ഒരു കോടി രൂപ വക്കീല്‍ ഫീസിനു പുറമേ! കേജരിവാളിനു വേണ്ടി ജഠ്മലാനി ഓരോ തവണ കോടതിയില്‍ ഹാജരാകുമ്പോഴും സര്‍ക്കാര്‍ ഖജനാവിന് നഷ്ടം 22 ലക്ഷം രൂപ വീതം

ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ മാനനഷ്ടക്കേസ് വാദിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ ഓരോ തവണയും അഭിഭാഷകന്‍ രാം ജഠ്മലാനിയ്ക്കു നല്‍കുന്നത് 22 ലക്ഷം രൂപവീതം. ഒരു കോടി രൂപ വക്കീല്‍ ഫീസിനു പുറമേയാണിത്. 93കാരനായ ജഠ്മലാനി ഇതുവരെ ഈയിനത്തില്‍ 3.42 കോടി രൂപ കൈപ്പറ്റിയിട്ടിട്ടുണ്ട്. 11 തവണയാണ് ജഠ്മലാനി ഡല്‍ഹി ഹൈക്കോടതിയില്‍ കെജ് രി വാളിനു വേണ്ടി ഹാജരായത്. കേസ് എവിടെയും എത്തിയിട്ടില്ലാത്തതിനാല്‍ ഇനിയും കോടികള്‍ ജഠ്മലാനിയുടെ പോക്കറ്റിലേക്കൊഴുകും എന്നുറപ്പാണ്. ഈ കോടികള്‍ ഡല്‍ഹിയിലെ നികുതിദായകരുടെ പോക്കറ്റില്‍ നിന്നാണ് പോകുന്നത്. അതായത് സര്‍ക്കാരാണ് കെജ് രിവാളിന്റെ വക്കീല്‍ ഫീസ് അടയ്ക്കുന്നതെന്നു ചുരുക്കം. ജഠ്മലാനിയുടെ ഓഫീസില്‍നിന്ന് വന്ന ബില്ലിന് തുകയനുവദിച്ചുകൊണ്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കഴിഞ്ഞ ഡിസംബര്‍ ആറിന് നിര്‍ദ്ദേശം നല്‍കി. 2015ല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സിബിഐ നടത്തിയ റെയ്ഡിനെച്ചൊല്ലി കെജരീവാള്‍…

Read More