ല​ക്ഷ​ദ്വീ​പ് തീ​ര​ത്തെ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട ! പ്ര​തി​ക​ള്‍​ക്ക് പാ​കി​സ്ഥാ​ന്‍ ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്ത​ല്‍; ആ​യു​ധ​ക്ക​ട​ത്തും ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് സം​ശ​യം…

ക​ഴി​ഞ്ഞ ദി​വ​സം ല​ക്ഷ​ദ്വീ​പ് തീ​ര​ത്തോ​ട​ടു​ത്ത് പു​റം​ങ്ക​ട​ലി​ല്‍ നി​ന്നും 1500 കോ​ടി​രൂ​പ വി​ല വ​രു​ന്ന ഹെ​റോ​യി​ന്‍ പി​ടി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ള്‍​ക്ക് പാ​ക്കി​സ്ഥാ​ന്‍ ബ​ന്ധം സ്ഥി​രീ​ക​രി​ച്ച് ഡി.​ആ​ര്‍.​ഐ. ല​ക്ഷ​ദ്വീ​പി​ലെ അ​ഗ​ത്തി​തീ​ര​ത്തി​ന് അ​ടു​ത്ത് നി​ന്നാ​ണ് ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്. ര​ണ്ട് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 20 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പി​ടി​യി​ലാ​യ​ത്. സു​ജ​ന്‍, ഫ്രാ​ന്‍​സി​സ് എ​ന്നി മ​ല​യാ​ളി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​ര്‍ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​ണ്. കേ​സി​ല്‍ പ്ര​തി​ക​ളാ​യ നാ​ല് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ള്‍​ക്ക് പാ​ക്കി​സ്ഥാ​ന്‍ ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് ഡി​ആ​ര്‍​ഐ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. നാ​ലു​പേ​ര്‍​ക്കും മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ല്‍ നേ​രി​ട്ട് ബ​ന്ധ​മു​ണ്ട്. ത​മി​ഴ്‌​നാ​ട്ടി​ലെ ബോ​ട്ടു​ട​മ​ക​ളെ​യും ഡി​ആ​ര്‍​ഐ പി​ടി​കൂ​ടി​യി​രു​ന്നു. പാ​ക്കി​സ്ഥാ​നി​ലെ പ​ഞ്ച​സാ​ര​മി​ല്ലി​ന്റെ മേ​ല്‍​വി​ലാ​സ​ത്തി​ലാ​ണ് ഹെ​റോ​യി​ന്‍ കൊ​ണ്ടു​വ​ന്ന​ത്. ഇ​റാ​നി​യ​ന്‍ ബോ​ട്ടി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് പു​റം ക​ട​ലി​ല്‍ എ​ത്തി​ച്ച​ത്. ര​ണ്ട് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ലാ​ണ് ഹെ​റോ​യി​ന്‍ കൊ​ണ്ടു​വ​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ എ​ന്‍​ഐ​എ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ല​ഹ​രി​ക്ക​ട​ത്തി​ന് ഒ​പ്പം ആ​യു​ധ​ക്ക​ട​ത്ത് ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്നും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Read More

ഇ​ന്ത്യ​ന്‍ മി​സൈ​ല്‍ പ​തി​ച്ച സം​ഭ​വ​ത്തി​ല്‍ പാ​ക്കി​സ്ഥാ​ന്‍ തി​രി​ച്ച​ടി​യ്ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ടു ? അ​വ​ര്‍ തീ​രു​മാ​നം മാ​റ്റി​യ​ത് ഇ​ക്കാ​ര​ണ​ത്താ​ല്‍…

