കാലുകളുടെ വൈകല്യം സിന്നദുരൈയ്ക്ക് ഒന്നിനും ഒരു തടസ്സമായിരുന്നില്ല ! സ്വന്തം ജീവന്‍ പണയം വച്ച് സ്ത്രീയെ രക്ഷിച്ച അംഗപരിമിതന്‍ പറയുന്നത്…

ചെങ്ങന്നൂര്‍: പ്രളയജലം കുതിച്ചുപാഞ്ഞെത്തിയപ്പോള്‍ ജീവനും കൊണ്ട് പരക്കം പായാനാണ് എല്ലാവരും ശ്രമിച്ചത്. എന്നാല്‍ കാലുകള്‍ക്ക് സ്വാധീനം നഷ്ടപ്പെട്ട് കൈകള്‍ ഉപയോഗിച്ച് നടക്കുന്ന ഒരാളുടെ പ്രവൃത്തി ആളുകളെ അമ്പരപ്പിച്ചിരിക്കുകയാണ്. കാലുകള്‍ക്ക് സ്വാധീനമില്ലാത്ത സിന്നദുരൈ എന്നയാള്‍ ഒരു സ്ത്രീയുടെ ജീവനാണ് രക്ഷിച്ചെടുത്തത്. രക്ഷിക്കണേ എന്നുള്ള കരച്ചിലാണ് താന്‍ ആദ്യം കേട്ടതെന്നും എന്നാല്‍ കാലുകള്‍ക്ക് സ്വാധീനമില്ലാത്ത തനിക്ക് അവരെ രക്ഷിക്കാനാവില്ലെന്നാണ് അവര്‍ കരുതിയതെന്ന് ദുരൈ പറയുന്നു. ചെങ്ങന്നൂരിലെ ആറാട്ട്പുഴയിലാണ് സംഭവം. വെള്ളം ഉയര്‍ന്ന് വരുന്നത് കണ്ട് ഒരു ചെങ്ങാടം ദുരൈ ഉണ്ടാക്കി. മറ്റുള്ളവരോട് ടെറസില്‍ കയറി നില്‍ക്കാന്‍ പറഞ്ഞു. വെള്ളം ഉയര്‍ന്നപ്പോള്‍ ലൈന്‍ കമ്പികളില്‍ പിടിച്ച് താന്‍ അവര്‍ക്കരുകില്‍ എത്തിയെന്നും ചങ്ങാടത്തില്‍ കയറ്റി സ്ത്രീയെ രക്ഷപ്പെടുത്തിയെന്നുമാണ് ദുരൈ പറയുന്നത്. 90 വയസായ അമ്മയ്ക്ക് ഒപ്പം ഒറ്റമുറി വീട്ടിലാണ് ദുരൈ താമസിക്കുന്നത്. പ്രളയത്തിന് ശേഷം വീടിനുള്ളില്‍ നിറയെ ചളി അടിഞ്ഞു. തന്നെക്കൊണ്ട് ഒറ്റയ്ക്ക്…

Read More

അന്ന് സംഭവിച്ച കാര്യങ്ങള്‍ തുറന്നു പറഞ്ഞ് ഹെലികോപ്ടര്‍ ബോയ് ! വല്യപ്പനു മരുന്നു വാങ്ങാന്‍ പോയപ്പോള്‍ ഹെലികോപ്ടറില്‍ ലിഫ്റ്റ് അടിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തയെക്കുറിച്ച് കഥാ നായകന്‍ ജോബിയ്ക്ക് പറയാനുള്ളത്…വീഡിയോ കാണാം…

