പാക്കിസ്ഥാന്‍ തെമ്മാടികളുടെയും അത്യാഗ്രഹികളുടെയും ഭീരുക്കളുടെയും നാട് ! ആരോപണവുമായി റെഹം ഖാന്‍…

പാക്കിസ്ഥാന്‍ തെമ്മാടികളുടെയും ഭീരുക്കളുടെയും അത്യാഗ്രഹികളുടെയും നാടാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മുന്‍ ഭാര്യ റെഹം ഖാന്‍. താന്‍ സഞ്ചരിച്ച വാഹനത്തിന് നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തുവെന്നും പറഞ്ഞ റെഹം ഇതാണോ ഇമ്രാന്‍ ഖാന്റെ പുതിയ പാകിസ്താനെന്ന് ചോദിക്കുകയും ചെയ്തു. ഭീരുക്കളുടെയും തെമ്മാടികളുടെയും അത്യാഗ്രഹികളുടെയും നാട്ടിലേക്ക് സ്വാഗതമെന്നും റെഹം ഖാന്‍ പരിഹസിച്ചു. ബന്ധുവിന്റെ വിവാഹം കഴിഞ്ഞ് മടങ്ങുമ്പോള്‍ എന്റെ കാറിന് നേരെ വെടിയുതിര്‍ത്തുവെന്നും മോട്ടോര്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ തന്നെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു. ‘എന്റെ പേഴ്സണല്‍ സെക്രട്ടറിയും ഡ്രൈവറും കാറിലുണ്ടായിരുന്നു. ഇതാണോ ഇമ്രാന്‍ ഖാന്റെ പുതിയ പാകിസ്താന്‍? ഭീരുക്കളുടെയും തെമ്മാടികളുടെയും അത്യാഗ്രഹികളുടെയും നാട്ടിലേക്ക് സ്വാഗതം!-”അവര്‍ ട്വീറ്റ് ചെയ്തു. പരിക്കേറ്റില്ലെങ്കിലും സംഭവം തന്നില്‍ രോഷമുണ്ടാക്കിയെന്നും ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്നും റെഹം ഖാന്‍ പറഞ്ഞു. ഭീരുത്വം നിറഞ്ഞ ഗൂഢശ്രമങ്ങള്‍ നടത്തിന്നതിനേക്കാള്‍ ഒരു നേരിട്ടുള്ള പോരാട്ടമാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും അവര്‍…

Read More

ഇമ്രാന്‍ ഖാന്‍ സ്വവര്‍ഗരതിക്കാരന്‍ ! മീഡിയാ കോര്‍ഡിനേറ്ററുമായി വഴിവിട്ട ബന്ധം; തെഹ്‌രീക്-ഇ-ഇന്‍സാഫ് നേതാവിനെതിരേ ഗുരുതര ആരോപണങ്ങളുമായി മുന്‍ഭാര്യയും മാധ്യമപ്രവര്‍ത്തകയുമായ റെഹംഖാന്‍

കറാച്ചി: വിഖ്യാത ക്രിക്കറ്ററും തെഹ്‌രീക്-ഇ- ഇന്‍സാഫ് പാര്‍ട്ടി അംഗവുമായ ഇമ്രാന്‍ ഖാനെതിരേ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഭാര്യയും മാധ്യമപ്രവര്‍ത്തകയുമായ റെഹം ഖാന്‍. താനെഴുതിയ പുസ്തകത്തിലാണ് റഹം ഖാന്‍ ഇമ്രാനെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ചിരിക്കുന്നത്. ഇതിഹാസ ബൗളര്‍ വസിം അക്രത്തിനെയും റെഹം ഖാന്‍ പുസ്തകത്തില്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നു. ഒരു ഇന്ത്യന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ പുസ്തകത്തിലെഴുതിയിരിക്കുന്ന കാര്യങ്ങളെ ന്യായീകരിച്ചു കൊണ്ട് റെഹം വീണ്ടും രംഗത്ത് വന്നത്. താന്‍ കാട്ടിയ മണ്ടത്തരങ്ങളും അബദ്ധങ്ങളും തെറ്റുമാണ് ചൂണ്ടിക്കാട്ടിയത്. താന്‍ വിവാഹം ചെയ്തത് പോലെയുള്ള ആള്‍ക്കാരെക്കുറിച്ച് പെണ്‍കുട്ടികള്‍ മനസ്സിലാക്കണമെന്നും മനുഷ്യന് പറ്റുന്ന തരത്തിലുള്ള സാധാരണ തെറ്റുകള്‍ സംഭവിക്കാതിരിക്കാന്‍ വേണ്ടിയാണ് ഇത് പറഞ്ഞതെന്നും പറഞ്ഞു. അവര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ പോകുമ്പോള്‍ അത് സഹായകരമാകണമെന്നും പറഞ്ഞു. പാകിസ്താന്‍ ഒരു പൊതു തെരഞ്ഞെടുപ്പിനെ കൂടി നേരിടാന്‍ ഒരുങ്ങുമ്പോള്‍ ഇമ്രാന്‍ഖാനെ ലക്ഷ്യമിട്ട് സ്വവര്‍ഗ്ഗരതിയും പരസ്ത്രീബന്ധവും ഉള്‍പ്പെടെയുള്ള…

Read More