ഇ​ന്ത്യ​ന്‍ മി​സൈ​ല്‍ പാ​ക്കി​സ്ഥാ​നി​ല്‍ അ​ബ​ദ്ധ​ത്തി​ല്‍ പ​തി​ച്ച സം​ഭ​വ​ത്തി​ല്‍ പാ​ക്കി​സ്ഥാ​ന്‍ തി​രി​ച്ച​ടി​ക്ക് പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യി വി​വ​രം. മാ​ര്‍​ച്ച് ഒ​മ്പ​തി​ന് ഒ​രു മി​സൈ​ല്‍ അ​ബ​ദ്ധ​ത്തി​ല്‍ വി​ക്ഷേ​പി​ക്ക​പ്പെ​ടു​ക​യും അ​ത് പാ​ക്കി​സ്ഥാ​നി​ല്‍ ചെ​ന്ന് പ​തി​ക്കു​ക​യും ചെ​യ്ത​ത് സം​ബ​ന്ധി​ച്ച് പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സി​ങ് ക​ഴി​ഞ്ഞ ദി​വ​സം പാ​ര്‍​ല​മെ​ന്റി​ല്‍ വി​ശ​ദീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് തി​രി​ച്ച​ടി​യാ​യി സ​മാ​ന മി​സൈ​ല്‍ ഇ​ന്ത്യ​യി​ലേ​ക്ക് തൊ​ടു​ക്കാ​ന്‍ പാ​ക്കി​സ്ഥാ​ന്‍ ത​യ്യാ​റെ​ടു​ത്തി​രു​ന്നു​വെ​ന്ന് വാ​ര്‍​ത്താ ഏ​ജ​ന്‍​സി ബ്ലൂം​ബെ​ര്‍​ഗ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. പ്രാ​ഥ​മി​ക ത​യ്യാ​റെ​ടു​പ്പു​ക​ള്‍​ക്കി​ട​യി​ല്‍ എ​ന്തോ ത​ക​രാ​ര്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് പാ​ക്കി​സ്ഥാ​ന്‍ ഈ ​നീ​ക്ക​ത്തി​ല്‍ നി​ന്ന് പി​ന്‍​മാ​റു​ക​യാ​യി​രു​ന്നെ​ന്നും ബ്ലൂം​ബെ​ര്‍​ഗ് പ​റ​യു​ന്നു. മാ​ര്‍​ച്ച് ഒ​മ്പ​തി​ന് പ​ഞ്ചാ​ബി​ലെ അം​ബാ​ല​യി​ല്‍ നി​ന്നാ​ണ് ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന അ​ബ​ദ്ധ​ത്തി​ല്‍ ബ്ര​ഹ്മോ​സ് മ​ധ്യ​ദൂ​ര ക്രൂ​യി​സ് മി​സൈ​ല്‍ വി​ക്ഷേ​പി​ച്ച​ത്. പാ​ക്കി​സ്ഥാ​നി​ല്‍ ചെ​ന്ന് പ​തി​ച്ച മി​സൈ​ല്‍ ചി​ല വീ​ടു​ക​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ വ​രു​ത്തി​യെ​ങ്കി​ലും ആ​ള​പാ​യം ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. സം​ഭ​വ​ത്തി​ന് ശേ​ഷം പാ​ക്കി​സ്ഥാ​നു​മാ​യി ഉ​ന്ന​ത സൈ​നി​ക ക​മാ​ന്‍​ഡ​ര്‍​മാ​ര്‍ ബ​ന്ധ​പ്പെ​ടു​ന്ന നേ​രി​ട്ടു​ള്ള ഹോ​ട്ട്ലൈ​ന്‍…

Read More

അ​ബ​ദ്ധ​ത്തി​ല്‍ പ​റ​ന്നു​യ​ര്‍​ന്ന ഇ​ന്ത്യ​ന്‍ മി​സൈ​ല്‍ പാ​ക്കി​സ്ഥാ​നി​ല്‍ ഉ​ണ്ടാ​ക്കി​യ​ത് വ​ന്‍ നാ​ശ​ന​ഷ്ടം ! ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും വൈ​റ​ല്‍…

