കുറുമ്പ് ലേശം കൂടുന്നുണ്ട് ! കൊറോണക്കാലത്ത് ഡേറ്റാ ഉപയോക്താക്കള്‍ക്ക് പാലുംവെള്ളത്തില്‍ പാഷാണം കലക്കി നല്‍കി ജിയോ…

പരിധിയില്ലാതെ ഡേറ്റ നല്‍കിയാണ് റിലയന്‍സ് ജിയോ ഉപയോക്താക്കളെ കൈയ്യിലെടുത്തതും മറ്റ് ടെലികോം കമ്പനികള്‍ക്ക് പണി കൊടുത്തതും. ഇത്തവണ കൊറോണക്കാലത്ത് ആളുകള്‍ക്ക് ഉപകാരപ്രദമായി തങ്ങളുടെ ബൂസ്റ്റര്‍ ഡാറ്റ പാക്കേജ് സൗജന്യമായി ഇരട്ടിയാക്കിയാണ് ജിയോ കോവിഡ് ബാധിതരോട് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ചത്. അതായത്, 51 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുമ്പോള്‍ 6 ജിബിയും 101 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുമ്പോള്‍ 12 ജിബി എന്നുമായിരുന്നു വാഗ്ദാനം. കൊറോണ പടരുന്നതിനു മുമ്പ് ഡേറ്റ പാതി മാത്രമാണ് ഉണ്ടായിരുന്നത്. പക്ഷേ, ഇങ്ങനെ റീചാര്‍ജ് ചെയ്യുമ്പോള്‍ മുമ്പുണ്ടായിരുന്ന വൗച്ചറുകള്‍ പാടെ ഉപേക്ഷിച്ചിരിക്കുകയാണ് ജിയോ ഇപ്പോള്‍. ഈ സൗജന്യം നല്‍കുന്നതിനു മുന്‍പ് 101 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുമ്പോള്‍ 6 ജിബി ഡേറ്റ കിട്ടിയിരുന്നു. അപ്പോള്‍ 50 രൂപയുടെ സൗജന്യവൗച്ചറുകള്‍ ഉപയോഗിക്കാന്‍ ഉപയോക്താവിന് അവസരം ലഭിച്ചിരുന്നു. ഫലത്തില്‍ 51 രൂപയ്ക്ക് 6 ജിബി ലഭിച്ചിരുന്നു. ഇപ്പോള്‍ നല്‍കുന്നതും അതു തന്നെ. മുന്‍പുണ്ടായിരുന്ന…

Read More