14 വയസുകാരിയായ മകളെ മുന്നില്‍ കൊണ്ടുവന്നു മാനഭംഗപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതോടെ ഉദ്യോഗസ്ഥര്‍ പറയുന്നത് പലതും സമ്മതിക്കേണ്ടി വന്നു ! പിന്നീട് പറഞ്ഞതെല്ലാം അവര്‍ എഴുതിതന്നത്; മറിയം റഷീദയും ഫൗസിയയും നമ്പി നാരായണനോട് പറഞ്ഞത്…

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് സുപ്രിംകോടതി വിധിച്ച 50 ലക്ഷം രൂപ നഷ്ടപരിഹാരം 24 വര്‍ഷം നീണ്ട നിയമപ്പോരാട്ടത്തിന്റെ ഫലമായിരുന്നു. കുറ്റാരോപിതയായ മറിയം റഷീദ തന്നോടു പറഞ്ഞ കാര്യങ്ങള്‍ നമ്പി നാരായണന്‍ ഓര്‍ക്കുകയാണ്…എന്നോടു ക്ഷമിക്കണം… ഇതായിരുന്നു മറിയം റഷീദയുടെ ആദ്യവാചകം. സംസാരത്തിനു താല്‍പര്യമില്ലാത്തതിനാല്‍ ഞാന്‍ മൗനം പാലിച്ചു. അവര്‍ അത്ര വശമില്ലാത്ത ഇംഗ്ലീഷില്‍ താന്‍ നിരപരാധിയാണെന്നും ഞാനും നിരപരാധിയാണെന്ന് അറിയാമെന്നും പറഞ്ഞു. നിരപരാധിയാണെങ്കില്‍ പിന്നെന്തിനു നിങ്ങള്‍ സോറി പറഞ്ഞു…? ഞാന്‍ ചോദിച്ചു. അവര്‍ എന്നെ ഭീഷണിപ്പെടുത്തി… തല്ലി… അതുകൊണ്ട് എനിക്ക് അവരോട് നിങ്ങളെക്കുറിച്ച് മോശമായി സംസാരിക്കേണ്ടി വന്നു… ഐ.ബി ഉദ്യോഗസ്ഥര്‍ അവരെ ഭീഷണിപ്പെടുത്തി. അവസാനം മക്കളെ ദ്രോഹിക്കുമെന്നു ഭീഷണി മുഴക്കിയപ്പോഴാണു അവര്‍ കീഴടങ്ങിയത്. പണത്തിനു വേണ്ടി റോക്കറ്റ് ഡ്രോയിങ്സ് അവര്‍ക്കു കൈമാറിയെന്ന് ഐ.ബി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി പറയിച്ചു. അതു വീഡിയോയിലും റിക്കോര്‍ഡു ചെയ്തു. ഐബി ഉദ്യോഗസ്ഥര്‍…

Read More

ക്രയോജനിക് സാങ്കേതിക വിദ്യ റഷ്യയില്‍ നിന്നും സ്വീകരിക്കാതിരിക്കാന്‍ അമേരിക്ക നടത്തിയ ഗൂഢാലോചനയുടെ ഇരയായിരുന്നുവോ നമ്പി നാരായണന്‍; ചാര കേസിന്റെ നാള്‍വഴികളിലൂടെ…

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റാരോപിതനായ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി വിധി. ഇതു സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും കൂടുതല്‍ നഷ്ടപരിഹാരത്തിനുള്ള കേസ് തുടരുന്നതിനു തടസമില്ലെന്നും കോടതി വ്യക്തമാക്കി. പരാതിക്കാരന്റെ സ്വാതന്ത്യവും അന്തസും അട്ടിമറിക്കപ്പെട്ടെന്നും കേരളാപോലീസിന്റെ നടപടി ദുരുദ്ദേശപരമെന്നും കോടതി വ്യക്തമാക്കി. തന്നെ കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ടു കൊണ്ട് നമ്പി നാരായണണ്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് കേസ് പരിഗണിച്ചത്. മുന്‍ ഡിജിപി സിബി മാത്യൂസ്,പോലീസ് ഉദ്യോഗസ്ഥരായിരുന്ന കെ.കെ ജോഷ്വ,എസ്. വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടപടി വേണമെന്നാണ് ആവശ്യം. 24 വര്‍ഷമായി തുടരുന്ന നിയമയുദ്ധത്തില്‍ നിര്‍ണായകമാണ് ഇന്നത്തെ വിധി. 1992ലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ തുടങ്ങുന്നത്. തിരുവനന്തപുരം ഐഎസ്ആര്‍ഒയിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ.ശശികുമാരനും ഡോ.നമ്പിനാരായണനും ചേര്‍ന്ന് മറിയം റഷീദ,ഫൗസിയ ഹസന്‍ എന്നീ മാലി സ്വദേശിനികള്‍ വഴി…

Read More

ഇനി പല തലകളും ഉരുളും!;ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ചുരുളഴിയുന്നു ? നിര്‍ണായ വെളിപ്പെടുത്തലുമായി നമ്പി നാരായണന്റെ ആത്മകഥ

ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റാരോപിതനും വിഎസ്‌സിയിലെ മുന്‍ ശാസ്ത്രജ്ഞനുമായ നമ്പി നാരായണന്റെ ആത്മകഥ പുറത്തിറങ്ങാന്‍ പോകുന്നു. ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുമായി അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുന്‍ ഡിജിപി മാത്യൂസിന്റെ പുസ്തകമിറങ്ങുന്നതിനു പിന്നാലെ നമ്പി നാരായണന്റെ ആത്മകഥ പുറത്തു വരുന്നത് വന്‍ കോളിളക്കം സൃഷ്ടിക്കാന്‍ ഇടയുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലുമായാണ് പുസ്തകം പുറത്തിറങ്ങുന്നുണ്ട്.ഇംഗ്ലീഷ് പതിപ്പ് എഴുതി തീര്‍ത്തുവെന്നു. പുസ്തകം ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് കുറച്ച് നിയമവശങ്ങള്‍ ശരിയാകാനുണ്ടെന്നും അതുകൂടി ശരിയായാല്‍ പുസ്തകം അടുത്തമാസം പുറത്തിറങ്ങുമെന്നും നമ്പി നാരായണന്‍ പറഞ്ഞു. ആത്മകഥയില്‍ ചാരക്കേസുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമുണ്ടാകുമെന്നും നമ്പി നാരായണന്‍ പറഞ്ഞു. ജെ ചന്ദ്രശേഖരന്‍ എഴുതിയ സ്‌പൈസ് ഫ്രെം സ്‌പെയ്‌സ് എന്ന പുസ്തകത്തില്‍ തനിക്ക് എന്താണ് സംഭവിച്ചതെന്നും കേസിനെ കുറിച്ചുള്ള മുഴുവന്‍ കാര്യങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ പുസ്തകം പ്രകാശനം ചെയത് ദിവസങ്ങള്‍ക്കകം പുസ്തകത്തിന്റെ പകര്‍പ്പുകള്‍ നശിപ്പിക്കപ്പെട്ടു. ഇപ്പോള്‍ ആ പുസ്തകത്തിന്റെ ഓണ്‍ലൈന്‍ പതിപ്പുമാത്രമാണ്…

Read More