സാ​ങ്കേ​തി​ക പി​ഴ​വി​നെ തു​ട​ര്‍​ന്ന് പാ​കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി​ക്കു​ള്ളി​ല്‍ ഇ​ന്ത്യ​ന്‍ മി​സൈ​ല്‍ പ​തി​ച്ച സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും പ്ര​ച​രി​ക്കു​ന്നു. സം​ഭ​വ​ത്തി​ല്‍ ഇ​ന്ത്യ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. മാ​ര്‍​ച്ച് ഒ​മ്പ​തി​നാ​ണ് ഹ​രി​യാ​ന​യി​ലെ സി​ര്‍​സ ഭാ​ഗ​ത്തു​നി​ന്ന് പാ​കി​സ്ഥാ​നി​ലെ പ​ഞ്ചാ​ബ് പ്ര​വി​ശ്യ​യി​ലേ​ക്ക് മി​സൈ​ല്‍ പ​റ​ന്നു​യ​ര്‍​ന്ന​ത്. പാ​കി​സ്ഥാ​നി​ലെ പ​ഞ്ചാ​ബ് പ്ര​വി​ശ്യ​യി​ല്‍ ഖ​നെ​വാ​ള്‍ ജി​ല്ല​യി​ലെ മി​യാ​ന്‍ ച​ന്നു എ​ന്ന പ്ര​ദേ​ശ​ത്ത് വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ മി​സൈ​ല്‍ പ​തി​ച്ച​തെ​ന്ന് പാ​ക് സൈ​ന്യം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ആ​ളു​ക​ള്‍​ക്ക് അ​പാ​യം സം​ഭ​വി​ച്ചി​ല്ലെ​ങ്കി​ലും നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി എ​ന്നും പാ​കി​സ്ഥാ​ന്‍ ആ​രോ​പി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ല്‍ മി​സൈ​ല്‍ വീ​ണ സ്ഥ​ല​ത്തി​ന്റെ ഫോ​ട്ടോ​ക​ളും, വീ​ഡി​യോ​യും വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ ചി​ത്ര​ങ്ങ​ളു​ടെ ആ​ധി​കാ​രി​ക​ത​യെ കു​റി​ച്ച് യാ​തൊ​രു വി​വ​ര​ങ്ങ​ളും ല​ഭ്യ​മ​ല്ല. അ​ബ​ദ്ധ​ത്തി​ല്‍ മി​സൈ​ല്‍ വി​ക്ഷേ​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. ഇ​രു രാ​ജ്യ​ങ്ങ​ളും ചേ​ര്‍​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് പാ​കി​സ്ഥാ​ന്റെ ആ​വ​ശ്യം. ഇ​ത് ഇ​ന്ത്യ പ​രി​ഗ​ണി​ച്ചേ​ക്കി​ല്ല. ജ​ന​വാ​സ മേ​ഖ​ല​യി​ലാ​ണ് പ​തി​ച്ച​തെ​ങ്കി​ലും പോ​ര്‍​മു​ന ഘ​ടി​പ്പി​ക്കാ​ത്ത​തി​നാ​ല്‍…

Read More

പാക്കിസ്ഥാന്‍ തെമ്മാടികളുടെയും അത്യാഗ്രഹികളുടെയും ഭീരുക്കളുടെയും നാട് ! ആരോപണവുമായി റെഹം ഖാന്‍…

പാക്കിസ്ഥാന്‍ തെമ്മാടികളുടെയും ഭീരുക്കളുടെയും അത്യാഗ്രഹികളുടെയും നാടാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മുന്‍ ഭാര്യ റെഹം ഖാന്‍. താന്‍ സഞ്ചരിച്ച വാഹനത്തിന് നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തുവെന്നും പറഞ്ഞ റെഹം ഇതാണോ ഇമ്രാന്‍ ഖാന്റെ പുതിയ പാകിസ്താനെന്ന് ചോദിക്കുകയും ചെയ്തു. ഭീരുക്കളുടെയും തെമ്മാടികളുടെയും അത്യാഗ്രഹികളുടെയും നാട്ടിലേക്ക് സ്വാഗതമെന്നും റെഹം ഖാന്‍ പരിഹസിച്ചു. ബന്ധുവിന്റെ വിവാഹം കഴിഞ്ഞ് മടങ്ങുമ്പോള്‍ എന്റെ കാറിന് നേരെ വെടിയുതിര്‍ത്തുവെന്നും മോട്ടോര്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ തന്നെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു. ‘എന്റെ പേഴ്സണല്‍ സെക്രട്ടറിയും ഡ്രൈവറും കാറിലുണ്ടായിരുന്നു. ഇതാണോ ഇമ്രാന്‍ ഖാന്റെ പുതിയ പാകിസ്താന്‍? ഭീരുക്കളുടെയും തെമ്മാടികളുടെയും അത്യാഗ്രഹികളുടെയും നാട്ടിലേക്ക് സ്വാഗതം!-”അവര്‍ ട്വീറ്റ് ചെയ്തു. പരിക്കേറ്റില്ലെങ്കിലും സംഭവം തന്നില്‍ രോഷമുണ്ടാക്കിയെന്നും ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്നും റെഹം ഖാന്‍ പറഞ്ഞു. ഭീരുത്വം നിറഞ്ഞ ഗൂഢശ്രമങ്ങള്‍ നടത്തിന്നതിനേക്കാള്‍ ഒരു നേരിട്ടുള്ള പോരാട്ടമാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും അവര്‍…