പ്രളയക്കെടുതികള്‍ക്കിടയിലും ആളുകളെ ചിരിപ്പിച്ച ചില സംഭവങ്ങളുണ്ടായിരുന്നു. അതില്‍ തന്നെ ആളുകളെ ഏറ്റവുമധികം ചിരിപ്പിച്ച സംഭവമായിരുന്നു വീട്ടില്‍ നിന്ന് വല്ല്യപ്പന് മരുന്ന് വാങ്ങാന്‍ പോയ യുവാവ് ഹെലികോപ്റ്ററില്‍ കയറി തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്പില്‍ ചെന്നുപെട്ടത്. വാട്ട്സ്ആപ്പുകളില്‍ ഒരു ഓഡിയോ ക്ലിപ്പിലൂടെയാണ് യുവാവിന്റെ കഥകേട്ട് ഈ ദുരിതത്തിനിടയിലും മലയാളികള്‍ ചിരിച്ച് മണ്ണ് കപ്പിയത്. ഓഡിയോ ക്ലിപ്പില്‍ വിവരിച്ച ആ സംഭവമിങ്ങനെയായിരുന്നു. ‘വല്ലുപ്പായ്ക്ക് മരുന്ന് വാങ്ങിക്കാന്‍ വല്ലുമ്മി അവനെ പറഞ്ഞുവിട്ടു. പോകുന്നവഴി ആരെയോ രക്ഷിക്കാനായി മത്സ്യത്തൊഴിലാളികളുടെ ബോട്ടില്‍ കയറി. അപ്പോള്‍ ആ വഴി ഒരു ഹെലികോപ്റ്റര്‍ താഴ്ന്നുവന്നു. അവര്‍ കൈവിശീയപ്പോള്‍ ഹെലികോപ്റ്ററില്‍ നിന്ന് റോപ്പിട്ടുകൊടുത്തു. ഒടുവില്‍ ഹെലികോപ്ടര്‍ അവനെ തിരുവനന്തപുരത്തേക്ക് കൊണ്ടെത്തിക്കുകയായിരുന്നു. യുവാവിന്റെ അനാവശ്യ യാത്ര എയര്‍ഫോഴ്‌സിന് ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചതോടെ ഇയാളെ ട്രോളി നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവത്തിന്റെ നിജസ്ഥിതി പറഞ്ഞു…

Read More

റസ്‌ക്യു ടീം രക്ഷപ്പെടുത്തിയ ഗര്‍ഭിണിയായ പശു പ്രസവിച്ചു ! കിടാവിന് വീട്ടുകാര്‍ പേരിട്ടത് ‘ റസ്‌ക്യു’ എന്ന്

ഏലൂര്‍: വെള്ളപ്പൊക്കത്തില്‍ നിന്നു റസ്‌ക്യൂ ഓപ്പറേഷന്‍ ടീം രക്ഷിച്ച ഗര്‍ഭിണിയായ പശു രണ്ടാം നാള്‍ പ്രസവിച്ചു. റസ്‌ക്യു ടീമിനോടുള്ള നന്ദി സൂചകമായി വീട്ടുകാര്‍ പശുക്കിടാവിന് ‘റസ്‌ക്യു’ എന്നാണ് പേരിട്ടത്. പെരിയാറില്‍നിന്നു വെള്ളം ഇരച്ചെത്തിയപ്പോള്‍ വെള്ളക്കെട്ടിലായ പള്ളിക്കര ഐഷയുടെ പശുക്കളെ റസ്‌ക്യൂ ടീമാണു രക്ഷപ്പെടുത്തിയത്. ഐഷയും കുടുംബവും ബന്ധുവീട്ടിലേക്കു താമസം മാറ്റിയിരുന്നു. പശുക്കളെ രക്ഷിച്ച് ആദ്യം ഇഎസ്‌ഐ ആശുപത്രി വളപ്പിലാണു കെട്ടിയത്. അവിടേക്കും വെള്ളം കയറി വന്നപ്പോള്‍ സമീപത്തെ മറ്റൊരു ഗ്രൗണ്ടിലേക്കു മാറ്റിക്കെട്ടുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കാണു പശു പ്രസവിച്ചത്. പ്രളയ ദുരിതത്തിനിടയില്‍ കടന്നുവന്ന അതിഥിക്കു പേരിടാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരുന്നില്ല. ഇട്ടു റസ്‌ക്യൂ എന്ന കിടിലന്‍ പേര്.

Read More

ആദ്യം എന്റെ 25 പട്ടികളെ സുരക്ഷിത സ്ഥാനത്ത് എത്തിക്ക് ! തന്റെ പട്ടികളെ രക്ഷിക്കാതെ താന്‍ കൂടെ വരില്ലെന്ന് പറഞ്ഞ് രക്ഷാപ്രവര്‍ത്തകരെ തിരിച്ചയച്ച് മൃഗസംരക്ഷകയായ യുവതി

