നെ​ടു​മ്പാ​ശേ​രി മി​നി കൂ​പ്പ​ര്‍ അ​പ​ക​ടത്തിലെ പ​ണ​വും സ്വാ​ധീ​ന​വു​മു​ള്ള പ്ര​തി സു​ഹൈ​ല്‍ സ​ജീ​വി​നെ ര​ക്ഷി​ച്ചെ​ടു​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് തു​ട​ക്കം മു​ത​ല്‍ ന​ട​ക്കു​ന്ന​തെ​ന്ന ആക്ഷേപം ശക്തം; ആ​രോ​പ​ണ​ങ്ങ​ള്‍ ത​ള്ളി​ പൊ​ലി​സ്

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി മി​നി കൂ​പ്പ​ര്‍ അ​പ​ക​ട​ത്തി​ല്‍ പ്ര​തി സു​ഹൈ​ലി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ അ​ങ്ക​മാ​ലി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ പൊ​ലി​സ് അ​പേ​ക്ഷ ന​ല്‍​കി. അ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​തെ ബാ​റി​ല്‍ ക​യ​റി മ​ദ്യ​പി​ച്ച​തി​ന് സു​ഹൈ​ലി​നെ​തി​രെ എ​ക്സൈ​സും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പൊ​ലി​സി​ന്‍റെ റി​പ്പോ​ര്‍​ട്ട് ല​ഭി​ക്കു​ന്ന മു​റ​യ്‌​ക്ക് സു​ഹൈ​ല്‍ സ​ജീ​വി​ന്‍റെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കാ​നു​ള്ള ന​ട​പ​ടി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പു​മെ​ടു​ക്കും. അ​തി​നി​ടെ പ്ര​തി ന​ല്‍​കി​യ ജാ​മ്യാ​പേ​ക്ഷ നാ​ളെ അ​ങ്ക​മാ​ലി മ​ജി​സ്ട്രേ​റ്റ് കോ​ട​തി പ​രി​ഗ​ണി​ക്കും പ്ര​തി​യെ സം​ര​ക്ഷി​ക്കാ​ന്‍ പൊ​ലീ​സ് ഒ​ത്തു​ക​ളി​ക്കു​ന്നു എ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ അ​പേ​ക്ഷ ന​ൽ​കി​യ​ത്. മൂ​ന്ന് പേ​ര്‍ ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട മി​നി കൂ​പ്പ​ര്‍ അ​പ​ട​ക​ത്തി​ല്‍ പ​ണ​വും സ്വാ​ധീ​ന​വു​മു​ള്ള പ്ര​തി സു​ഹൈ​ല്‍ സ​ജീ​വി​നെ ര​ക്ഷി​ച്ചെ​ടു​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് തു​ട​ക്കം മു​ത​ല്‍ ന​ട​ക്കു​ന്ന​തെ​ന്നാ​ണ് പൊ​ലി​സി​നെ​തി​രെ​യു​ള്ള ആ​രോ​പ​ണം. മ​രി​ച്ച​വ​രു​ടെ കു​ടും​ബാ​ഗ​ങ്ങ​ളെ കൂ​ടാ​തെ സി​പി​എ​മ്മും പൊ​ലി​സി​നെ​തി​രെ ആ​രോ​പ​ണം ക​ടു​പ്പി​ച്ചു. കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍…

Read More