Read More

കടയില്‍ നിന്നു സാധനങ്ങള്‍ മോഷ്ടിച്ചുവെന്ന് ആരോപണം ! പാക്കിസ്ഥാനില്‍ കൗമാരക്കാരിയടക്കം നാല് സ്ത്രീകളെ പൂര്‍ണനഗ്നരാക്കി നടത്തി…

കടയില്‍ നിന്നു സാധനങ്ങള്‍ മോഷ്ടിച്ചുവെന്നാണ് ആരോപിച്ച് പാക്കിസ്ഥാനില്‍ നാല് സ്ത്രീകളെ നഗ്‌നരാക്കി നടത്തി. ഒരു കൗമാരക്കാരിയടക്കമുള്ളവരോടാണ് ഈ ക്രൂരത. തിങ്കളാഴ്ച പഞ്ചാബ് പ്രവിശ്യയില്‍ പെടുന്ന ഫൈസാലാബാദിലാണ് ഈ സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. സ്ത്രീകള്‍ക്കു ചുറ്റും ആളുകള്‍ നില്‍ക്കുന്നതും നഗ്നത മറയ്ക്കാന്‍ ഒരു തുണ്ട് വസ്ത്രത്തിനായി അവര്‍ യാചിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ വസ്ത്രം നല്‍കുന്നതിനു പകരം ജനക്കൂട്ടം അവരെ വടികൊണ്ട് അടിക്കുകയാണ് ചെയ്യുന്നത്. പോകാന്‍ അനുവദിക്കണമെന്ന് സ്ത്രീകള്‍ കരഞ്ഞുകൊണ്ട് പറയുന്നതും കാണാം. എന്നാല്‍ ഇത് ചെവിക്കൊള്ളാതെ ജനക്കൂട്ടം അവരെ ഒരു മണിക്കൂറോളം നഗ്‌നരാക്കി നടത്തി. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്തത്. അഞ്ചു പേര്‍ ഇതിനകം അറസ്റ്റിലായെന്ന് പഞ്ചാബ് പോലീസ് വക്താവ് അറിയിച്ചു. പോലീസ് അന്വേഷണം തുടരുകയാണെന്നും കുറ്റക്കാരെയെല്ലാം നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും പോലീസ് വ്യക്തമാക്കി. പഴയ സാധനങ്ങള്‍…

Read More

മതനിന്ദ ആരോപിച്ച് പാകിസ്ഥാനില്‍ ശ്രീലങ്കന്‍ യുവാവിനെ ജീവനോടെ കത്തിച്ച് ആള്‍ക്കൂട്ടം ! ഞെട്ടലില്‍ ലോകം…

പാകിസ്ഥാനിലെ സിയാല്‍കോട്ടില്‍ ശ്രീലങ്കന്‍ പൗരനായ യുവാവിനെ മതനിന്ദക്കുറ്റം ആരോപിച്ച് കൊന്നുകളഞ്ഞ് ആള്‍ക്കൂട്ടം. പോലീസ് സ്ഥലത്ത് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സിയാല്‍കോട്ടിലെ വസീറാബാദ് റോഡിലാണ് സംഭവം നടന്നതെന്നാണ് ഡോണ്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു സ്വകാര്യ ഫാക്ടറിയിലെ തൊഴിലാളികള്‍ ഫാക്ടറിയുടെ എക്സ്പോര്‍ട്ട് മാനേജരെ ആക്രമിക്കുകയും ജീവനോടെ കത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശ്രീലങ്കന്‍ പൗരനായ പ്രിയന്ത കുമാരയാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടതെന്ന് സിയാല്‍കോട്ട് ജില്ലാ പോലീസ് ഓഫീസര്‍ ഉമര്‍ സയീദ് മാലിക് പറഞ്ഞു. 40 വയസ്സുള്ള പ്രിയന്ത കുമാര, ഖുറാന്‍ വാക്യങ്ങള്‍ ആലേഖനം ചെയ്ത പോസ്റ്റര്‍ കീറി ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ‘ഖുര്‍ആന്‍ വാക്യങ്ങള്‍ ആലേഖനം ചെയ്ത പോസ്റ്റര്‍ കീറി ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞുവെന്നായിരുന്നു ആരോപണം. കുമാരയുടെ ഓഫീസിനോട് ചേര്‍ന്നുള്ള ചുവരില്‍ തെഹ്‌രീക് ഇ ലബ്ബായിക് എന്ന ഇസ്ലാമിസ്റ്റ് പാര്‍ട്ടിയാണ് ഈ പോസ്റ്റര്‍…

