ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ശ​ക്ത​മാ​യ ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ പെ​രു​മ്പ​ള്ളി​യി​ൽ ക​ട​ൽ ക​യ​റു​ന്നു പു​തി​യ പൊ​ഴി രൂ​പ​പ്പെ​ടു​മെ​ന്ന് ആ​ശ​ങ്ക; തൃ​ക്കു​ന്ന​പ്പു​ഴ-​വ​ലി​യ​ഴീ​ക്ക​ൽ തീ​ര​ദേ​ശ​റോ​ഡ് ത​ക​ർ​ച്ച​യു​ടെ വ​ക്കി​ൽ

ഹ​രി​പ്പാ​ട്: ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ശ​ക്ത​മാ​യ ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ പെ​രു​മ്പ​ള്ളി ജ​ങ്കാ​ർ ജം​ഗ്ഷ​നു വ​ട​ക്കു​ഭാ​ഗ​ത്ത് തൃ​ക്കു​ന്ന​പ്പു​ഴ–​വ​ലി​യ​ഴീ​ക്ക​ൽ തീ​ര​ദേ​ശ​റോ​ഡ് ത​ക​ർ​ച്ച​യു​ടെ വ​ക്കി​ൽ. മു​ൻ​പു​ത​ന്നെ ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ കേ​ടു​പാ​ടു സം​ഭ​വി​ച്ച റോ​ഡി​ലേ​ക്ക് ഇ​പ്പോ​ൾ രാ​പ്പ​ക​ലി​ല്ലാ​തെ തി​ര​മാ​ല​ക​ൾ അ​ടി​ച്ചു​ക​യ​റു​ക​യാ​ണ്. റോ​ഡി​ന്‍റെ പ​കു​തി​യി​ലേ​റെ ഭാ​ഗം ക​രി​മ​ണ​ലും ക​ട​ൽ​വെ​ള്ള​വും മൂ​ടി​യ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം അ​തീ​വ ദു​ഷ്ക​ര​മാ​യി.

എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് സൈ​ഡ് കൊ​ടു​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത​വി​ധം റോ​ഡ് ഇ​ടു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ക​ട​ലാ​ക്ര​മ​ണ​ത്തി​ന് താ​ത്കാ​ലി​ക ആ​ശ്വാ​സ​മെ​ന്ന നി​ല​യി​ൽ ര​ണ്ടു​വ​ർ​ഷം മു​ൻ​പ് സ്ഥാ​പി​ച്ച ജി​യോ​ബാ​ഗ് ഭി​ത്തി​ക​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു കീ​റി​പ്പ​റി​ഞ്ഞ നി​ല​യി​ലാ​ണ്.
ഇ​വ​യ്ക്കു മു​ക​ളി​ലൂ​ടെ​യാ​ണ് ശ​ക്ത​മാ​യ തി​ര​മാ​ല​ക​ൾ റോ​ഡി​ലേ​ക്ക് നേ​രി​ട്ട് ഇ​ര​ച്ചു​ക​യ​റു​ന്ന​ത്. ഒ​ൻ​പ​തു വ​ർ​ഷം മു​ൻ​പു​വ​രെ റോ​ഡി​നും ക​ട​ലി​നും ഇ​ട​യി​ൽ എ​ഴു​പ​ത് മീ​റ്റ​റോ​ളം വി​സ്തൃ​തി​യി​ൽ ക​ര​യു​ണ്ടാ​യി​രു​ന്നു. നാ​ട്ടു​കാ​രും വി​നോ​ദ​സ​ഞ്ചാ​രി​ക​ളും ഒ​ത്തു​ചേ​ർ​ന്നി​രു​ന്ന പ്ര​ധാ​ന വി​ശ്ര​മ​കേ​ന്ദ്ര​മാ​യി​രു​ന്ന ഈ ​പ്ര​ദേ​ശം അ​ടി​ക്ക​ടി​യു​ണ്ടാ​യ ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ പൂ​ർ​ണ​മാ​യും ക​ട​ലെ​ടു​ത്തു.

ഇ​വി​ടെ കാ​യം​കു​ളം കാ​യ​ലും ക​ട​ലും ത​മ്മി​ലു​ള്ള അ​ക​ലം ഇ​പ്പോ​ൾ 50 മീ​റ്റ​റി​ൽ താ​ഴെ മാ​ത്ര​മാ​ണ്. ക​ട​ൽ​ക്ഷോ​ഭം ഇ​തേ​പ​ടി തു​ട​ർ​ന്നാ​ൽ റോ​ഡ് ഒ​ലി​ച്ചു​പോ​യി ക​ട​ലും കാ​യ​ലും ഒ​ന്നാ​യി പു​തി​യൊ​രു പൊ​ഴി രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്ത് ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യി ര​ണ്ടാ​യി വി​ഭ​ജി​ക്ക​പ്പെ​ടു​ക​യും പെ​രു​മ്പ​ള്ളി മു​ത​ൽ വ​ലി​യ​ഴീ​ക്ക​ൽ വ​രെ​യു​ള്ള പ്ര​ദേ​ശം ഒ​റ്റ​പ്പെ​ടു​ക​യും ചെ​യ്യും. കൂ​ടാ​തെ, കാ​യം​കു​ളം കാ​യ​ലി​ന് കു​റു​കെ​യു​ള്ള സു​പ്ര​ധാ​ന ഗ​താ​ഗ​ത​മാ​ർ​ഗ​മാ​യ കൊ​ച്ചി​യു​ടെ ജെ​ട്ടി സു​നാ​മി പാ​ല​ത്തി​ന്‍റെ പ്ര​സ​ക്തി ന​ഷ്ട​പ്പെ​ടും.

ക​ട​ലി​ൽ​നി​ന്ന് കാ​യ​ലി​ലേ​ക്ക് വ​ലി​യ തോ​തി​ൽ ഉ​പ്പു​വെ​ള്ളം ക​യ​റു​ന്ന​ത് സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ശു​ദ്ധ​ജ​ല സ്രോ​ത​സു​ക​ളി​ലും കി​ണ​റു​ക​ളി​ലും ഉ​പ്പു​ര​സം പ​ട​ർ​ത്തു​മെ​ന്ന​തി​നൊ​പ്പം കൃ​ഷി​യെ​യും കാ​യ​ൽ ആ​വാ​സ​വ്യ​വ​സ്ഥ​യെ​യും സാ​ര​മാ​യി ബാ​ധി​ക്കും. തീ​ര​ദേ​ശ​പാ​ത പൂ​ർ​ണ​മാ​യി ഒ​ലി​ച്ചു​പോ​കു​ന്ന​തി​നു മു​ൻ​പ് ശാ​ശ്വ​ത​മാ​യ ക​രി​ങ്ക​ൽ ഭി​ത്തി​യോ ടെ​ട്രാ​പോ​ഡ് പ്ര​തി​രോ​ധ​മോ തീ​ർ​ക്കാ​ൻ അ​ധി​കൃ​ത​ർ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Related posts

Leave a Comment