കോഴിക്കോട്: പേരാമ്പ്ര കൂത്താളിയിൽ ബാങ്ക് ജപ്തി നടപടികൾക്കിടെ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ ജനകീയ പ്രതിഷേധം ശക്തമാകുന്നു. കൂത്താളി സ്വദേശിനി കവിത (42) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ അഡ്വക്കേറ്റ് കമ്മീഷണറും പോലീസും ബാങ്ക് ഉദ്യോഗസ്ഥരും ചേർന്ന് കവിതയുടെ വീട്ടിൽ ജപ്തി നടപടികൾക്കായി എത്തിയപ്പോഴാണ് സംഭവം നടന്നത്. ഉദ്യോഗസ്ഥർ എത്തിയതിന് പിന്നാലെ കവിതയെ വീടിന് പിന്നിലുള്ള പഴയ തറവാട്ടു വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Read More