പാകിസ്ഥാനിലെ ആദ്യം ട്രാന്‍സ്‌ജെന്‍ഡര്‍ വാര്‍ത്ത അവതാരക എന്ന നിലയിലാണ് മാര്‍വിയ മാലിക് ലോകശ്രദ്ധ പിടിച്ചു പറ്റുന്നത്. കോഹിനൂര്‍ ന്യൂസ് എന്ന പ്രാദേശിക ചാനലാണ് മാവിയെ തങ്ങളുടെ വാര്‍ത്ത അവതാരികയായി നിയമിച്ചുകൊണ്ട് ലോകത്തിനു മുന്നില്‍ പാകിസ്താന് ഖ്യാതി നേടിക്കൊടുത്തത്. പാകിസ്താനില്‍ നിന്നും മാത്രമല്ല, ലോകത്തിന്റെ പല കോണില്‍ നിന്നും മാര്‍വിയ മാലികിനെ തേടി അഭിനന്ദനങ്ങള്‍ വരികയാണ്. ഈ അഭിനന്ദനങ്ങള്‍ എല്ലാം ഏറ്റുവാങ്ങുമ്പോഴും മാര്‍വിയ താന്‍ ഇവിടെവരെ എത്തിയ മുന്‍കാല അനുഭവങ്ങളെക്കുറിച്ച് പറയുകയാണ്. ലോകത്തെല്ലായിടത്തും ട്രാന്‍സ്ജെന്‍ഡറുകള്‍ അനുഭവിക്കുന്ന ദുരിതങ്ങളിലൂടെത്തന്നെയാണ് താനും കടന്നുവന്നതെന്ന് ഈ 21കാരി വ്യക്തമാക്കുന്നു. ‘ഇന്ത്യയിലും ബംഗ്ലാദേശിലുമൊക്കെ നടക്കുന്നതുപോലെ പാകിസ്താനിലും ട്രാന്‍സ്‌ജെന്‍ഡറുകള്‍ പല ഭീഷണികളും നേരിടേണ്ടി വരുന്നുണ്ട്. കൊല ചെയ്യപ്പെടുന്നവര്‍, ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നവര്‍, ലൈംഗിക ജോലി നിര്‍ബന്ധപൂര്‍വം ചെയ്യേണ്ടി വരുന്നവര്‍, തെരുവ് നര്‍ത്തകരായി മാറേണ്ടി വരുന്നവര്‍, യാചകരായി തീരേണ്ടി വരുന്നവര്‍, മര്‍ദ്ദനം ഏല്‍ക്കേണ്ടി വരുന്നവര്‍; എന്നിങ്ങനെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഒട്ടും…
Read MoreTag: PAKISTAN
ഭഗത് സിംഗ് ഞങ്ങളുടെ ഞങ്ങളുടെ ദേശീയ നായകന്‍ ! ഭഗത് സിംഗിനെ ദേശീയ നായകനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാനില്‍ വന്‍ പ്രതിഷേധം; പാഠ്യ പദ്ധതിയില്‍ ഭഗത് സിംഗിന്റെ ജീവചരിത്രം ഉള്‍പ്പെടുത്തണമെന്നും ആവശ്യം…
ലാഹോര്‍:സ്വാതന്ത്യസമര നായകന്‍ ഭഗത് സിംഗിനെ ദേശീയ നായകായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാനില്‍ വന്‍ പ്രതിഷേധം. ഭഗത് സിംഗിന്റെ 87-ാം രക്തസാക്ഷി ദിനത്തിലാണ് സംഘടനകള്‍ അദ്ദേഹത്തെ പാക്കിസ്ഥാന്റെ ഹീറോ ആയി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. 1931 മാര്‍ച്ച് 23ന് ലാഹോറില്‍ വച്ചാണ് രാജ്ഗുരുവിനും സുഖ്‌ദേവിനും ഒപ്പം 23കാരനായ ഭഗത് സിംഗിനെ തൂക്കിലേറ്റിയത്. ആയിരക്കണക്കിന് യുവാക്കളെ സ്വാതന്ത്യസമരത്തിനായി പ്രചോദിപ്പിച്ചതിനു ശേഷമാണ് ഭഗത് സിംഗ് കഴുമരം വരിച്ചത്. ഭഗത് സിഗ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ (ബിഎസ്എംഎഫ്), ഭഗത് സിഗ് ഫൗണ്ടേഷന്‍ പാക്കിസ്ഥാന്‍ (ബിഎസ്എഫ്പി) എന്നീ സംഘടനകള്‍ ഭഗത് സിംഗിനെ തൂക്കിലേറ്റിയ ഷാദ്മാന്‍ ചൗക്കില്‍ പരിപാടി സംഘടിപ്പിച്ചു. മൂന്ന് രക്തസാക്ഷികള്‍ക്കും ചടങ്ങില്‍ ആദരമര്‍പ്പിച്ചു. ഭഗത് സിംഗിന്റെ ചില ബന്ധുക്കളും ടെലിഫോണ്‍ വഴി സംവദിച്ചു. മൂന്ന് സ്വാതന്ത്ര്യസമര സേനാനികളേയും തൂക്കിലേറ്റിയതിന് ബ്രിട്ടീഷ് രാജ്ഞി ക്ഷമാപണം നടത്തണമെന്നും ഇവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ബിഎസ്എംഎഫ് ചെയര്‍മാന്‍ ഇംതിയാസ് റാഷിദ്…
Read Moreപാകിസ്ഥാന് ചൈനയുടെ വക എട്ടിന്റെ പണി ! ചൈനയില്‍ നിന്നു വാങ്ങിയ പോര്‍വിമാനങ്ങള്‍ തകര്‍ന്നു വീഴുന്നത് പതിവാകുന്നു; കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പാകിസ്ഥാനില്‍ തകര്‍ന്നു വീണ ചൈനീസ് വിമാനങ്ങളുടെ എണ്ണം കേട്ടാല്‍ ഞെട്ടും…
ചൈനീസ് സാധനങ്ങള്‍ക്ക് ആറുമാസമാണ് വാറണ്ടിയെന്ന് നമ്മള്‍ പറയാറുണ്ട്. ഇത് പാകി്സ്ഥാനറിയില്ലെന്നു തോന്നുന്നു. അല്ലായിരുന്നെങ്കില്‍ കണ്ടമാനം യുദ്ധവിമാനങ്ങള്‍ ചൈനയില്‍ നിന്നു വാങ്ങി്ക്കൂട്ടുകയില്ലായിരുന്നു. ചൈനീസ് നിര്‍മിത പോര്‍വിമാനങ്ങള്‍ തകര്‍ന്നു വീഴുന്നത് പാകിസ്ഥാനില്‍ പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസവും ചൈനീസ് നിര്‍മിത വിമാനം തകര്‍ന്നു വീണു പൈലറ്റ് മരിച്ചു. പഞ്ചാബ് പ്രവിശ്യയിലെ മിയാന്‍വാലിയിലാണ് എഫ്-7 വിമാനം തകര്‍ന്ന് പൈലറ്റ് ഷഹ്‌സാദ് മരിച്ചത്. സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പത്തു വര്‍ഷത്തിനിടെ പാക് വ്യോമസേനയുടെ ഇത്തരം പത്തു ചൈനീസ് നിര്‍മിത വിമാനങ്ങള്‍ ( എഫ്-7പിജിഎസ്, എഫ്ടി-7പിജിഎസ്) തകര്‍ന്നിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളി ഉയര്‍ത്തുന്ന പാക്കിസ്ഥാന്‍ വ്യോമസേനയെ സംബന്ധിച്ചിടത്തോളം അത്ര നല്ല വാര്‍ത്തകളല്ല കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംഭവിച്ചത്.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ്‌സെപ്റ്റംബര്‍ കാലയളവില്‍ മൂന്ന് വിമാനങ്ങളാണ് തകര്‍ന്നു വീണത്. പാക്കിസ്ഥാന്റെ ഏറ്റവും വലിയ പോര്‍വിമാനങ്ങളിലൊന്നായ ജെഎഫ്-17 തണ്ടര്‍, തണ്ടര്‍ എഫ്-7 വിമാനങ്ങളാണ് കൂടുതലായി തകര്‍ന്നു…
Read Moreഎന്തും സംഭവിക്കാം കരുതിയിരിക്കണം; 12000 ഓഫീസര്‍മാര്‍ക്ക് വ്യോമസേനാ മേധാവി കത്തയച്ചു;ഇത്തരം കത്ത് ചരിത്രത്തില്‍ ആദ്യത്തേത്; പാകിസ്ഥാനുമായി യുദ്ധത്തിനു തയ്യാറെടുക്കുന്നുവോ ?
