പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ മേക്കപ്പ് മാന്‍ ജോഷി പോക്‌സോ കേസില്‍ അറസ്റ്റില്‍. മോന്‍സന്‍ പീഡിപ്പിച്ച പെണ്‍കുട്ടി ജോഷിയ്ക്കെതിരേയും മൊഴി നല്‍കിയിരുന്നു. ഇതിനിടയ്ക്ക് മോന്‍സന്റെ കൈവശമുണ്ടായിരുന്ന തിമിംഗലത്തിന്റെ എല്ലുകള്‍ വനംവകുപ്പ് കണ്ടെത്തി. തിമിംഗലത്തിന്റെ എട്ടടി നീളമുള്ള എല്ലാണ്ക്രൈംബ്രാഞ്ച് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തത്. പോക്‌സോ കേസില്‍ അറസ്റ്റിലായ ജോഷിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. മോന്‍സന്റെ തിരുമ്മല്‍ കേന്ദ്രത്തില്‍വച്ചാണ് ജോഷി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത സമയത്തായിരുന്നു പീഡനം. ഈ സാഹചര്യത്തിലാണ് പോക്സോ കേസില്‍ ഉള്‍പ്പെടുത്തിയത്. മോന്‍സനുമായി അടുപ്പമുള്ള മറ്റ് പലരും പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. അവരെയും അടുത്ത ദിവസങ്ങളില്‍ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. സാധനങ്ങളും തെളിവുകളും പൊലീസ് ഇതിനകം ശേഖരിച്ചിട്ടുണ്ട്. കാക്കനാട്ടെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് തിമിംഗലത്തിന്റെ എല്ലുകള്‍ കണ്ടെത്തിയത്. വനം വകുപ്പ് വീട്ടില്‍ പരിശോധന നടത്തുകയാണ്. ഈ വീട്ടില്‍ മറ്റ് സാധനങ്ങള്‍…
Read MoreTag: whale
നിമിഷനേരം കൊണ്ട് ചുറ്റിലും ഇരുട്ടുപരന്നു ! കൂറ്റന്‍തിമിംഗലത്തിന്റെ വായില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് കൊഞ്ചു പിടിത്തക്കാരന്‍…
കൂറ്റന്‍ തിമിംഗലത്തിന്റെ വായില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് മൈക്കിള്‍ പക്കാര്‍ഡ് എന്ന മുങ്ങല്‍ വിദഗ്ധന്‍. മസാച്യുസെറ്റ്‌സിലെ കേപ് കോഡ് എന്ന സ്ഥലത്ത് കടലില്‍ പതിവുപോലെ കൊഞ്ചു പിടിക്കാനിറങ്ങിയ മൈക്കിളിനെ കാത്തിരുന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത ഒരു അനുഭവമായിരുന്നു. കൊഞ്ചുപിടിത്തത്തിനിടെ ഒരു കൂറ്റന്‍ തിമിംഗലം മൈക്കിളിനെ ഒന്നാകെ വിഴുങ്ങുകയായിരുന്നു. തലനാരിഴയ്ക്കാണ് മൈക്കിളിന് ജീവന്‍ തിരികെ ലഭിച്ചത്. ആഴക്കടലിലേക്ക് നീന്തുന്നതിനിടെ 45 അടി ആഴത്തില്‍വച്ച് പെട്ടെന്നെന്തോ ശക്തിയായി തള്ളുന്നതായി അനുഭവപ്പെടുകയായിരുന്നു. നിമിഷനേരംകൊണ്ട് ചുറ്റിലും ഇരുട്ടു പരന്നു. ആദ്യം സ്രാവ് തന്നെ ആക്രമിക്കുകയാണെന്നാണ് മൈക്കിള്‍ കരുതിയത്. എന്നാല്‍ പെട്ടെന്ന് തന്റെ ശരീരം സ്വന്തം നിയന്ത്രണത്തിലല്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഈ സമയം കൊണ്ട് താനൊരു തിമിംഗലത്തിന്റെ വായില്‍ അകപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. വായ്ക്കുള്ളിലെ മസിലുകള്‍കൊണ്ട് തിമിംഗലം തന്നെ ഞെരിക്കുകയായിരുന്നുവെന്ന് മൈക്കിള്‍ പറയുന്നു. മൈക്കിളിന്റെ ശരീരം പൂര്‍ണമായും തിമിംഗലത്തിന്റെ വായ്ക്കുള്ളില്‍ പെട്ടു കഴിഞ്ഞിരുന്നു.…
Read More