വിസ ഓണ്‍ലൈനാണോ അറൈവലാണോ ! സ്വയംപ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയെ ട്രോളി അശ്വിന്‍; മറുപടികളും രസകരം…

ഇക്വഡോറില്‍ സ്വകാര്യദ്വീപ് വാങ്ങി സ്വന്തമായി ഒരു രാജ്യമങ്ങ് സ്ഥാപിച്ച സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയെ ട്രോളി ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍.അശ്വിന്‍. നിത്യാനന്ദയുടെ രാജ്യത്തേക്ക് വിസ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമാണെന്നും അതോ വിസ ഓണ്‍ അറൈവല്‍ ആണോ എന്നുമാണ് അശ്വിന്‍ ട്വീറ്റ് ചെയ്തത്. കൈലാസ എന്ന ഹാഷ്ടാഗും ഈ ട്വീറ്റിനൊപ്പമുണ്ടായിരുന്നു. ‘കൈലാസ’ എന്ന പേരിലുള്ള വെബ്‌സൈറ്റിലാണ് ഹിന്ദുരാജ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. അശ്വിന്റെ ട്വീറ്റിന് ആരാധകര്‍ ഇട്ട മറുപടികളും രസകരമാണ്. നിങ്ങള്‍ രാജ്യം സന്ദര്‍ശിക്കുക മാത്രമാണോ ചെയ്യുന്നത് അതോ പൗരത്വമെടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നായിരുന്നു ഒരു ആരാധകന്റെ സംശയം. ഇരട്ട പൗരത്വം ഇന്ത്യയില്‍ അനുവദനീയമല്ല എന്നായിരുന്നു ഇതിന് അശ്വിന്‍ നല്‍കിയ മറുപടി. തമിഴ്‌നാട്ടില്‍ ജനിച്ചു വളര്‍ന്ന രാജശേഖരനാണ് പിന്നീട് നിത്യാനന്ദയെന്ന പേര് സ്വീകരിച്ച് സ്വയം പ്രഖ്യാപിത ആള്‍ദൈവമായത്. ഇയാള്‍ക്കെതിരേ ന പീഡനക്കേസുകളുള്‍പ്പെടെ നിരവധി കേസുകളുണ്ട്. ഏറ്റവും ഒടുവിലായി, പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ…

Read More