ന്യൂഡല്‍ഹി: വ്യോമസേനാ ഓഫീസര്‍മാരോട് കരുതിയിരിക്കാന്‍ വ്യോമസേനാ മേധാവി.നിലവിലെ പ്രത്യേക സാഹചര്യത്തില്‍ സൈനിക നീക്കത്തിനു തയാറായിരിക്കണമെന്ന് പറഞ്ഞ് 12,000 ഓഫിസര്‍മാര്‍ക്കാണു വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്.ധനോവ പ്രത്യേകം കത്തയച്ചത്. ഇങ്ങനെ കത്തയയ്ക്കുന്നത് ആദ്യത്തേതും അപൂര്‍വവുമായ സംഭവമാണ്. വ്യോമസേന മേധാവിയായി ചുമതലയേറ്റു മൂന്നുമാസത്തിനു ശേഷം മാര്‍ച്ച് മുപ്പതിനാണു കത്തയച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴത്തെ പ്രത്യേക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍, ചെറിയ നോട്ടീസ് കാലയളവിലും ഓപ്പറേഷനു സജ്ജമാകണം എന്നാണ് ഉള്ളടക്കം. ഫീല്‍ഡ് മാര്‍ഷല്‍ കെ.എം.കരിയപ്പ 1950 മേയ് ഒന്നിനും ജനറല്‍ കെ.സുന്ദര്‍ജി 1986 ഫെബ്രുവരി ഒന്നിനും ഓഫിസര്‍മാര്‍ക്കു സമാനമായ രീതിയില്‍ കത്തയച്ചിട്ടുണ്ട്. എന്നാല്‍ സേനാനീക്കത്തിനു തയാറായിരിക്കണം എന്നാവശ്യപ്പെട്ട് ഇത്രയധികം പേര്‍ക്കു സ്വകാര്യ കത്തയയ്ക്കുന്നത് ആദ്യമാണെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. യുദ്ധവിമാനവ്യൂഹത്തിനുള്ള സന്ദേശമാണ് സേനാമേധാവി നല്‍കിയതെന്നും വിലയിരുത്തലുണ്ട്. വ്യോമസേനയ്ക്ക് മുമ്പു ചില മികവുകള്‍ നേടാനാവാതിരുന്ന കാര്യവും സാങ്കേതികവിദ്യ ആര്‍ജിക്കുന്നതില്‍ സേനാംഗങ്ങള്‍ മുന്നില്‍നില്‍ക്കേണ്ടതിന്റെ ആവശ്യകതയും കത്തില്‍…
Read Moreവിഡ്ഢി ദിനത്തില്‍ ഏപ്രില്‍ ഫൂളായവരില്‍ പാക് മുന്‍ആഭ്യന്തരമന്ത്രിയും! മന്ത്രിക്ക് വിനയായത് വ്യാജവാര്‍ത്തയെക്കുറിച്ചുള്ള പ്രതികരണം; റഹ്മാന്‍ മാലിക്കിനെ വിഡ്ഢിയാക്കിയത് വിദേശ മാധ്യമ സൈറ്റ്
രാഷ്ട്രീയപ്രവര്‍ത്തകരെല്ലാം തന്നെ വിഡ്ഢികളാണെന്ന് പൊതുവെയൊരു വെപ്പുണ്ട്. അത് ശരിവയ്ക്കുന്ന തരത്തിലുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പാക്കിസ്ഥാനില്‍നിന്ന് പുറത്തുവന്നിരിക്കുന്നത്. മുന്‍ പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്കാണ് വിഡ്ഢി ദിനത്തിന്റെ കെണിയിലകപ്പെട്ടത്. വിഡ്ഢി ദിനത്തില്‍ ഒരു ദേശീയ പത്രം നല്‍കിയ വാര്‍ത്തയില്‍ പ്രതികരിച്ചാണ് മാലിക് വാര്‍ത്തകളില്‍ ഇടം നേടിയത്. ഇസ്ലാമാബാദിലെ പുതിയ എയര്‍പോര്‍ട്ടിന് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ പേരിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു എന്ന പത്രവാര്‍ത്തയില്‍ പ്രതികരിച്ചതാണ് പാക് മുന്‍മന്ത്രിക്ക് പറ്റിയ അബദ്ധം. ഏപ്രില്‍ ഒന്നിനോടനുബന്ധിച്ച് തമാശ വാര്‍ത്തയായാണ് കഴിഞ്ഞ ദിവസം എക്‌സ്പ്രസ് ട്രിബൂണ്‍ തങ്ങളുടെ സൈറ്റില്‍ ഇത്തരത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. എന്നാല്‍ വാര്‍ത്ത കേട്ടപാതി കേള്‍ക്കാത്തപാതി പാക് മന്ത്രി പ്രതികരണവുമായി രംഗത്തെത്തി. വാര്‍ത്ത എന്താണെന്ന് മുഴുവന്‍ അറിയാതെ പുതിയ എയര്‍പോര്‍ട്ടിന് പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബേനസീര്‍ ഭൂട്ടോയുടെ പേരിടണമെന്നായിരുന്നു റഹ്മാന്‍ മാലിക്കിന്റെ പ്രതികരണം. സര്‍ക്കാരിന്റെ തീരുമാനം അപലപനീയമാണെന്നും,…
Read More