മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ; ഫോ​ണിന് അടിമയാകുന്നതോടെ സംഭവിക്കുന്നത്…

വ​ലി​യ സ്ക്രീ​നു​ള്ള ഫോ​ണു​ക​ൾ വി​ര​ൽ​ചു​റ്റി​പി​ടി​ച്ച​തു​പോ​ലെ ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​രു​ന്ന​ത് റി​സ്റ്റ് ജോ​‍‍യന്‍റ് അ​ധി​ക സ​മ്മ​ർ​ദത്തി​ലാ​ക്കു​ന്ന​താ​യി കാ​ണു​ന്നു. കൈ ​പെ​രു​പ്പു​ള്ള പ​ല​ർ​ക്കും രോ​ഗം വ​ർ​ധി​ക്കു​ന്ന​തി​ന് ഇ​ത് ഇ​ട​യാ​ക്കും.​ മൊ​ബൈ​ൽ ഫോ​ൺ ക​യ്യി​ൽ പി​ടി​ക്കാ​തെ ബാ​ഗി​ലി​ട്ട് ന​ട​ക്കു​ന്ന​താ​ണ് കൂ​ടു​ത​ൽ ന​ല്ല​ത്. സെ​ർ​വൈ​ക്ക​ൽ സ്പോ​ണ്ടി​ലോ​സി​സ്, കാ​ർ​പ​ൽ ട​ണ​ൽ സി​ൻ​ഡ്രോം തു​ട​ങ്ങി​യ​വ​യു​ള്ള​വ​ർ പ്ര​ത്യേ​കി​ച്ചും അ​ങ്ങ​നെ​ത​ന്നെ ശീ​ലി​ക്ക​ണം. പവർ വ്യത്യാസമറിയാതെമൊ​ബൈ​ൽ ഫോ​ണി​ന്‍റെ അ​മി​ത ഉ​പ​യോ​ഗം ക​ണ്ണിന്‍റെ നി​ല​വി​ലു​ള്ള പ​വ​റി​ന് വ്യ​ത്യാ​സം വ​രു​ത്തു​ന്ന​താ​ണ്. എ​ന്നാ​ൽ അ​തൊ​ന്നും തി​രി​ച്ച​റി​യാ​തെ നേ​ര​ത്തെ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ക​ണ്ണ​ട ത​ന്നെ തു​ട​ർ​ന്നും ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ കാ​ഴ്ച​വൈ​ക​ല്യം കാ​ര്യ​മാ​യി വ​ർധി​ക്കു​ക​യും ത​ല​വേ​ദ​ന​യും അ​നു​ബ​ന്ധ​പ്ര​ശ്ന​ങ്ങ​ളും കൂ​ടു​ക​യും ചെ​യ്യും. തു​ട​ർ​ച്ച​യാ​യി മൊ​ബൈ​ൽ​ഫോ​ൺ ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​രു​മ്പോ​ൾ അ​ര​മ​ണി​ക്കൂ​റി​ലൊ​രി​ക്ക​ൽ മു​ഖം ക​ഴു​കു​ക​യോ അ​ര മി​നി​റ്റെ​ങ്കി​ലും ക​ണ്ണ​ട​ച്ചി​രി​ക്കു​ക​യോ ചെ​യ്യ​ണം. നേ​ത്ര​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​ർ അ​ത് പ​രി​ഹ​രി​ക്കാ​വു​ന്ന വി​ധ​ത്തി​ലും ചെ​വി​ക​ൾ​ക്ക് പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​ർ അ​ത് പ​രി​ഹ​രി​ക്കു​ന്ന വി​ധ​ത്തി​ലു​മു​ള്ള എ​ണ്ണ​യാ​ണ് ത​ല​യിൽ തേ​ച്ചുകു​ളി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. ക​ണ്ണി​ൽ ആ​യു​ർ​വേ​ദ തു​ള്ളി മ​രു​ന്നു​ക​ൾ…

Read More

മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ; ശരിയായി ഇരുന്ന് മൊബൈൽ ഉപയോഗിച്ചില്ലെങ്കിൽ

വ​ള​രെ വി​വേ​ക​പൂ​ർ​വ്വം ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ് മൊ​ബൈ​ൽ​ഫോ​ൺ. മൊ​ബൈ​ൽ ഫോ​ൺ കാ​ര​ണ​മു​ണ്ടാ​കാ​വു​ന്ന ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നും വി​വേ​കം അ​നി​വാ​ര്യം​ത​ന്നെ. പ​ണ്ടെ​ങ്ങു​മി​ല്ലാ​ത്ത​വി​ധം മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം ഇ​പ്പോ​ൾ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. മൊ​ബൈ​ൽ ഫോ​ണി​ൽ നി​ന്നു​​ള്ള റേ​ഡി​യേ​ഷ​ൻ നെ​റ്റ്‌​വ​ർ​ക്ക് ക​വ​റേ​ജ് കു​റ​വാ​യി​രി​ക്കു​ക, എ​ങ്ങ​നെ​യൊ​ക്കെ ഉ​പ​യോ​ഗി​ക്കു​ന്നു, എ​ത്ര​നേ​രം ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്നുതു​ട​ങ്ങി മൊ​ബൈ​ൽ ഫോ​ണിന്‍റെ വ​ലുപ്പം പോ​ലും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കാം. ക​ണ്ണി​നും ചെ​വി​ക്കും ക​ഴു​ത്തി​നും മ​നസി​നുംഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ കാ​ര​ണം കു​ട്ടി​ക​ളി​ൽ മൊ​ബൈ​ൽ ഫോൺ ഉ​പ​യോ​ഗം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വ്യ​ക്ത​ത ല​ഭി​ക്കു​ന്ന​തി​നാ​യി ഇ​മേ​ജി​ന് പ്ര​കാ​ശം കൂ​ട്ടു​ന്ന​തും ക്ലാ​സു​ക​ളും ട്രെ​യി​നിം​ഗു​ക​ളും മീ​റ്റിം​ഗു​ക​ളും മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ടു നി​ൽ​ക്കു​ന്പോൾ റീ​ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നാ​യി ഫോ​ൺ ഉ​പ​യോ​ഗി​ച്ചു കൊ​ണ്ടി​രി​ക്കു​മ്പോ​ൾ​ത​ന്നെ പ്ല​ഗ് ചെ​യ്യു​ന്ന​തും ഇ​യ​ർ​ഫോ​ണോ ഹെ​ഡ് ഫോ​ണോ ഉ​പ​യോ​ഗി​ക്കു​ന്ന​തും അ​വ​യു​ടെ വോ​ളി​യം കൂ​ട്ടി​വച്ച് കേ​ൾ​ക്കു​ന്ന​തും ക​ണ്ണി​നും ചെ​വി​ക്കും ക​ഴു​ത്തി​നും മ​നസി​നു പോ​ലും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല. പ്രകാശം കുറച്ച് ഉപയോഗിക്കാംപ​ര​മാ​വ​ധി ഫോ​ണി​ന്‍റെ പ്ര​കാ​ശം കു​റ​ച്ച് ഉ​പ​യോ​ഗി​ച്ചും ഇ​യ​ർ​ഫോ​ണും…

Read More