പിണറായി വിളിച്ചപ്പോള്‍ ‘ഒന്നു വച്ചിട്ട് പോ മോനേ’ എന്നു പറയാനാണ് വായില്‍ തോന്നിയത്; മോഹന്‍ലാലിന്റെ കൈയ്യിലിരുപ്പുകളേക്കുറിച്ച് സത്യന്‍ അന്തിക്കാട് പറയുന്നതിങ്ങനെ…

കൂടെ ഇരുന്ന് ചിരിച്ചുകൊണ്ട് നൈസായി പണിതരുന്ന ആളാണ് മോഹന്‍ലാല്‍ എന്ന് സത്യന്‍ അന്തിക്കാട്. ഒരു അവാര്‍ഡ് വേദിയിലാണ് ലാലിന്റെ വേലത്തരങ്ങളെക്കുറിച്ച് അന്തിക്കാട് പറഞ്ഞത്. ‘ഭയങ്കര കുറുമ്പനാണ് മോഹന്‍ലാല്‍. ഒരു കഥാപാത്രമോ സന്ദര്‍ഭമോ മനസ്സില്‍വെച്ചു കൊണ്ടുപോകുന്ന വ്യക്തിയല്ല. എന്നാല്‍ ജീവിതത്തില്‍ തിരിച്ചാണ്, എന്നെ ഏറ്റവും കൂടുതല്‍ പറ്റിച്ചിട്ടുള്ളതും ലാലാണെന്ന്’ സത്യന്‍ അന്തിക്കാട് പറഞ്ഞു. മോഹന്‍ലാലിന്റെ വേലത്തരങ്ങളെക്കുറിച്ച് സത്യന്‍ അന്തിക്കാട് പറയുന്നതിങ്ങനെ…പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ ഏറുന്നതിന്റെ ഏതാനും ദിവസം മുമ്പ് ഒരു ദിവസം ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം കാറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഞാന്‍. അപ്പോഴാണ് ഒരുഫോണ്‍കോള്‍. മറുതലയ്ക്കല്‍ കേട്ടു പരിചയമുള്ള ശബ്ദമാണ്.’ഹലോ, ഇത് പിണറായി വിജയനാണ്. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ വിളിച്ചതാണ്.’ എനിക്ക് മനസ്സിലായി ഇത് മോഹന്‍ലാല്‍ ആണെന്ന്. പിണറായി സഖാവ് എന്നെ വിളിക്കേണ്ട കാര്യമിലല്ലോ? എന്നിരുന്നാലും ഞാനൊന്നു ഞെട്ടി. എങ്ങാനും ഇതിലെന്തെങ്കിലും സത്യമുണ്ടെങ്കിലോ ? മോഹന്‍ലാല്‍ ഇത്തരത്തില്‍…

Read More

പാവം പിടിച്ചവന്റെ അടുത്തു പോവാന്‍ സമയമില്ല; മുതലാളിമാരുടെ മണിമാളികയില്‍ മരണവിവരമന്വേഷിച്ചു പോകാന്‍ ആവശ്യത്തിനു സമയമുണ്ട്; മുഖ്യമന്ത്രിയെ ട്രോളി സോഷ്യല്‍ മീഡിയ…

  തിരുവനന്തപുരം: ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉമ്മന്‍ചാണ്ടിയെപ്പോലെ വികാരപ്രകടനം നടത്താതെ സെക്രട്ടറിയേറ്റിലിരുന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുകയാണ് വേണ്ടതെന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍ ഇങ്ങനെ മാനേജര്‍ ചമഞ്ഞ് ഓഫീസില്‍ ഇരിക്കാതെ ജനങ്ങളുടെ ഇടയിലിറങ്ങി കണ്ണീരൊപ്പുകയാണ് വേണ്ടതെന്ന് മറ്റു ചിലര്‍. ഇത്തരമൊരു ദുരന്തമുണ്ടാകുമ്പോള്‍, മുഖ്യമന്ത്രി നാലുദിവസം സെക്രട്ടേറിയറ്റിലെ ഓഫീസില്‍ തന്നെ ഇരിക്കുകയും,നഗരത്തില്‍ ഉണ്ടായിരിക്കെ തീരദേശത്തേക്ക് തിരിഞ്ഞുനോക്കാതിരിക്കുകയും ചെയ്യുന്നത് ശരിയാണോയെന്ന ചോദ്യമാണ് എവിടെയും ഉയരുന്നത്. ഓഫീസില്‍ ഇരുന്ന് എന്തു നിയന്ത്രിച്ചു എന്നും ചോദ്യമുണ്ട്.അഞ്ചാം ദിവസം അവിടെ ചെന്നപ്പോള്‍ ഉറ്റവരെ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ പിണറായി വിജയനെ വിശ്വാസത്തിലെടുക്കാതിരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നത് സ്വാഭാവികം. എല്ലാം നഷ്ടപ്പെട്ടിരിക്കുന്നവര്‍ക്ക് ഇരട്ടചങ്കനെന്നു വല്ല നോട്ടവുമുണ്ടാകുമോ ? നാടു ഭരിക്കുന്ന നേതാവ് ഒരുവലിയ ദുരന്തമുണ്ടാകുമ്പോള്‍ തങ്ങളെ കൈപിടിച്ച് ആശ്വസിപ്പിക്കാന്‍ നേരത്തെ എത്താതിരുന്നത് എന്തുന്യായമെന്നാണ് അവര്‍ ഉറക്കെ ചോദിക്കുന്നത്. ഒരുജനതയുടെ മുഴുവന്‍ കണ്ണീരൊപ്പാന്‍ നാലു ദിവസം കാത്തിരുന്ന മുഖ്യമന്ത്രി ശതകോടീശ്വരനായ ഗോകുലം ഗോപാലന്റെ വീട്ടില്‍…

