രണ്ട് മാസമായി കോവിഡ് വെക്കേഷന് പോയിരിക്കുകയായിരുന്നു ! ഇപ്പോള്‍ തിരിച്ചു വന്നിരിക്കുന്നു; സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് ഒമര്‍ ലുലു…

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ പരിഹാസവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ഒമര്‍ലുലുവിന്റെ പരിഹാസം. ഒമര്‍ ലുലുവിന്റെ കുറിപ്പിങ്ങനെ… നാളെ മുതല്‍ കേരളത്തില്‍ കോവിഡ് രൂക്ഷം ആവും പ്രകടനങ്ങളും പൊതുയോഗങ്ങളും പാടില്ല ജനങ്ങള്‍ കൂട്ടം കൂടരുത് രാക്ഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യങ്ങള്‍ കഴിഞ്ഞു രണ്ട് മാസമായി കോവിഡ് വെക്കേഷന് പോയിരിക്കുകയായിരുന്നു ഇപ്പോള്‍ വീണ്ടും തിരിച്ചു വന്നു ഒക്കെ ബൈ. https://www.facebook.com/omarlulu/posts/1236268676769887 രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. മാസ്‌ക് കര്‍ശനമാക്കാനും, സാമൂഹിക അകലം ഉറപ്പാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാളെ മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിക്കും. ഇതര സംസ്ഥാനക്കാര്‍ക്ക് ഒരാഴ്ച ക്വാറന്റീന്‍ തുടരും. പരിശോധനകളുടെ എണ്ണം കൂട്ടാനും നിര്‍ദ്ദേശിച്ചു.

Read More

അങ്ങനെ ആ ആഗ്രഹം പൊളിഞ്ഞു പാളീസായി ! സണ്ണിലിയോണിനെ നായികയാക്കി പ്രഖ്യാപിച്ച ചിത്രം ഉപേക്ഷിക്കേണ്ടി വന്നതിന്റെ കാരണം വെളിപ്പെടുത്തി ഒമര്‍ ലുലു…

നിരവധി വിവാദങ്ങള്‍ ഉണ്ടാക്കിയ ശേഷമാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന ചിത്രം റിലീസ് ചെയ്തത്. ചിത്രം വലിയ പരാജയമായിത്തീരുകയും ചെയ്തിരുന്നു. ഇതിനിടെ സണ്ണി ലിയോണിനെ നായികയാക്കി ഒമര്‍ലുലു ഒരു ചിത്രം പ്രഖ്യാപിച്ചത് സണ്ണിയുടെ ആരാധകരെ ആവേശത്തിലാക്കിയിരുന്നു. എന്നാല്‍ ഈ ചിത്രം ഇടയ്ക്ക് വെച്ച് ഡ്രോപ്പ് ചെയ്യ്തെന്നും, അതിന്റെ കാരണവും ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഒമര്‍ ലുലു. ഒരു അഭിമുഖത്തിലായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തല്‍. ഒരു അഡാര്‍ ലൗ എന്ന ചിത്രവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സണ്ണി ലിയോണ്‍ സിനിമ മുടങ്ങാനുള്ള കാരണമെന്നാണ് ഒമര്‍ പറയുന്നത്. അഡാര്‍ ലവ് ഷൂട്ടിംഗ് സമയത്താണ് അങ്ങനെ ഒരു ചിത്രം പ്ലാന്‍ ചെയ്യുന്നത്. ചിത്രത്തില്‍ ജയറാമിനെ ആയിരുന്നു നായകനായി തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിത്രം കുറെ നീണ്ടുപോയി, ഇതിനിടെ നിര്‍മ്മാതാക്കളുമായുള്ള പ്രശ്‌നങ്ങളും മറ്റുമാണ് ചിത്രം നീളാനുള്ള കാരണമെന്നും ഒമര്‍ പറഞ്ഞു. ഇതോടെ താരങ്ങളുടെ…

Read More

‘മാണിക്യ മലരായ പൂവി’ പാടൂ അഡാര്‍ ലവ് ടീമിനൊപ്പം ഒരു ‘അഡാര്‍ ഡിന്നര്‍ കഴിക്കൂ’ ; മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാത്രം വായിക്കുക…

മ്യൂസിക്-247ഉം ഒരു അഡാര്‍ ലവ് ടീമും ചേര്‍ന്ന് ഗാനാലാപന മത്സരം നടത്തുന്നു. വിജയിക്ക് ‘ഒരു അഡാറ് ലവ്’ ടീമിന്റെ കൂടെ ഡിന്നര്‍ കഴിക്കാന്‍ അവസരം ലഭിക്കും.മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വൈറല്‍ ഗാനമായ ”മാണിക്യ മലരായ പൂവി”യുടെ കവര്‍ പാടി വീഡിയോ [email protected] എന്ന ഇ-മെയില്‍ ഐഡിയിലേക്ക് അയയ്ക്കുകയാണ് വേണ്ടത്. ഗാനങ്ങള്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 21നാണ്. ഒമര്‍ ലുലു തിരഞ്ഞെടുക്കുന്ന വിജയിക്ക് ‘ഒരു അഡാറ് ലവ്’ ടീമിനെ കാണാനും അവര്‍ക്കൊപ്പം ഡിന്നര്‍ കഴിക്കുവാനുമുളള അവസരം ലഭിക്കും. ഒമര്‍ ലുലു കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന ‘ഒരു അഡാറ് ലവ്’ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കഥയാണ് പറയുന്നത്. പുതുമുഖ താരങ്ങള്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് സാരംഗ് ജയപ്രകാശും, ലിജോ പനാടനും ചേര്‍ന്നാണ്. സിനു സിദ്ധാര്‍ഥ് ഛായാഗ്രഹണവും അച്ചു വിജയന്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. ഗാനങ്ങള്‍ക്ക് സംഗീതം…

Read More