ആ പഴയ ഡയറിത്താളുകള്‍ക്കകത്ത് ഒളിച്ചിരുന്നത് മണ്‍മറഞ്ഞ എട്ടാം ലോകാത്ഭുതം; പിങ്ക് ആന്‍ഡ് വൈറ്റ് ടെറസസ് മണ്‍മറഞ്ഞത് ഒന്നേകാല്‍ നൂറ്റാണ്ടു മുമ്പ്

ചില സത്യങ്ങള്‍ അങ്ങനെയാണ് വര്‍ഷങ്ങള്‍ കഴിഞ്ഞാകും അവ മറനീക്കി പുറത്തുവരിക. ഏഴു വര്‍ഷം മുന്‍പാണ് കഥ തുടങ്ങുന്നത്. ന്യൂസീലന്‍ഡിലെ ഓക്ക്‌ലാന്‍ഡ് സിറ്റി ലൈബ്രറിയില്‍ ജര്‍മന്‍–ഓസ്ട്രിയന്‍ ജിയോളജിസ്റ്റ് ഫെര്‍ഡിനാന്റ് വോണ്‍ ഹോഷ്ടെറ്റെറിന്റെ കണ്ടെത്തലുകളുമായി ബന്ധപ്പെട്ട ഒരു പ്രദര്‍ശനം നടക്കുകയാണ്. ഗവേഷകനായ ഡോ.സാഷ നോള്‍ഡനാണ് ക്യുറേറ്റര്‍. പ്രദര്‍ശനവസ്തുക്കളില്‍ ഓരോന്നും പരിശോധിക്കുന്നതിനിടെയാണ് ആ പഴയ ഡയറിത്താളുകള്‍ നോള്‍ഡന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ന്യൂസീലന്‍ഡ് ജിയോളജിയുടെ പിതാവെന്ന് അറിയപ്പെടുന്ന വ്യക്തിയാണ് ഹോഷ്ടെറ്റെര്‍. 1859ലാണ് തങ്ങളുടെ ദ്വീപുകളില്‍ ജിയോളജിക്കല്‍ സര്‍വേ നടത്താനായി ന്യൂസീലന്‍ഡ് അദ്ദേഹത്തെ ക്ഷണിക്കുന്നത്. അന്ന് കൃത്യമായി സര്‍വേ പൂര്‍ത്തിയാക്കുകയും ചെയ്തു. അതുമായി ബന്ധപ്പെട്ടുണ്ടായിരുന്ന ഫീല്‍ഡ് ഡയറികളിലൊന്നിലായിരുന്നു നോള്‍ഡന്റെ കണ്ണുകള്‍ പതിഞ്ഞത്. എന്നന്നേക്കുമായി നഷ്ടപ്പെട്ടുവെന്നു കരുതിയിരുന്ന ലോകത്തിന്റെ ‘എട്ടാം ലോകാദ്ഭുതം’ എവിടെയാണ് ഒളിച്ചിരിക്കുന്നത് എന്നതിന്റെ സൂചനകളായിരുന്നു കൃത്യതയോടെ അതിലുണ്ടായിരുന്നത്. റോട്ടോമെഹാന തടാകത്തിന്റെ തീരത്തുണ്ടായിരുന്ന ‘പിങ്ക് ആന്‍ഡ് വൈറ്റ് ടെറസസ്’ ആയിരുന്നു ആ അദ്ഭുതം. ന്യൂസിലന്‍ഡിലെ വടക്കന്‍…

Read More