തിരുവനന്തപുരം: രക്ഷാപ്രവര്‍ത്തകരെ മടക്കി അയച്ച് തൃശ്ശൂരിലെ മൃഗസംരക്ഷകയായ യുവതി. തന്റെ 25 പട്ടികളെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാതെ താന്‍ കൂടെ വരില്ലെന്നാണ് യുവതി പറഞ്ഞത്. ഉപേക്ഷിക്കപ്പെട്ടതും തെരുവില്‍ അലഞ്ഞതുമായ നായകളെ കണ്ടെത്തി സംരക്ഷിക്കുന്ന യുവതിയാണ് സ്വന്തം ജീവനൊപ്പം തന്റെ വളര്‍ത്തു മൃഗങ്ങളുടെ സുരക്ഷയ്ക്കും പ്രാധാന്യം നല്‍കിയത്. തന്റെ 25 പട്ടികളെക്കൂടി രക്ഷിക്കാതെ മാറി താമസിക്കില്ലെന്ന് ഇവര്‍ അറിയിച്ചു. മൃഗസംരക്ഷണ വകുപ്പ് എത്തിയപ്പോള്‍ വെള്ളം കെട്ടിക്കിടന്ന വീട്ടിനകത്ത് പുതപ്പിച്ച നിലയിലായിരുന്നു പട്ടികള്‍. സുനിത എന്ന യുവതിയാണ് പട്ടികളെ രക്ഷിക്കാതെ വരില്ലെന്ന് അറിയിച്ചത്. എന്നാല്‍ ഇവര്‍ സംരക്ഷിച്ചത് മുഴുവന്‍ തെരുവുപട്ടികളേയും ഉപേക്ഷിപ്പെട്ട നായ്കുട്ടികളേയും ആയിരുന്നു. നായ്ക്കളെ ഇപ്പോള്‍ രക്ഷിക്കാനാവില്ലെന്ന് പറഞ്ഞ് രക്ഷാപ്രവര്‍ത്തകര്‍ തിരികെ പോയി, തുടര്‍ന്ന് ഹ്യൂമണ്‍ സൊസൈറ്റ് ഇന്റര്‍നാഷണലുമായി സുനിത ബന്ധപ്പെട്ടു. ഇവരെത്തിയാണ് യുവതിയേയും നായ്ക്കളേയും രക്ഷിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ എത്തുമ്പോള്‍ പട്ടികള്‍ മുഴുവന്‍ അവശനിലയിലായിരുന്നു. ഇപ്പോള്‍ തൃശൂരിലെ ഒരു…

Read More

ആളുകള്‍ക്ക് ഹെലികോപ്റ്ററില്‍ കയറാന്‍ മടി ! വെള്ളം ഉടന്‍ ഇറങ്ങുമെന്ന് പറഞ്ഞ് രക്ഷാപ്രവര്‍ത്തകരെ തിരിച്ചയയ്ക്കുന്നു;വ്യാജ പ്രചരണങ്ങളും സജീവം…

ചെങ്ങന്നൂര്‍: പ്രളയത്തില്‍ ഒറ്റപ്പെട്ടവര്‍ക്കായുള്ള രക്ഷാദൗത്യം പുരോഗമിക്കുമ്പോള്‍ ഹെലികോപ്റ്ററില്‍ കയറാനും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാനും ചിലര്‍ മടികാട്ടുന്നത് രക്ഷാദൗത്യത്തിലേര്‍പ്പെട്ടിരിക്കുന്ന സൈനികരെ വിഷമിപ്പിക്കുന്നു. എഴുപതിലധികം പേരെ ഉള്‍ക്കൊള്ളാവുന്ന ഹെലികോപ്റ്ററുമായി എത്തുമ്പോള്‍ ഭക്ഷണവും വെള്ളവും നല്‍കി പൊയ്‌ക്കൊള്ളാനും വെള്ളം ഉടന്‍ ഇറങ്ങുമെന്നും പറഞ്ഞ് വ്യോമസേനയിലെ രക്ഷാപ്രവര്‍ത്തനത്തിനായി പരിശീലനം കിട്ടിയ വിദഗ്ദ്ധരോട് പറയുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ചെങ്ങന്നൂര്‍ മേഖലകളിലാണ് സൈന്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുള്ളത്. എന്നാല്‍ നാട്ടുകാരുടെ ഈ വിമുഖത തിരിച്ചടിയാണ്. പ്രത്യേക ദൗത്യം ലക്ഷ്യമിട്ടുള്ള എംഐ ഹലികോപ്റ്റര്‍ ആള്‍ക്കാരെ കാണുന്ന പ്രദേശത്ത് നിര്‍ത്തി താഴേയ്ക്ക് ഊര്‍ന്നിറങ്ങാനും ആള്‍ക്കാരുമായി മുകളിലേക്ക് കയറാനും പ്രത്യേകം പരിശീലനം സിദ്ധിച്ചവരാണ് ഇത്തരം രക്ഷാപ്രവര്‍ത്തനത്തിന് എത്തുന്നത്. എന്നാല്‍ പറന്നുപോകുമ്പോള്‍ ഒറ്റപ്പെട്ടവരെ കാണുമ്പോള്‍ അവിടെ ഹെലികോപ്റ്റര്‍ നിര്‍ത്തി താഴേയ്ക്ക് ഭക്ഷണവും വെള്ളവും ആദ്യം നല്‍കും. തുടര്‍ന്ന് ഇവരെ രക്ഷിക്കാനൊരുങ്ങുമ്പോള്‍ ആള്‍ക്കാര്‍ വിസമ്മതിക്കുന്നതാണ് പ്രതിസന്ധിയെന്ന് രക്ഷാപ്രവര്‍ത്തകരായ സൈനികര്‍ പറയുന്നു. തങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും മാത്രം…

