ഹരിപ്പാട്: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്നുണ്ടായ ശക്തമായ കടലാക്രമണത്തിൽ പെരുമ്പള്ളി ജങ്കാർ ജംഗ്ഷനു വടക്കുഭാഗത്ത് തൃക്കുന്നപ്പുഴ–വലിയഴീക്കൽ തീരദേശറോഡ് തകർച്ചയുടെ വക്കിൽ. മുൻപുതന്നെ കടലാക്രമണത്തിൽ കേടുപാടു സംഭവിച്ച റോഡിലേക്ക് ഇപ്പോൾ രാപ്പകലില്ലാതെ തിരമാലകൾ അടിച്ചുകയറുകയാണ്. റോഡിന്റെ പകുതിയിലേറെ ഭാഗം കരിമണലും കടൽവെള്ളവും മൂടിയതോടെ ഇതുവഴിയുള്ള ഗതാഗതം അതീവ ദുഷ്കരമായി. എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പോലും കഴിയാത്തവിധം റോഡ് ഇടുങ്ങിയിരിക്കുകയാണ്. കടലാക്രമണത്തിന് താത്കാലിക ആശ്വാസമെന്ന നിലയിൽ രണ്ടുവർഷം മുൻപ് സ്ഥാപിച്ച ജിയോബാഗ് ഭിത്തികൾ പൂർണമായി തകർന്നു കീറിപ്പറിഞ്ഞ നിലയിലാണ്.ഇവയ്ക്കു മുകളിലൂടെയാണ് ശക്തമായ തിരമാലകൾ റോഡിലേക്ക് നേരിട്ട് ഇരച്ചുകയറുന്നത്. ഒൻപതു വർഷം മുൻപുവരെ റോഡിനും കടലിനും ഇടയിൽ എഴുപത് മീറ്ററോളം വിസ്തൃതിയിൽ കരയുണ്ടായിരുന്നു. നാട്ടുകാരും വിനോദസഞ്ചാരികളും ഒത്തുചേർന്നിരുന്ന പ്രധാന വിശ്രമകേന്ദ്രമായിരുന്ന ഈ പ്രദേശം അടിക്കടിയുണ്ടായ കടലാക്രമണത്തിൽ പൂർണമായും കടലെടുത്തു. ഇവിടെ കായംകുളം കായലും കടലും തമ്മിലുള്ള അകലം ഇപ്പോൾ 50…
Read More