Read More

പാക്കിസ്ഥാന്റെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിച്ച വിദ്യാര്‍ഥികള്‍ക്കെതിരേ യുഎപിഎ ചുമത്തി കേസ് ! വിദ്യാര്‍ഥികള്‍ക്കു പിന്തുണയുമായി സജാദ് ലോണ്‍…

ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചത് പടക്കം പൊട്ടിച്ച് ആഘോഷിച്ച മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തി കേസ് എടുത്തു. ശ്രീനഗറിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസ്. ശ്രീനഗര്‍ മെഡിക്കല്‍ കോളജിലെയും ഷെരെ കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെയും വനിത ഹോസ്റ്റലിലെ കുട്ടികളും പാകിസ്ഥാന്‍ വിജയത്തില്‍ ആഹ്ലാദിക്കുന്നതും പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിക്കുന്നതും വീഡിയോകളില്‍ കാണാം. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഈ ക്ലിപ്പ് വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് എടുക്കരുതെന്ന് ജമ്മുകശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫ്രന്‍സ് നേതാവ് സജാദ് ലോണ്‍ പറഞ്ഞു. ഇവര്‍ക്കെതിരെ കേസ് എടുത്ത നടപടിയോട് ശക്തമായി വിയോജിക്കുന്നു. മറ്റൊരു ടീമിനെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് രാജ്യദ്രോഹികളായി കാണുന്നുണ്ടെങ്കില്‍ അവരെ പിന്തിരിപ്പിക്കാനുള്ള ധൈര്യവും വിശ്വാസവും നിങ്ങള്‍ക്കുണ്ടാകണം. ശിക്ഷാനടപടികള്‍ സ്വീകരിച്ചത് കൊണ്ട് കാര്യമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഷെരെ, കരണ്‍ നഗര്‍ പൊലിസ് സ്റ്റേഷനുകളില്‍…

Read More

പാക്കിസ്ഥാനു വേണ്ടി ചാരപ്രവര്‍ത്തനം ! ബിഎസ്എഫ് ജവാന്‍ അറസ്റ്റില്‍; പുറത്തു വരുന്നത് ഗുരുതരമായ വിവരങ്ങള്‍…

പാകിസ്ഥാനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ബിഎസ്എഫ് ജവാന്‍ അറസ്റ്റില്‍. ഭുജ് ബറ്റാലിയനില്‍ ജോലി ചെയ്യുന്ന മുഹമ്മദ് സജ്ജാദിനെയാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണ്‍, സിം കാര്‍ഡുകള്‍ എന്നിവയും പിടിച്ചെടുത്തു. പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തുകയും രഹസ്യവിവരങ്ങള്‍ വാട്സ് ആപ് വഴി കൈമാറുകയും ചെയ്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഗുജറാത്ത് എടിഎസ് വ്യക്തമാക്കി. ഭുജിലെ ബിഎസ്എഫ് ആസ്ഥാനത്തുവെച്ചായിരുന്നു അറസ്റ്റ്. ചാരപ്രവര്‍ത്തനത്തിന് പ്രതിഫലമായി ലഭിക്കുന്ന തുക സഹോദരന്‍ വാജിദിന്റെയും സുഹൃത്ത് ഇഖ്ബാലിന്റെയും അക്കൗണ്ടുകളിലേക്കായിരുന്നു എത്തിയത്. 2021 ജൂലൈയിലാണ് ഇയാളെ ഭുജ് 74 ബിഎസ്എഫ് ബറ്റാലിയനില്‍ വിന്യസിച്ചത്. 2012ലാണ് ഇയാള്‍ ബിഎസ്എഫില്‍ ചേര്‍ന്നത്.

