നിമിഷനേരം കൊണ്ട് ചുറ്റിലും ഇരുട്ടുപരന്നു ! കൂറ്റന്‍തിമിംഗലത്തിന്റെ വായില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് കൊഞ്ചു പിടിത്തക്കാരന്‍…

കൂറ്റന്‍ തിമിംഗലത്തിന്റെ വായില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് മൈക്കിള്‍ പക്കാര്‍ഡ് എന്ന മുങ്ങല്‍ വിദഗ്ധന്‍. മസാച്യുസെറ്റ്‌സിലെ കേപ് കോഡ് എന്ന സ്ഥലത്ത് കടലില്‍ പതിവുപോലെ കൊഞ്ചു പിടിക്കാനിറങ്ങിയ മൈക്കിളിനെ കാത്തിരുന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത ഒരു അനുഭവമായിരുന്നു. കൊഞ്ചുപിടിത്തത്തിനിടെ ഒരു കൂറ്റന്‍ തിമിംഗലം മൈക്കിളിനെ ഒന്നാകെ വിഴുങ്ങുകയായിരുന്നു. തലനാരിഴയ്ക്കാണ് മൈക്കിളിന് ജീവന്‍ തിരികെ ലഭിച്ചത്. ആഴക്കടലിലേക്ക് നീന്തുന്നതിനിടെ 45 അടി ആഴത്തില്‍വച്ച് പെട്ടെന്നെന്തോ ശക്തിയായി തള്ളുന്നതായി അനുഭവപ്പെടുകയായിരുന്നു. നിമിഷനേരംകൊണ്ട് ചുറ്റിലും ഇരുട്ടു പരന്നു. ആദ്യം സ്രാവ് തന്നെ ആക്രമിക്കുകയാണെന്നാണ് മൈക്കിള്‍ കരുതിയത്. എന്നാല്‍ പെട്ടെന്ന് തന്റെ ശരീരം സ്വന്തം നിയന്ത്രണത്തിലല്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഈ സമയം കൊണ്ട് താനൊരു തിമിംഗലത്തിന്റെ വായില്‍ അകപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. വായ്ക്കുള്ളിലെ മസിലുകള്‍കൊണ്ട് തിമിംഗലം തന്നെ ഞെരിക്കുകയായിരുന്നുവെന്ന് മൈക്കിള്‍ പറയുന്നു. മൈക്കിളിന്റെ ശരീരം പൂര്‍ണമായും തിമിംഗലത്തിന്റെ വായ്ക്കുള്ളില്‍ പെട്ടു കഴിഞ്ഞിരുന്നു.…

Read More

നാരങ്ങയും കൊഞ്ചും ഒന്നിച്ചു കഴിച്ചാല്‍ കൊടുംവിഷം ? തിരുവല്ലയില്‍ യുവതി മരിച്ചത് നാരങ്ങയും കൊഞ്ചും ഒരുമിച്ച് കഴിച്ചതു കൊണ്ട് ? കൊച്ചിയിലെ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ജീവനെടുത്തതും ഇതേ കോമ്പിനേഷന്‍…

കൊച്ചി: നാരങ്ങയും കൊഞ്ചും ഒരുമിച്ച് കഴിച്ചാല്‍ മരണപ്പെടുമോ ? മുമ്പ് ഇങ്ങനെയൊരു സംശയം ഇല്ലായിരുന്നെങ്കിലും ഇപ്പോള്‍ ഈ സംശയം ബലപ്പെടുകയാണ്. കഴിഞ്ഞ മാസം കൊച്ചിയില്‍ കൊഞ്ചു ബിരിയാണിയും ലൈം ജൂസും കഴിച്ച പെണ്‍കുട്ടി മരിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. മരിക്കാന്‍ മാത്രമായി മറ്റു കാരണങ്ങള്‍ ഒന്നും ഇല്ലായിരുന്നു എന്നും കുട്ടി കഴിച്ചത് ലൈം ജൂസും കൊഞ്ച് ബിരിയാണിയുമാണ് എന്ന് മാതാപിതാക്കള്‍ പറയുന്നു. കൊച്ചിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി അനാമിക മരിച്ചത് കൊഞ്ചു കഴിച്ചതിന്റെ അലര്‍ജിമൂലമാണ് എന്നു പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയതായി പോലീസും പറയുന്നു. ഇതിനു സമാനമായ സംഭവമാണ് തിരുവല്ലയിലും ആവര്‍ത്തിച്ചത്.ഹരിപ്പാട് പള്ളപ്പാട് കൃഷ്ണവിലാസത്തില്‍ രാജിവ് വാസുദേവന്‍ പിള്ളയുടെ ഭാര്യ വിദ്യ(23)യാണു സമാന സാഹചര്യത്തില്‍ മരിച്ചത്. കടുത്ത ഛര്‍ദ്ദിയെ തുടര്‍ന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച വിദ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു മടങ്ങാനൊരുങ്ങവെ വീണ്ടും ഛര്‍ദ്ദിക്കുകയും പെട്ടന്ന് രോഗം മൂര്‍ഛിച്ച് മരണം…

Read More