Read More

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന രക്ഷാദൗത്യം ! വെള്ളം നിറഞ്ഞ ഒമ്പതോളം അറകളാണുണ്ടായിരുന്നത്; അതിസാഹസികമായ രക്ഷാദൗത്യത്തെക്കുറിച്ച് ആന്‍ഡേഴ്‌സണ്‍ പറയുന്നതിങ്ങനെ…

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ നിന്നും കുട്ടികളെ രക്ഷപ്പെടുത്തിയ സംഭവത്തെ ശ്വാസം അടക്കിപ്പിടിച്ചാണ് ലോകം നോക്കിക്കണ്ടത്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കാവുന്ന ദൗത്യം എന്നാണ് ദൗത്യസംഘാംഗമായ ഡെറിക് ആന്‍ഡേഴ്‌സണ്‍ രക്ഷാപ്രവര്‍ത്തനത്തെ വിശേഷിപ്പിക്കുന്നത്.ഫുട്ബോള്‍ ടീം അംഗങ്ങളായ 12 കുട്ടികളെയും അവരുടെ പരിശീലകനെയും വെള്ളം നിറഞ്ഞ ഗുഹയില്‍നിന്നു രക്ഷിച്ചത് ഒട്ടേറെ വെല്ലുവിളികള്‍ അതിജീവിച്ചായിരുന്നെന്ന് ആന്‍ഡേഴ്‌സണ്‍ പറയുന്നു. ഗുഹയ്ക്കുള്ളില്‍ ഒട്ടും വെളിച്ചമില്ലാത്തതും വെള്ളം നിറഞ്ഞതുമായ പത്തോളം അറകളാണുണ്ടായിരുന്നത്. കുട്ടികളുമായി ഇത്തരം ഓരോ അറയും മറികടക്കാന്‍ അരമണിക്കൂറിലേറെ വീതമാണെടുത്തത്. കുട്ടികളുമായി നാലു കിലോമീറ്റര്‍ താണ്ടുന്നതിനിടെ ചിലയിടങ്ങളില്‍ കുത്തനെയുള്ള, ‘ചതിക്കെണികളുള്ള’ പാറക്കെട്ടിലൂടെ കയറുകയും ഇറങ്ങുകയും വേണ്ടിവന്നു. കുട്ടികളും അവരുടെ കോച്ചും അവിശ്വസനീയമാം വിധം മനോധൈര്യമുള്ളവരായിരുന്നെന്നും ആന്‍ഡേഴ്സണ്‍ പറഞ്ഞു. ജപ്പാനിലെ ഒക്കിനാവ ആസ്ഥാനമായുള്ള യു.എസ്. വ്യോമസേനയില്‍നിന്നുള്ള വിദഗ്ധനാണ് ആന്‍ഡേഴ്സണ്‍. കോച്ചിന്റെയും കുട്ടികളുടെയും ഇച്ഛാശക്തി അപാരമായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി ജൂണ്‍ 28 നു ഗുഹാമുഖത്ത് എത്തിയപ്പോള്‍തന്നെ പ്രതിസന്ധികളും…

Read More

പരിശീലകന്‍ ഏകാപ്പോള്‍ ചന്ദാവോങ് ഒരു ദിവസം തനിച്ച് ഗുഹയില്‍ കഴിയേണ്ടി വരും ! നാളെ കനത്ത മഴ പെയ്യുമെന്ന കാലാവസ്ഥാ പ്രവചനം ആശങ്ക കൂട്ടുന്നു; ഇന്ന് നിര്‍ണായക ദിനം