Read More

പെരുന്നാളിനോടനുബന്ധിച്ച് യുഎഇ പ്രസിഡന്റ് മോചനം അനുവദിച്ച തടവുകാരെ പിണറായി വിജയന്‍ ഇടപെട്ട് ഒന്നുകൂടി മോചിപ്പിച്ചു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിങ്ങനെ…

ഷാര്‍ജയിലെ ജയിലില്‍ മൂന്നുവര്‍ഷം ശിക്ഷപൂര്‍ത്തിയാക്കിയ 188 ഇന്ത്യക്കാരെ വിട്ടയയ്ക്കാന്‍ ഷാര്‍ജ ഭരണാധികാരി ഡോ.ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടത് മലയാള മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ക്രിമിനല്‍ കുറ്റങ്ങള്‍ അല്ലാത്ത കേസുകളില്‍ തടവില്‍ കഴിയുന്നവരെയാണ് മോചിപ്പിക്കുക,കേരളം സന്ദര്‍ശിക്കുന്ന ഡോ. ശൈഖ് സുല്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത് എന്നായിരുന്നു വന്ന വാര്‍ത്തകള്‍. ഇവരെ നാട്ടിലേക്ക് അയയ്ക്കില്ലെന്നും ഷാര്‍ജയില്‍ തന്നെ ജോലി നല്‍കുമെന്നും സുല്‍ത്താന്‍ അറിയിച്ചിരുന്നു. മൂന്നു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന മലയാളികളെ മോചിപ്പിക്കാനാണ് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചതെങ്കിലും എല്ലാ ഇന്ത്യാക്കാരെയും മോചിപ്പിക്കാന്‍ ഷെയ്ഖ് സുല്‍ത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും രാവിലെ ക്ലിഫ്ഹൗസില്‍ നടന്ന ചര്‍ച്ചയിലായിരുന്നു മുഖ്യമന്ത്രി ആവശ്യം മുന്നോട്ടുവച്ചത്. എന്നുമായിരുന്നു വാര്‍ത്തകള്‍ വന്നത്. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യക്കാരുടെ മോചനം സംബന്ധിച്ച വാര്‍ത്തകളില്‍ ചെറിയൊരു തിരുത്തുണ്ടെന്ന മറുവാദമാണ് ഇപ്പോള്‍…

Read More

സംസ്ഥാന അവാര്‍ഡ് ദാനച്ചടങ്ങില്‍ നിന്നും സൂപ്പര്‍താരങ്ങള്‍ വിട്ടുനിന്നത് പിണറായിയെ നിരാശനാക്കി; ഇടതു ജനപ്രതിനിധികള്‍ പോലും എത്തിയില്ല; ഇതു കൊണ്ടൊന്നും തന്നെ സമ്മര്‍ദ്ദത്തിലാക്കാനാവില്ലെന്ന് തുറന്നടിച്ച് പിണറായി