Read More

വേണേല്‍ താലിബാനെക്കൂടി വിളിക്കാം കേട്ടോ…എന്ന് പാക്കിസ്ഥാന്‍ ! വോ…വേണ്ട എന്ന് ഇന്ത്യ; സാര്‍ക്ക് സമ്മേളനം റദ്ദാക്കി…

ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ സാര്‍ക്കിന്റെ ന്യൂയോര്‍ക്കില്‍ നടക്കാനിരുന്ന സമ്മേളനം റദ്ദാക്കി. സമ്മേളനത്തില്‍ അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച് താലിബാന്‍ നേതാക്കളെ പങ്കെടുപ്പിക്കണമെന്ന് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു സമ്മേളനം തന്നെ റദ്ദാക്കിയത്. സാര്‍ക് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടത്താനാണു നിശ്ചയിച്ചിരുന്നത്. പാക്ക് നിര്‍ദേശം ഇന്ത്യയുള്‍പ്പെടെയുള്ള അംഗരാജ്യങ്ങള്‍ എതിര്‍ത്തുവെന്നു വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനെ പ്രതിനിധീകരിച്ച് ഒഴിഞ്ഞ കസേര ഇടാമെന്നാണു ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടത്. ഇതു പാക്കിസ്ഥാന്‍ അംഗീകരിച്ചില്ലെന്നാണു വിവരം. തുടര്‍ന്നാണു യോഗം റദ്ദാക്കാന്‍ തീരുമാനിച്ചത്. ഇത്തവണ നേപ്പാള്‍ ആണ് സാര്‍ക് യോഗത്തിന്റെ അധ്യക്ഷ പദവി വഹിക്കുന്നത്. അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാരിനെ ഇന്ത്യ ഔദ്യോഗികമായി ഇതുവരെ അംഗീകരിച്ചിട്ടില്ല. കാബൂളിലെ ഭരണകൂടത്തോടു പൊതുവെ മറ്റു ലോകരാജ്യങ്ങള്‍ക്കും നിസ്സഹകരണ മനോഭാവമാണ്. യുഎന്‍ ഭീകരപട്ടികയില്‍ ഉള്‍പ്പെട്ടവരാണു താലിബാന്‍ മന്ത്രിസഭയില്‍ ഏറെയും ഉള്‍പ്പെട്ടിട്ടുള്ളത് എന്നതും ചര്‍ച്ചയായിട്ടുണ്ട്. അടുത്തിടെ നടന്ന ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍…

Read More

പാകിസ്ഥാനില്‍ ബസിനു നേരെ ഭീകരാക്രമണം ! ഒമ്പത് ചൈനീസ് എഞ്ചിനീയര്‍മാര്‍ അടക്കം 12 പേര്‍ കൊല്ലപ്പെട്ടു…

പാക്കിസ്ഥാനില്‍ ബസിനു നേരെ നടന്ന ഭീകരാക്രമണത്തില്‍ ഒന്‍പത് ചൈനീസ് ഉദ്യോഗസ്ഥരടക്കം 12 പേര്‍ കൊല്ലപ്പെട്ടു.വടക്കന്‍ പാക്കിസ്ഥാനിലെ ഉള്‍പ്രദേശത്തു വച്ചായിരുന്നു സംഭവം. ബസില്‍ നാല്‍പതോളം ചൈനീസ് ഉദ്യോഗസ്ഥരും തൊഴിലാളികളും ഉണ്ടായിരുന്നു എന്നാണ് വിവരം. അതേ സമയം സംഭവം ഭീകരാക്രമണം അല്ലെന്നും ബസിലെ വാതക ചോര്‍ച്ചയാണ് അപകട കാരണമെന്നും പാക്കിസ്ഥാന്‍ പറയുന്നു. ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിട്ടുണ്ട്. ചൈനീസ് എന്‍ജിനീയര്‍മാരും പാക്ക് സൈനികരും സഞ്ചരിച്ച് ബസിനു നേരെയാണ് ആക്രമണമുണ്ടായത്. സ്ഫോടനത്തെ തുടര്‍ന്ന് ബസ് വലിയ മലയിടുക്കിലേക്കു പതിക്കുകയായിരുന്നു.പരുക്കേറ്റവരെ എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. അപ്പര്‍ കൊഹിസ്താനിലെ ദസു അണക്കെട്ടിലേക്ക് 40 ചൈനീസ് എന്‍ജിനീയര്‍മാരെ ബസില്‍ കൊണ്ടുപോകുന്നതിനിടെ ഹസാര മേഖലയില്‍ വച്ചാണ് ആക്രമണമുണ്ടായത്. ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ ഭാഗമാണ് ദസു ജലവൈദ്യുത പദ്ധതി. നിരവധി കാര്യങ്ങളില്‍ പാക്കിസ്ഥാന് സഹായം നല്‍കുന്ന ചൈനയ്ക്ക് വന്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ് ഈ സംഭവം.

Read More