ബാങ്കോക്ക്:തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകന്‍ ഏകാപോള്‍ ചന്ദാവോങ് ഒരു ദിവസം ഗുഹയില്‍ തനിച്ചു കഴിയേണ്ടി വരും. 25കാരനായ ചന്ദാവോങ് ഉള്‍പ്പെടെ അഞ്ചുപേരാണ് ഇനി ഗുഹയില്‍ അവശേഷിക്കുന്നത്. ബാക്കിയുണ്ടായിരുന്ന എട്ടുപേരെ രണ്ടു ദിവസങ്ങളിലായി രക്ഷപ്പെടുത്തി. ഇനിയുള്ള നാലുകുട്ടികളെ ആദ്യം പുറത്തെത്തിക്കാനാവും രക്ഷാപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. അതിനു ശേഷമാവും പരിശീലകനെ പുറത്തെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തൂ. മൂന്നാംഘട്ട രക്ഷാപ്രവര്‍ത്തനത്തില്‍ കുട്ടികള്‍ക്കൊപ്പം പരിശീലകനെ പുറത്ത് കൊണ്ടുവരാനുള്ള തീരുമാനം രക്ഷാപ്രവര്‍ത്തനത്തിന്റെ തലവന്‍ ഒസോട്ടാനകോണ്‍ നിരസിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ വേണം എല്ലാം ചെയ്യാന്‍ എന്നതിനാല്‍ അധികഭാരം എടുക്കേണ്ടെന്നാണ് ഒസോട്ടാനകോണിന്റെ നിര്‍ദേശം. അതുകൊണ്ടു തന്നെ മുമ്പത്തെ പോലെ നാലു പേര്‍ വീതം മതിയെന്ന് അദ്ദേഹം രക്ഷാപ്രവര്‍ത്തകരോട് കര്‍ശനമായി പറയുകയും ചെയ്തിരിക്കുകയാണ്. ജൂണ്‍ 23 നായിരുന്നു പരിശീലകനും മറ്റ് 12 കുട്ടികളും ഗുഹയില്‍ കുടുങ്ങിയത്. ഇവര്‍ ഗുഹയില്‍ കയറിയതിന് പിന്നാലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന്…

Read More

സൂപ്പര്‍മാന്‍ ഉണ്ട് ? കാര്‍ ഇടിക്കുന്നതിനു മുമ്പ് പറന്നെത്തി പെണ്‍കുട്ടിയെ രക്ഷിച്ചത് സൂപ്പര്‍മാനെന്ന് സോഷ്യല്‍ മീഡിയ; സിസിടിവിയില്‍ തെളിഞ്ഞത് കണ്ണിനു വിശ്വസിക്കാന്‍ കഴിയാത്ത കാഴ്ച

സിസിടിവികളുടെ കണ്ടുപിടിത്തം ഒരു വിപ്ലവകരമായ മാറ്റമാണ്. പലപ്പോഴും ഒരു ദൃക്‌സാക്ഷിയെപ്പോലെയാണ് സിസിടിവി വര്‍ത്തിക്കുന്നത്. ദിനംപ്രതി സംഭവിക്കുന്ന നിരവധി കുറ്റകൃത്യങ്ങള്‍ വെളിച്ചത്ത് കൊണ്ടു വരാന്‍ സിസിടിവി കാമറാദൃശ്യങ്ങള്‍ വളരെയധികം സഹായിക്കാറുണ്ട്. എന്നാല്‍ കുറ്റകൃത്യങ്ങള്‍ മാത്രമല്ല വളരെയധികം നല്ലകാര്യങ്ങളും അതേസമയം ദുരൂഹതയുണര്‍ത്തുന്നവയും സിസിടിവി ദൃശ്യങ്ങള്‍ വഴി പുറത്തു വരാറുണ്ട്. ആരുടെയും ശ്രദ്ധയില്‍ പെടാത്ത പല കാര്യങ്ങളും സിസിടിവിയില്‍ പതിയാറുണ്ട്. പലതും നമ്മെ വിസ്മയിപ്പിക്കുകയും ചെയ്യുന്നതാണ്. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. വീഡിയോ കണ്ടു കഴിഞ്ഞാല്‍ അതിലുള്ളത് മനുഷ്യന്‍ തന്നെയാണോ അതോ വല്ല അതീന്ദ്രിയ ശക്തിയുടെ ഇടപെടലുമാണോ എന്ന് സംശയിച്ചുപോകും ഒരു പെണ്‍കുട്ടി റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളില്‍ ആദ്യം കാണുന്നത്. ഒരേ സമയം മുന്നിലും പുറകിലുമായി രണ്ട് കാറുകള്‍ ഒരു വശത്തു നിന്നും വരുന്നതും കാണാം. എന്നാല്‍ ആദ്യത്തെ കാറ് മാത്രമേ പെണ്‍കുട്ടിയുടെ ശ്രദ്ധയില്‍പ്പെടുന്നുള്ളൂ.…

Read More