ഉള്ളി വില റോക്കറ്റ് പോലെ കുതിക്കുന്നു ! ആഭ്യന്തര വിപണിയിലെ ക്ഷാമം മൂലം കയറ്റുമതി നിരോധിച്ചു…

രാജ്യത്ത് ഉള്ളി വില റോക്കറ്റ് പോലെ കുതിച്ചുയരുന്നു. ആഭ്യന്തര വിപണിയില്‍ ഉള്ളിയ്ക്ക ക്ഷാമം നേരിട്ടതോടെ ഇന്ത്യയില്‍ നിന്നുള്ള ഉള്ളി കയറ്റുമതി നിരോധിച്ചു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റേതാണ് തീരുമാനം. എല്ലാ തരത്തില്‍പ്പെട്ട ഉള്ളിയുടെയും കയറ്റുമതി നിരോധിച്ചിട്ടുണ്ട്. ആഭ്യന്തര വിപണിയില്‍ ലഭ്യത കുറഞ്ഞത് ഉള്ളി വില ഉയരുന്നതിന് കാരണമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായ കനത്ത മഴ ഉള്ളിക്കര്‍ഷകര്‍ക്ക് തിരിച്ചടിയായിരുന്നു. ക്ഷാമം നേരിട്ടതിനെ തുടര്‍ന്ന് ഡല്‍ഹി ഉള്‍പ്പടെ ഉള്ള മേഖലയില്‍ കിലോയ്ക്ക് നാല്പത് രൂപയ്ക്കടുത്തു ഉയര്‍ന്നിരുന്നു. ബംഗ്ലാദേശ്, മലേഷ്യ, യുഎഇ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്ന് ഉള്ളി അധികവും കയറ്റി അയച്ചിരുന്നത്.

Read More

ട്രക്ക് ഡ്രൈവറെ കെട്ടിയിട്ട് വന്‍ ഉള്ളിക്കൊള്ള ! മോഷ്ടാക്കള്‍ കൊണ്ടുപോയത് 3.5 ലക്ഷം രൂപയുടെ ഉള്ളി; ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

ഉള്ളി വില റോക്കറ്റ് പോലെ കുതിക്കുമ്പോള്‍ കള്ളന്മാരും അടങ്ങിയിരിക്കുന്നില്ല. 102 ചാക്ക് ഉള്ളിയാണ് ട്രക്ക് ഡ്രൈവറെ കെട്ടിയിട്ട ശേഷം ആയുധധാരികളുടെ സംഘം കവര്‍ന്നെടുത്തത്.ബിഹാറിലെ കയ്മൂര്‍ ജില്ലയിലാണ് സംഭവം ഉണ്ടായത്. ഉത്തര്‍പ്രദേശിലെ അലഹബാദില്‍നിന്ന് ബിഹാറിലെ ജഹാനാബാദിലേക്ക് ഉള്ളിയുമായി പോയ ട്രക്കാണ് ആയുധ ധാരികള്‍ തടഞ്ഞത്. തുടര്‍ന്ന് ഡ്രൈവറെ കെട്ടിയിട്ട ശേഷം ഉള്ളി ചാക്കുകള്‍ കടത്തുകയായിരുന്നു. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. അക്രമികള്‍ ബന്ധിയാക്കിയ ട്രക്ക് ഡ്രൈവറെ പുലര്‍ച്ചെ രണ്ടിനാണ് മോചിപ്പിച്ചത്. യുപിയിലെ കൗഷംബി ജില്ലക്കാരനായ ദേശ് രാജ് എന്ന യുവാവാണ് ട്രക്ക് ഡ്രൈവര്‍. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തന്നെ കെട്ടിയിട്ട സ്ഥലത്തുനിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു പ്രദേശത്തുവച്ചാണ് മോചിപ്പിച്ചതെന്ന് ട്രക്ക് ഡ്രൈവര്‍ പറയുന്നു. തുടര്‍ന്ന് ട്രക്ക് പരിശോധിച്ചപ്പോഴാണ് ഉള്ളി കവര്‍ച്ച ചെയ്യപ്പെട്ടതായി ബോധ്യപ്പെട്ടത്.

Read More

30 രൂപയ്ക്ക് ഉള്ളിവിറ്റ് പ്രതിഷേധിച്ച കോണ്‍ഗ്രസുകാരന്റെ വിരല്‍ കടിച്ചു മുറിച്ച് ബിജെപിക്കാരന്‍ ! അമ്പരപ്പിക്കുന്ന സംഭവം ഇങ്ങനെ…

ഉള്ളിവില വര്‍ധനവിനെതിരേയുള്ള പ്രതിഷേധമായി 30 രൂപയ്ക്ക് ഉള്ളിവിറ്റ കോണ്‍ഗ്രസുകാരന്റെ വിരല്‍ ബിജെപി അനുഭാവി കടിച്ചു. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലാണ് സംഭവം. കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ സമരത്തിനിടെയാണ് സംഭവം. എന്നാല്‍ സംഭവം വിവാദമായതോട നൈനിറ്റാള്‍ കോണ്‍ഗ്രസ് ജില്ല സെക്രട്ടറി നന്ദന്‍ മെഹ്‌റയുടെ വിരല്‍ കടിച്ചുമുറിച്ച മനീഷ് ബിഷ്ത് എന്ന വ്യക്തിക്ക് ബിജെപിയുമായി ബന്ധമില്ലെന്ന വാദവുമായി പാര്‍ട്ടി ജില്ല നേതൃത്വം രംഗത്ത് എത്തി. ഉള്ളവിലക്കയറ്റത്തില്‍ പ്രതിഷേധിക്കാനായെത്തിയപ്രവര്‍ത്തകരെ തുടക്കം മുതല്‍ മനീഷ് അസഭ്യം പറയുന്നുണ്ടായിരുന്നു എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇയാളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശാന്തനാക്കുവാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കോണ്‍ഗ്രസ് നേതാവിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് മനീഷിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേ സമയം ഇയാള്‍ക്ക് ബിജെപിയുമായി ബന്ധമില്ലെന്ന വാദം കോണ്‍ഗ്രസ് തള്ളി. ഇയാള്‍ സ്ഥലത്തെ പ്രധാന ബിജെപി പ്രവര്‍ത്തകനാണെന്ന് നാട്ടുകാര്‍ക്ക് എല്ലാമറിയാം എന്നാണ് പ്രദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. അതേ സമയം ആക്രമിച്ച സമയത്ത്…

Read More