രാ​ജ്യ​ത്ത് കോ​വി​ഡ് കു​തി​ച്ചു​യ​രു​ന്നു ! ജൂ​ലൈ​യി​ല്‍ നാ​ലാം ത​രം​ഗം എ​ത്തി​യേ​ക്കും; ഒ​മി​ക്രോ​ണി​ന്റെ വ​ക​ഭേ​ദ​ങ്ങ​ള്‍ ആ​ശ​ങ്ക​യാ​കു​ന്നു…

രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ നാ​ലാം ത​രം​ഗ​ത്തി​ലേ​ക്ക് കാ​ര്യ​ങ്ങ​ള്‍ പോ​കു​ന്ന​താ​യി ആ​ശ​ങ്ക.

ജൂ​ലൈ​യി​ല്‍ രാ​ജ്യ​ത്ത് കോ​വി​ഡ് നാ​ലാം ത​രം​ഗം രൂ​ക്ഷ​മാ​യേ​ക്കു​മെ​ന്ന് ഐ​ഐ​ടി കാ​ണ്‍​പൂ​രി​ലെ വി​ദ​ഗ്ധ​രു​ടെ പ്ര​വ​ച​നം.

84 ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം വെ​ള്ളി​യാ​ഴ്ച രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം നാ​ലാ​യി​രം ക​ട​ന്നി​രു​ന്നു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3962 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഫെ​ബ്രു​വ​രി നാ​ലി​നു​ശേ​ഷ​മു​ണ്ടാ​കു​ന്ന ഉ​യ​ര്‍​ന്ന രോ​ഗ​ബാ​ധ​യാ​ണ് മും​ബൈ​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്.

ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദ​ങ്ങ​ളാ​ണ് പു​തി​യ ത​രം​ഗ​ത്തി​ന് പി​ന്നി​ല്‍. രോ​ഗ​വ്യാ​പ​നം ഉ​യ​രു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് ഡ​ല്‍​ഹി​യി​ല്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല​ട​ക്കം നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കി.

രാ​ജ്യ​ത്ത് കോ​വി​ഡ് വ​ര്‍​ധി​ക്കു​ന്ന അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് രോ​ഗ​വ്യാ​പ​നം ത​ട​യാ​ന്‍ പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജ്ജി​ത​പ്പെ​ടു​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

ത​മി​ഴ്നാ​ട്, കേ​ര​ളം, തെ​ല​ങ്കാ​ന, ക​ര്‍​ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര സം​സ്ഥാ​ന​ങ്ങ​ള്‍​ക്കാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്റെ ക​ര്‍​ശ​ന നി​ര്‍​ദേ​ശം.

മെ​യ് 27ന് ​അ​വ​സാ​നി​ച്ച ആ​ഴ്ച​യി​ല്‍ 15,708 കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. എ​ന്നാ​ല്‍ ഒ​രാ​ഴ്ച​യ്ക്കി​ടെ ജൂ​ണ്‍ 03 ന് ​അ​വ​സാ​നി​ച്ച​യാ​ഴ്ച​യി​ല്‍ ഇ​ത് 21,055 ആ​യി കു​തി​ച്ചു​യ​ര്‍​ന്ന​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഭൂ​ഷ​ണ്‍ അ​റി​യി​ച്ചു. പ്ര​തി​വാ​ര ടി​പി​ആ​ര്‍ 0.52 ആ​യി​രു​ന്ന​ത് ഒ​രാ​ഴ്ച കൊ​ണ്ട് 0.73 ആ​യാ​ണ് ഉ​യ​ര്‍​ന്ന​ത്.

ത​മി​ഴ്നാ​ട്ടി​ല്‍ പ്ര​തി​വാ​ര ടി​പി​ആ​ര്‍ 0.4 ആ​യി​രു​ന്ന​ത് 0.8 ആ​യാ​ണ് ഉ​യ​ര്‍​ന്ന​ത്. ചെ​ന്നൈ, ചെ​ങ്ക​ല്‍​പേ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് രോ​ഗ​വ്യാ​പ​നം കൂ​ടു​ന്ന​ത്.

