കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ഇന്ന് ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങും. 36 ദിവസത്തിന് ശേഷമാണ് സുഹൈൽ മോചിതനാകുന്നത്. സുഹൈൽ ഒഴികെ മറ്റ് മൂന്ന് പ്രതികൾ നേരത്തെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു. എന്നാൽ, സുഹൈൽ സജീവിന്റെ മോചനം പത്ത് ദിവസത്തേക്ക് കൂടി നീട്ടാനായിരുന്നു ഹൈക്കോടതി നിർദേശം. അതേസമയം, കേസിൽ അതിവേഗം കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകയാണ് അന്വേഷണസംഘം. സുഹൈലിനെതിരായ കൂടുതല്‍ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണസംഘം. ഒക്ടോബർ 11ന് പുലർച്ചെ 1.45ന് നെടുമ്പാശേരി എയര്‍പോർട്ട് റോഡിൽ വെച്ചാണ് അപകടം ഉണ്ടായത്. സുഹൈൽ സജീവ് മദ്യപിച്ച് ഓടിച്ച വാഹനമിടിച്ച് വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക, കർണാടക സുള്യ സ്വദേശി ഇയാസ് എന്നിവരാണ് മരിച്ചത്.
Read MoreTag: Suhail Sajeev
നെടുമ്പാശേരി മിനി കൂപ്പര്‍ അപകടത്തിലെ പണവും സ്വാധീനവുമുള്ള പ്രതി സുഹൈല്‍ സജീവിനെ രക്ഷിച്ചെടുക്കാനുള്ള ശ്രമമാണ് തുടക്കം മുതല്‍ നടക്കുന്നതെന്ന ആക്ഷേപം ശക്തം; ആരോപണങ്ങള്‍ തള്ളി പൊലിസ്
കൊച്ചി: നെടുമ്പാശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ കസ്റ്റഡിയിൽ വാങ്ങാൻ അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ പൊലിസ് അപേക്ഷ നല്കി. അപേക്ഷ ഇന്ന് പരിഗണിക്കും. പ്രായപൂര്‍ത്തിയാകാതെ ബാറില്‍ കയറി മദ്യപിച്ചതിന് സുഹൈലിനെതിരെ എക്സൈസും കേസെടുത്തിട്ടുണ്ട്. പൊലിസിന്റെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് സുഹൈല്‍ സജീവിന്റെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടി മോട്ടോര്‍ വാഹന വകുപ്പുമെടുക്കും. അതിനിടെ പ്രതി നല്കിയ ജാമ്യാപേക്ഷ നാളെ അങ്കമാലി മജിസ്ട്രേറ്റ് കോടതി പരിഗണിക്കും പ്രതിയെ സംരക്ഷിക്കാന്‍ പൊലീസ് ഒത്തുകളിക്കുന്നു എന്ന ആരോപണങ്ങൾക്കിടെയാണ് കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകിയത്. മൂന്ന് പേര് ദാരുണമായി കൊല്ലപ്പെട്ട മിനി കൂപ്പര്‍ അപടകത്തില്‍ പണവും സ്വാധീനവുമുള്ള പ്രതി സുഹൈല്‍ സജീവിനെ രക്ഷിച്ചെടുക്കാനുള്ള ശ്രമമാണ് തുടക്കം മുതല്‍ നടക്കുന്നതെന്നാണ് പൊലിസിനെതിരെയുള്ള ആരോപണം. മരിച്ചവരുടെ കുടുംബാഗങ്ങളെ കൂടാതെ സിപിഎമ്മും പൊലിസിനെതിരെ ആരോപണം കടുപ്പിച്ചു. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്…
Read More