തന്റെ പിതാവിനെതിരായി മീടു വെളിപ്പെടുത്തല്‍ നടത്തിയ യുവതിയെ പിന്തുണച്ച് നന്ദിതാ ദാസിന്റെ ചങ്കൂറ്റം; പദ്മഭൂഷന്‍ ജേതാവായ ജതിന്‍ദാസിനെതിരേ യുവതി പറയുന്നതിങ്ങനെ…

തന്റെ പിതാവും ചിത്രകാരനുമായ ജതിന്‍ദാസിനെതിരേ ലൈംഗികാരോപണമുന്നയിച്ച യുവതിയ്ക്ക് നന്ദിതാദാസിന്റെ പിന്തുണ. പേപ്പര്‍ നിര്‍മാണ കമ്പനിയുടെ കോ ഫൗണ്ടര്‍മാരില്‍ ഒരാളായ നിഷാ ബോറായെന്ന യുവതിയാണ് ചൊവ്വാഴ്ച നന്ദിതാ ദാസിന്റെ പിതാവും പദ്മഭൂഷണ്‍ ജേതാവും ചിത്രകാരനുമായ ജതിന്‍ദാസിനെതിരേ ആരോപണവുമായി രംഗത്തെത്തിയത്. ജതിന്‍ദാസ് പതിനാല് വര്‍ഷം മുന്‍പ് അയാളുടെ സ്റ്റുഡിയോയില്‍ വെച്ച് തനിക്കെതിരെ ലൈംഗിക അതിക്രമം കാട്ടിയെന്ന് യുവതി വെളിപ്പെടുത്തിയത്. മീ ടൂ ക്യാമ്പയിനെ ശക്തമായി പിന്തുണക്കുന്നയാളെന്ന നിലയില്‍ ആരോപണം ഉന്നയിച്ച യുവതിക്കൊപ്പം തോളാട് തോള്‍ ചേര്‍ന്നു നില്‍ക്കുന്നൂവെന്നാണ് നടിയും സംവിധായികയുമായ നന്ദിത ഫേസ്ബുക്കില്‍ കുറിച്ചത്. ആണിനും പെണ്ണിനും സുരക്ഷിതമായി തുറന്ന് പറയാനുള്ള സാഹചര്യം ഉണ്ടാകണം. പക്ഷേ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് മുന്‍പ് അത് ശരിയാണെന്ന് ഉറപ്പു വരുത്തണം. തെറ്റായ ആരോപണങ്ങള്‍ ഈ കാമ്പയിന്റെ ഗൗരവം നഷ് ടപ്പെടുത്തുമെന്നും ഓര്‍ക്കണം നന്ദിത പറയുന്നു. സംസ്‌കാര ശൂന്യമെന്നാണ് യുവതിയുടേ ആരോപണത്തിനെതിരേയുള്ള ജതിന്‍ദാസിന്റെ പ്രതികരണം. തനിക്കെതിരേ…

Read More