‍ന്ന് പോലീസ് ഐപിസി-376(എഫ്) പ്രകാരം ബലാല്‍സംഗത്തിന് കേസെടുത്തു. ജീവപര്യന്തം വരെ തടവുശിക്ഷ കിട്ടാവുന്ന കേസാണിതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടി രണ്ടാംക്ലാസില്‍ പഠിക്കുന്ന കാലത്ത് വാടകവീട്ടിലും ബന്ധുവിന്റെ വീട്ടിലും കൊണ്ടുപോയി ബലാല്‍സംഗം ചെയ്തുവെന്നാണ് പരാതി. രണ്ടു വ്യത്യസ്ത കേസുകളാണ് പോലീസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.സംഭവം നടക്കുന്ന കാലത്ത് പോക്സോ നിയമം നിലവിലില്ലാത്തതിനാലാണ് മറ്റ് വകുപ്പുകള്‍ പ്രകാരം കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ റിമാന്‍ഡ് ചെയ്തു.  

Read More

പ്രായം കുറഞ്ഞ പെണ്ണിനെ കണ്ടപ്പോള്‍ തൈക്കിളവന് സഹിച്ചില്ല ! 16കാരിയെ വിവാഹം കഴിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് ആദ്യ ഭാര്യ കൊടുത്തത് എട്ടിന്റെ പണി

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ മധ്യവയസിലെത്തിയവര്‍ വിവാഹം കഴിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരികയാണ്. ഇത്തരം വിവാഹം നിയമവിധേയമല്ലെങ്കിലും പല സ്ഥലങ്ങളിലും ഇത് നിര്‍ബാധം തുടരുകയാണ്. തന്നെ വഞ്ചിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച മധ്യവയ്‌സ്‌കനെതിരേ ആദ്യ ഭാര്യ പരാതി നല്‍കി. കര്‍ണാടകയിലെ ചാമരാജ നഗര്‍ സ്വദേശിയായ 44കാരന്‍ രവിശങ്കറാണ് കഥാനായകന്‍. ഗുണ്ടല്‍ പേട്ടില്‍ കെഎസ്ആര്‍ടിസി കണ്ടക്ടറായ ഇദ്ദേഹം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് 16 വയസ്സുകാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. രഹസ്യമായിട്ടായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. എന്നാല്‍ ഇക്കാര്യം യാദൃശ്ചികമായി രവിശങ്കറിന്റെ ഭാര്യ അറിയുവാന്‍ ഇടയായി. രവിശങ്കര്‍ തന്നെ ചതിക്കുകയാണെന്ന് മനസ്സിലാക്കിയ ആദ്യ ഭാര്യ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയും ചെയ്തു.  

Read More

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹവേദിയില്‍ നിന്നു തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച പത്തൊമ്പതുകാരന്‍ പിടിയില്‍; സംഭവം ഇങ്ങനെ…

ഗുഡ്ഗാവ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വേദിയില്‍ നിന്നും തട്ടിക്കൊണ്ട് പൊയി പീഡിപ്പിച്ച കേസില്‍ 19കാരന്‍ പോലീസ് പിടിയില്‍. ഗുഡ്ഗാവിലെ സഹജവാസ് ഗ്രാമത്തിലാണ് പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ക്രൂര പീഡനത്തിന് ഇരയായത്. യുവാവിനെ സഹായിച്ച മറ്റ് രണ്ട്പേര്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി. മൂന്നു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് ആരോപണം. വിനയ് സിങ് എന്ന യുവാവാണ് പൊലീസ് പിടിയിലായത്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പെണ്‍കുട്ടി. വിവാഹ ചടങ്ങിനിടെ പെണ്‍കുട്ടിയ്ക്ക് നല്‍കിയ ശീതള പാനീയത്തില്‍ പ്രതികള്‍ മയക്കു മരുന്ന് കലര്‍ത്തുകയായിരുന്നു. അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ വിവാഹ വേദിയ്ക്ക് സമീപത്തെ വയലിലേയ്ക്ക് ഇവര്‍ വലിച്ചിഴച്ച് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.വിവാഹത്തിനിടയ്ക്ക് കുട്ടിയെ കാണാതെ അന്വേഷിച്ച് ബന്ധുക്കളാണ് കുട്ടിയെ വയലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. യുവാവിനെതിരെ തട്ടിക്കൊണ്ടു പോകല്‍, കൊലപാതക ശ്രമം, പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കുറ്റം ആരോപിച്ചുള്ള മൂന്ന്…

Read More

ഐസിയുവിന്റെ പുറത്ത് മകളുടെ ജീവനു വേണ്ടി പ്രാര്‍ഥിച്ച് വീട്ടുകാര്‍; അകത്ത് പെണ്‍കുട്ടിയുടെ വസ്ത്രം ബലമായി മാറ്റിയ മെയില്‍ നഴ്‌സുമാര്‍ അവളോടു ചെയ്തത്…

ഐസിയുവില്‍ കിടന്ന പതിനാറുകാരിയെ മെയില്‍ നഴ്‌സുമാര്‍ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചതായി പരാതി.ഗുരുഗ്രാമിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. പെണ്‍കുട്ടി പീഡനശ്രമം ചെറുത്തപ്പോള്‍ നേഴ്സുമാരില്‍ ഒരാള്‍ ഓക്സിജന്‍ മാസ്‌ക് ഊരുമെന്ന് ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. നവംബര്‍ 16നാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ വസ്ത്രം മാറ്റിയ ശേഷം ശരീര ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയാണ് ഇവര്‍ ചെയ്തത്. ശീതളപാനീയമാണെന്ന് കരുതി കീടനാശിനി കുടിച്ചതിനെ തുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് നേരെയാണ് പീഡനശ്രമമുണ്ടായത്. പഴയ ഗുഡ്ഗാവിലെ ശിവ ആശുപത്രിയിലാണ് സംഭവം. ഒരു ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ട പെണ്‍കുട്ടി പീഡനശ്രമത്തെക്കുറിച്ച് ആരോടും വെളിപ്പെടുത്തിയിരുന്നില്ല.എന്നാല്‍ നേഴ്സുമാരില്‍ ഒരാള്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് ശല്യം തുടര്‍ന്നതോടെ ഇക്കാര്യം അമ്മയോട് വെളിപ്പെടുത്തുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഞായറാഴ്ചയാണ് പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നേഴ്സുമാരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. രവീന്ദര്‍…

Read More