രാ​ജ്യ​ത്തെ പു​തി​യ രോ​ഗി​ക​ളി​ല്‍ 31.14 ശ​ത​മാ​ന​വും കേ​ര​ള​ത്തി​ല്‍ നി​ന്നാ​ണ്. പ്ര​തി​വാ​ര ടി​പി​ആ​ര്‍ 5.2 ല്‍ ​നി​ന്ന് 7.8 ആ​യി കു​തി​ച്ചു​യ​ര്‍​ന്നു. സം​സ്ഥാ​ന​ത്തെ 11 ജി​ല്ല​ക​ളി​ല്‍ രോ​ഗ​വ്യാ​പ​നം ഉ​യ​രു​ക​യാ​ണെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​വ​കു​പ്പ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ക​ര്‍​ണാ​ട​ക​യി​ല്‍ രോ​ഗ​സ്ഥി​രീ​ക​ര​ണ നി​ര​ക്ക് 0.8 ല്‍ ​നി​ന്നും 1.1 ലേ​ക്ക് ഉ​യ​ര്‍​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ലാ​ക​ട്ടെ രോ​ഗ​വ്യാ​പ​നം കു​തി​ച്ചു​യ​രു​ക​യാ​ണ്.

ഒ​രാ​ഴ്ച​യ്ക്കി​ടെ ഇ​ര​ട്ടി​യി​ലേ​റെ കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ടി​പി​ആ​ര്‍ 1.5 ല്‍ ​നി​ന്നും 3.1 ലേ​ക്ക് കു​തി​ച്ചു.

മും​ബൈ, താ​നെ, പൂ​നെ അ​ട​ക്കം ആ​റു ജി​ല്ല​ക​ളി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ ഉ​യ​രു​ന്ന​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

മു​ന്ന​റി​യി​പ്പി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ കൂ​ട്ടാ​ന്‍ ബ്രി​ഹ​ന്‍ മും​ബൈ കോ​ര്‍​പ്പ​റേ​ഷ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

രാ​ജ്യ​ത്ത് ഒ​മൈ​ക്രോ​ണി​ന്റെ ഉ​പ​വ​ക​ഭേ​ദ​മാ​യ BA.4, BA.5 എ​ന്നി​വ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ലോ​ക​രാ​ജ്യ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ പു​തി​യ ത​രം​ഗ​ത്തി​ന് കാ​ര​ണ​മാ​യ​താ​ണ് ഈ ​വ​ക​ഭേ​ദ​ങ്ങ​ളെ​ന്ന് ആ​രോ​ഗ്യ വി​ദ​ഗ്ധ​ര്‍ സൂ​ചി​പ്പി​ക്കു​ന്നു.

അ​തി​നാ​ല്‍ ത​ന്നെ ജാ​ഗ്ര​ത​യും മു​ന്‍​ക​രു​ത​ലും സ്വീ​ക​രി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. എ​ന്നാ​ല്‍ അ​ണു​ബാ​ധ​യെ​ക്കു​റി​ച്ച് അ​മി​ത​മാ​യി ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ല.

ഭൂ​രി​ഭാ​ഗം ജ​ന​ങ്ങ​ളും വാ​ക്സി​നേ​ഷ​ന്‍ എ​ടു​ത്ത​വ​രോ അ​ണു​ബാ​ധ​യേ​റ്റ​വ​രോ ആ​യ​തി​നാ​ല്‍ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും വൈ​റോ​ള​ജി​സ്റ്റു​ക​ളും വി​ദ​ഗ്ധ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നാ​ലാം ത​രം​ഗ ഭീ​തി ശ​ക്ത​മാ​കു​ന്ന​തി​നി​ടെ, ബോം​ബെ ഐ​ഐ​ടി കോ​വി​ഡ് ക്ല​സ്റ്റ​റാ​യി മാ​റി. ഇ​വി​ടെ 30 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

മും​ബൈ​യി​ല്‍ ഇ​ന്ന​ലെ മാ​ത്രം 700 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഹൗ​സിം​ഗ് സൊ​സൈ​റ്റി​ക​ളി​ല്‍ പ​രി​ശോ​ധ​നാ ക്യാം​പു​ക​ള്‍ സ​ജ്ജീ​ക​രി​ക്കാ​നും വാ​ര്‍ റൂ​മു​ക​ള്‍ തു​റ​ക്കാ​നും മും​ബൈ മു​നി​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

നി​ല​വി​ല്‍ ദി​വ​സ​വും 8000 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​ത് ദി​വ​സം 30,000 40,000 ആ​ക്കി വ​ര്‍​ധി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment