പെണ്‍കുട്ടികള്‍ക്കൊപ്പം നിന്നുവെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിയ്ക്ക് മര്‍ദ്ദനം ! ഷര്‍ട്ട് വലിച്ചു കീറി; കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനെതിരേ പരാതി…

തിരുവനന്തപുരം പൂവാറില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്‍ മര്‍ദ്ദിച്ചതായി പരാതി. അരുമാനൂര്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഷാനുവിനാണ് മര്‍ദ്ദനമേറ്റത്. പെണ്‍കുട്ടികള്‍ക്കൊപ്പം നിന്നു എന്നു പറഞ്ഞാണ് മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. ഷര്‍ട്ട് വലിച്ചു കീറുകയും അടിക്കുകയും ചെയ്തുവെന്ന് മര്‍ദ്ദനമേറ്റ കുട്ടി പറഞ്ഞു. പൂവാര്‍ കെസ്ആര്‍ടിസി ഡിപ്പോയില്‍ രാവിലെയായിരുന്നു സംഭവം. ഡിപ്പോയില്‍ പെണ്‍കുട്ടികളോട് സംസാരിച്ചു നില്‍ക്കുന്നു എന്നു പറഞ്ഞ് കെഎസ്ആര്‍ടിസി കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ സുനില്‍ മര്‍ദ്ദിച്ചു എന്നാണ് ഷാനുവിന്റെ പരാതി. സെക്യൂരിറ്റി ജീവനക്കാരും ഇവര്‍ക്കൊപ്പം ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നും വിദ്യാര്‍ത്ഥി പറയുന്നു. ഷാനുവിനെ ജീവനക്കാരന്‍ അടിച്ചെന്ന് ഒപ്പമുണ്ടായിരുന്ന സഹപാഠികളായ പെണ്‍കുട്ടികളും വെളിപ്പെടുത്തി. സംഭവത്തില്‍ പോലീസ് ഇടപെട്ടു. പരിക്കേറ്റ വിദ്യാര്‍ത്ഥിയുടേയും സ്റ്റാന്‍ഡിലുണ്ടായിരുന്ന മറ്റുള്ളവരുടേയും മൊഴി പോലീസ് രേഖപ്പെടുത്തും. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. പെണ്‍കുട്ടികള്‍ക്കൊപ്പം നിന്നുവെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിയ്ക്ക് മര്‍ദ്ദനം ! ഷര്‍ട്ട് വലിച്ചു കീറി;…

Read More

നീ​ന്ത​ല്‍ പ​ഠി​ച്ച​വ​ര്‍​ക്ക് പ്ല​സ് വ​​ണ്ണി​ന് ബോ​ണ​സ് പോ​യി​ന്റ് ? വി​ശ​ദീ​ക​ര​ണ​വു​മാ​യി മ​ന്ത്രി വി ​ശി​വ​ന്‍​കു​ട്ടി…

പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന് ബോ​ണ​സ് പോ​യി​ന്റി​നാ​യി വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് നീ​ന്ത​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​ന്‍ ആ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് പൊ​തു വി​ദ്യാ​ഭ്യാ​സ- തൊ​ഴി​ല്‍ വ​കു​പ്പ് മ​ന്ത്രി വി ​ശി​വ​ന്‍​കു​ട്ടി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​ന്‍ ഒ​രു ഏ​ജ​ന്‍​സി​യെ​യും ഏ​ര്‍​പ്പാ​ടാ​ക്കി​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഈ ​വ​ര്‍​ഷ​ത്തെ ബോ​ണ​സ് പോ​യി​ന്റു​ക​ള്‍ സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ തീ​രു​മാ​നം കൈ​ക്കൊ​ണ്ടി​ട്ടി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​പ്പോ​ള്‍ പ്ര​ച​രി​ക്കു​ന്ന വാ​ര്‍​ത്ത​ക​ള്‍ അ​വാ​സ്ത​വ​മാ​ണെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. നീ​ന്ത​ല്‍ പ​രി​ശീ​ല​ന​ത്തി​നി​ടെ ക​ണ്ണൂ​രി​ലെ ച​ക്ക​ര​ക്ക​ല്ലി​ല്‍ 16കാ​ര​നും പി​താ​വും മു​ങ്ങി മ​രി​ച്ച സം​ഭ​വം ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണ്. അ​വാ​സ്ത​വ പ്ര​ചാ​ര​ണ​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍​ത്ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും വ​ഞ്ചി​ത​രാ​ക​രു​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More

