പൂന്തുറ: മദ്രസയിൽ പഠനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഒളിവിലായിരുന്ന അധ്യാപകൻ അറസ്റ്റിൽ. പുന്തുറ പുത്തൻപളളിക്ക്സമീപം പളളിത്തെരുവിൽ ഷക്കീർഖാനെ(42) ആണ് അറസ്റ്റുചെയ്തത്. ഇയാൾ പള്ളിത്തെരുവിൽ നടത്തിയിരുന്ന സ്വകാര്യ മദ്രസയിൽ വച്ചായിരുന്നു കുട്ടിയെ പീഡിപ്പിച്ചത്. കുട്ടി മൂന്നാംക്ലാസിൽ പഠിക്കുന്ന സമയത്തായിരുന്നു സംഭവമെന്നും പൂന്തുറ പൊലിസ് പറഞ്ഞു. ഈ വർഷം ഓഗസ്റ്റിൽ സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലായിരുന്നു കുട്ടി പീഡനവിവരം അധികൃതരോട് പറഞ്ഞത്. സംഭവത്തിൽ പൂന്തുറ പൊലിസ് കേസെടുത്തതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. പൂന്തുറ എസ്ഐ എസ്.എസ്. ശ്രീജേഷിന്റെ നേത്യത്വത്തിലുള്ള പൊലിസ് സംഘം നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Read More