കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ലെ സൗ​ജ​ന്യ​മാ​യി യാ​ത്ര പ്ര​യോ​ജ​ന​പ്പെ​ടു​ത്തി 15,51,01,072 സ്ത്രീ, ​ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ യാ​ത്ര​ക്കാ​ർ; പ്രി​യ​ത​രം പ്രി​യ​ദ​ർ​ശി​നി

കോ​ഴി​ക്കോ​ട്: കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ല്‍ സ്ത്രീ, ​ട്രാ​ന്‍​സ്ജെ​ന്‍​ഡ​ർ യാ​ത്ര​ക്കാ​ര്‍​ക്കാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച പ്രി​യ​ദ​ര്‍​ശി​നി സൗ​ജ​ന്യ യാ​ത്രാ​പ​ദ്ധ​തി ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​ത് തി​രു​വ​ന​ന്ത​പു​രം ജി​ല്ല. ഏ​റ്റ​വും കു​റ​വ് ഇ​ടു​ക്കി ജി​ല്ല​യി​ലും. ജൂ​ണ്‍ 15ന് ​ആ​രം​ഭി​ച്ച പ​ദ്ധ​തി​യി​ല്‍ ഈ ​മാ​സം 11 വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം സം​സ്ഥാ​ന​ത്താ​കെ 15,51,01,072 സ്ത്രീ, ​ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ യാ​ത്ര​ക്കാ​രാ​ണ് സൗ​ജ​ന്യ​മാ​യി യാ​ത്ര ചെ​യ്ത​ത്. 330.04 കോ​ടി രൂ​പ​യാ​ണ് ഇ​ത്ര​യും ടി​ക്ക​റ്റു​ക​ളു​ടെ മൂ​ല്യം. പ്രി​യ​ദ​ര്‍​ശി​നി പ​ദ്ധ​തി പ്ര​കാ​രം തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ 3,74,24,082 സ്ത്രീ​ക​ളാ​ണു യാ​ത്ര ചെ​യ്ത​ത്. ഇ​തി​ന്‍റെ ടി​ക്ക​റ്റ് മൂ​ല്യം 65,19,10,690 രൂ​പ. ഇ​ടു​ക്കി​യി​ല്‍ 38,09,962 സ്ത്രീ​ക​ള്‍ യാ​ത്ര ചെ​യ്ത​തി​ന്‍റെ ടി​ക്ക​റ്റ് മൂ​ല്യം 11,34,25,122 രൂ​പ​യാ​ണ്. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളു​ള്ള മ​ല​പ്പു​റം ജി​ല്ല​യാ​ണ് ഏ​റ്റ​വും കു​റ​വ് സ്ത്രീ ​യാ​ത്ര​ക്കാ​രു​ടെ പ​ട്ടി​ക​യി​ലു​ള്ള ജി​ല്ല​ക​ളി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​ത്. ‌ 16 മ​ണ്ഡ​ല​ങ്ങ​ളി​ലു​മാ​യി 40,06,806 സ്ത്രീ​ക​ളാ​ണ് ഇ​തു​വ​രെ സൗ​ജ​ന്യ​യാ​ത്ര…

Read More