പ്ല​സ്‌​വ​ണ്‍ വി​ദ്യാ​ര്‍​ഥി​യെ ന​ടു​റോ​ഡി​ലി​ട്ട് മ​ര്‍​ദ്ദി​ച്ച് ഇ​രു​പ​തോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ ! പ്ര​തി​കാ​ര ന​ട​പ​ടി​യെ​ന്നു വി​വ​രം…

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ല്‍ പ​ട്ടാ​പ്പ​ക​ല്‍ ന​ടു​റോ​ഡി​ല്‍ വ​ച്ച് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക്ക് ക്രൂ​ര​മ​ര്‍​ദ​നം. മ​റ്റ് ര​ണ്ട് സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് സം​ഘം ചേ​ര്‍​ന്ന് പ്‌​ള​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി ജെ.​ഡാ​നി​യ​ലി​നെ ആ​ക്ര​മി​ച്ച​ത്. ന​ഗ​ര​ത്തി​ലെ മൂ​ന്ന് സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​മ്മി​ല്‍ നി​ല​നി​ന്ന ത​ര്‍​ക്ക​മാ​ണ് ക്രൂ​ര​മ​ര്‍​ദ​ന​ത്തി​ലെ​ത്തി​യ​ത്.16കാ​ര​നെ മ​ര്‍​ദ്ദി​ച്ച​ത് അ​തേ പ്രാ​യ​ത്തി​ല്‍ ത​ന്നെ​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്. ക്രൂ​ര മ​ര്‍​ദ​നം ഏ​ല്‍​ക്കു​ന്ന​ത് വെ​റും പ​തി​നാ​റ് വ​യ​സു​ള്ള വി​ദ്യാ​ര്‍​ഥി​ക്ക്. കൂ​ട്ടം ചേ​ര്‍​ന്ന് മ​ര്‍​ദി​ക്കു​ന്ന​തും അ​തേ പ്രാ​യ​മു​ള്ള വി​ദ്യാ​ഥി​ക​ള്‍ ത​ന്നെ. ഉ​ള്ളൂ​ര്‍ സ്വ​ദേ​ശി​യാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ഡാ​നി​യ​ല്‍. ഇ​യാ​ളും ഇ​തേ വി​ദ്യാ​ര്‍​ഥി​ക​ളും ത​മ്മി​ല്‍ തി​ങ്ക​ളാ​ഴ്ച​യും ത​ര്‍​ക്ക​വും ക​യ്യാ​ങ്ക​ളി​യു​മു​ണ്ടാ​യി​രു​ന്നു. അ​തി​ന് പ​ക​രം വീ​ട്ടാ​നാ​ണ് ഇ​ന്ന​ലെ വൈ​കി​ട്ട് സ്‌​കൂ​ള്‍ വി​ട്ട സ​മ​യ​ത്തെ, ബ​സ് സ്റ്റോ​പ്പി​ല്‍ കാ​ത്ത് നി​ന്ന ഡാ​നി​യ​ലി​നെ കൂ​ട്ട​ത്തോ​ടെ അ​ടി​ച്ച​ത്. കൈ​ക്കും ത​ല​യ്ക്കും പ​രു​ക്കേ​റ്റ ഡാ​നി​യ​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ തേ​ടി. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യെ​ങ്കി​ലും പ്ര​തി​ക​ളെ​ല്ലാം പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ളാ​യ​തി​നാ​ല്‍ ക​ടു​ത്ത ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ന്നി​ട്ടി​ല്ല.

Read More