കാ​മ്പ​സു​ക​ളി​ലെ റാ​ഗിം​ഗ്: പേ​ര് വെ​ളി​പ്പെ​ടു​ത്താ​തെ പ​രാ​തി​പ്പെ​ടാ​ൻ ‘സി​ദ്ധാ​ർ​ഥ്’ ആ​പ്പ്

തി​രു​വ​ന​ന്ത​പു​രം: ശാ​സ്ത്രീ​യ മ​നോ​ഭാ​വ​വും യു​ക്തി​സ​ഹ​മാ​യ അ​ന്വേ​ഷ​ണ സം​സ്‌​കാ​ര​വും വി​ദ്യാ​ർ​ഥി​ക​ളി​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ആ​രം​ഭി​ക്കു​ന്ന ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സെ​ന്‍റ​ർ ഫോ​ർ സ​യ​ന്‍റി​ഫി​ക് ടെ​മ്പ​ർ പ​ദ്ധ​തി​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ​യും ക്ഷേ​മ​വും ല​ക്ഷ്യ​മി​ടു​ന്ന സി​ദ്ധാ​ർ​ഥ് സ്റ്റു​ഡ​ന്‍റ് വെ​ൽ​ഫെ​യ​ർ ആപ്പ് ലോഞ്ച് ചെയ്തു. ശാ​സ്ത്ര​ബോ​ധ​ത്തി​ന് 300 കേ​ന്ദ്ര​ങ്ങ​ൾ കേ​ര​ള സം​സ്ഥാ​ന ഹ​യ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സെ​ന്‍റ​ർ ഫോ​ർ സ​യ​ന്‍റി​ഫി​ക് ടെ​മ്പ​ർ പ​ദ്ധ​തി​യി​ലൂ​ടെ ശാ​സ്ത്ര​ബോ​ധം, മാ​ന​വി​ക​ത, അ​ന്വേ​ഷ​ണാ​ത്മ​ക ചി​ന്ത എ​ന്നി​വ വി​ദ്യാ​ർ​ഥി​ക​ളി​ൽ വ​ള​ർ​ത്തു​ക​യാ​ണ് ല​ക്ഷ്യം. ഇ​തി​നാ​യി 300 കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ 15 ല​ക്ഷം യു​വാ​ക്ക​ളി​ലേ​ക്കും പൊ​തു​സ​മൂ​ഹ​ത്തി​ലേ​ക്കും ശാ​സ്ത്ര​ബോ​ധ പ്ര​ചാ​ര​ണം എ​ത്തി​ക്കും. വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ​യ്ക്ക് സി​ദ്ധാ​ർ​ഥ് ആ​പ്പ് റാ​ഗിം​ഗ് ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ ര​ഹ​സ്യ​മാ​യി അ​റി​യി​ക്കാ​നും സ​ഹാ​യം തേ​ടു​ന്ന​തി​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​താ​ണ് സി​ദ്ധാ​ർ​ഥ് സ്റ്റു​ഡ​ന്‍റ് വെ​ൽ​ഫെ​യ​ർ ആ​പ്പ്. വ്യ​ക്തി​ത്വം വെ​ളി​പ്പെ​ടു​ത്താ​തെ ഓ​ഡി​യോ പ​രാ​തി​ക​ൾ രേ​ഖ​പ്പെ​ടു​ത്താ​നും സു​ര​ക്ഷാ വി​വ​ര​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ക്കാ​നും ആ​പ്പി​ലൂ​ടെ സാ​ധി​ക്കും. പ​രാ​തി​ക​ൾ​ക്ക്…

Read More