  കണ്ണൂര്‍: ദിലീപ് വിഷയത്തില്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കി കാര്യം നേടാമെന്ന് ആരും ധരിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തലശ്ശേരിയില്‍ നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനച്ചടങ്ങില്‍ നിന്ന് മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള പ്രമുഖര്‍ വിട്ടുനിന്നതിനെക്കുറിച്ചായിരുന്നു പിണറായി പരോക്ഷമായി ഇങ്ങനെ പ്രതികരിച്ചത്. ചടങ്ങില്‍ പ്രമുഖ ചലച്ചിത്രതാരങ്ങള്‍ വിട്ടുനിന്നത് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നാണ് പൊതുവേ ഉയര്‍ന്ന വിലയിരുത്തല്‍. ഈ ബഹിഷ്ക്കരണത്തെ മുഖ്യമന്ത്രി തന്നെ ചടങ്ങില്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. അഭിനേതാക്കളുടെ സംഘടനയുടെ പ്രസിഡന്റും ഇടത് എംപി.യുമായ ഇന്നസെന്റ്, സംഘടനയുടെ വൈസ് പ്രസിഡന്റും ഇടത് എംഎ!ല്‍എ.യുമായ കെ.ബി. ഗണേശ്കുമാര്‍, നാട്ടുകാരന്‍കൂടിയായ ശ്രീനിവാസന്‍, മധു, ഷീല, കവിയൂര്‍ പൊന്നമ്മ തുടങ്ങി ക്ഷണിക്കപ്പെട്ട താരങ്ങളില്‍ പലരും പരിപാടിക്കെത്തിയില്ല. ഇതിനെയാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. ഇവരില്‍ ഒട്ടുമിക്ക ആളുകളും ദിലീപിനെ അനുകൂലിക്കുന്നവരാണ്. ” പ്രമുഖരായ പലരും വരാതിരുന്നത് ശരിയായില്ല. ക്ഷണിച്ചവരില്‍ ചിലര്‍ വന്നില്ല. ആരെങ്കിലും ക്ഷണിക്കണോ ഇങ്ങനെയൊരു…

Read More

അടിവസ്ത്രങ്ങളിലെ ലോഹഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിക്കുന്നയിടം വരെ കാര്യങ്ങളെത്തിയിരിക്കുന്നു! വിദ്യാര്‍ഥിനികളുടെ വസ്ത്രമഴിച്ച് പരിശോധിച്ചതിനെതിരേ ആഞ്ഞടിച്ച് പിണറായി

കണ്ണൂരില്‍ നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളുടെ വസ്ത്രമഴിച്ച് പരിശോധിച്ചതിനെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നാണ് പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. പെണ്‍കുട്ടികള്‍ക്ക് അവരുടെ ചുരിദാറിന്റെ കൈ മുറിക്കേണ്ടിയും ആഭരണങ്ങളും മറ്റും ഊരി മാറ്റേണ്ടിയും വന്നു. അതിനും പുറമേ അടിവസ്ത്രങ്ങളിലെ ലോഹഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശിക്കുന്നയിടം വരെ കാര്യങ്ങളെത്തിയെന്നാണ് മനസ്സിലാക്കുന്നത്. കേട്ട കാര്യങ്ങള്‍ ശരിയാണെങ്കില്‍, ഇത് കടുത്ത മനുഷ്യാവകാശലംഘനമാണെന്നും പിണറായി വ്യക്തമാക്കി.   പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം നീറ്റ് പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ചില പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. വിദ്യാര്‍ത്ഥിവിദ്യാര്‍ത്ഥിനികളുടെ വേഷവിധാനങ്ങളില്‍ നിര്‍ബന്ധിത മാറ്റങ്ങള്‍ വരുത്തുവാന്‍ നിര്‍ദേശിച്ചതു മുതല്‍ പെണ്‍കുട്ടികളുടെ ആഭരണങ്ങളും മറ്റും ഒഴിവാക്കുവാന്‍ നിര്‍ബന്ധിച്ചതും ഒക്കെ അതില്‍ പെടും. മുഴുക്കയ്യന്‍ ഷര്‍ട് ധരിച്ച കുട്ടികളില്‍ പലര്‍ക്കും ഷര്‍ടിന്റെ കൈ മുറിച്ച് പ്രശ്നം പരിഹരിക്കേണ്ടി വന്നു. പെണ്‍കുട്ടികള്‍ക്ക് അവരുടെ ചുരിദാറിന്റെ കൈ മുറിക്കേണ്ടിയും ആഭരണങ്ങളും മറ്റും…

Read More

പണം വാരിയെറിഞ്ഞ് കേരളാ സര്‍ക്കാര്‍; സെന്‍കുമാറിനെ തോല്‍പ്പിക്കാന്‍ കളത്തിലിറക്കുന്ന ഹരീഷ് സാല്‍വെയ്ക്കു നല്‍കേണ്ടത് കോടികള്‍

കേരള സര്‍ക്കാരിന് കേസുവാദിക്കാന്‍ സുപ്രീം കോടതിയില്‍ നിന്നുള്ള അഭിഭാഷകന്‍ തന്നെ വേണമെന്നുള്ളത് നിര്‍ബന്ധമാണ്. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഡി.ജി.പി, ടി.പി സെന്‍കുമാറിനെ നീക്കിയ നടപടി റദ്ദാക്കുന്ന തരത്തിലേക്ക് സുപ്രീം കോടതിയില്‍ വാദം തുടരവേ പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വയെ രംഗത്തിറക്കാന്‍ കേരള സര്‍ക്കാര്‍.പിണറായിക്കു വേണ്ടി ലാവ് ലിന്‍ കേസില്‍ കേരള ഹൈക്കോടതിയില്‍ ഹാജരായത് ഹരീഷ് സാല്‍വേയാണ്. കോടികളാണ് ഹരീഷ് സാല്‍വേക്ക് ഫീസിനത്തില്‍ നല്‍കേണ്ടി വരിക. തിങ്കളാഴ്ച നടന്ന വാദത്തിനിടെ സുപ്രിംകോടതി അതിരൂക്ഷമായ ഭാഷയിലാണ് സര്‍ക്കാരിനെ പരിഹസിച്ചത്. തിങ്കളാഴ്ച വാദത്തിനിടെ സുപ്രീംകോടതി രൂക്ഷമായ ഭാഷയിലാണ് സര്‍ക്കാരിനെ പരിഹസിച്ചത്. ജിഷ്ണുപ്രണോയിയുടെ അമ്മ സമരം ചെയ്ത പശ്ചാത്തലത്തില്‍ ഡി.ജി.പിയെ മാറ്റിയോ എന്നാണ് കോടതി ചോദിച്ചത്. പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിലും ജിഷ കേസിലും ശക്തമായ നടപടി സ്വീകരിക്കാത്തത് കാരണമാണ് സെന്‍കുമാറിനെ മാറ്റിയതെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇത്തരത്തില്‍ വാദം തുടരുന്നതിനിടയിലാണ് മഹിജയുടെ നിരാഹാരം കോടതി പരാമര്‍ശിച്ചത്. ഹരീഷ്…

Read More

ഷജീര്‍ഖാനേയും ഷാജഹാനേയും നക്‌സലുകളാക്കണം; തോക്ക് സ്വാമിയെ സംഭവത്തിലേക്ക് വലിച്ചിട്ടത് കൊഴുപ്പുകൂട്ടാന്‍; വെളിപ്പെടുന്നത് പോലീസിന്റെ കുതന്ത്രങ്ങള്‍

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മയെ ഡിജിപി ഓഫീസിനു മുമ്പില്‍ നിലത്തിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ ഐജി മനോജ് ഏബ്രഹാം തയ്യാറാക്കിയ റിപ്പോര്‍ട്ട് ഗൂഢാലോചനയുടെ ഭാഗമെന്ന ആരോപണം ശക്തമാകുന്നു. പോലീസ് ജിഷ്ണുവിന്റെ അമ്മ മഹിജയെ ചവിട്ടിവീഴ്ത്തി വലിച്ചിഴച്ചെന്ന ആരോപണം തെറ്റാണെന്നാണ് ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പരാതിക്കാരിയായ ജിഷ്ണുവിന്റെ അമ്മ മഹിജയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ഇതിനൊപ്പം പരിക്കുകളും പരിശോധിച്ചില്ല. റിപ്പോര്‍ട്ടിനു പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നാണ് ജിഷ്ണുവിന്റെ കുടുംബം പറയുന്നത്. ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്ക് ഒപ്പമുണ്ടായിരുന്ന ചിലര്‍ ഡിജിപിയുടെ മുറിക്കു മുന്നില്‍ സമരം ചെയ്യാന്‍ ഗൂഢാലോചന നടത്തിയെന്നും എസ്‌യുസിഐ പ്രവര്‍ത്തകരാണ് ഇത് ആസൂത്രണം ചെയ്തതെന്നും ഐജി കണ്ടെത്തിയതാണ് ഏറ്റവും വിചിത്രം. ഈ കുടുംബത്തെ തിരുവനന്തപുരത്ത് സഹായിച്ചത് ഷാജിര്‍ഖാനും ഭാര്യയുമായിരുന്നു. വി എസ് അച്യൂതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ഷാജഹാനും കുടുംബത്തിന് സഹായിയായിരുന്നു. അതുകൊണ്ട് മാത്രമാണ് അവര്‍ ഡിജിപി ഓഫീസ് പരിസരത്ത് എത്തിയത്. തള്ളിക്കയറാന്‍ പോലും…

Read More