‘നീ പോയി രക്ഷപ്പെട്ടോ ഞാന്‍ വശക്കേടായി’ ! മുങ്ങിത്താഴുമ്പോള്‍ ശരവണന്‍ ബിജുവിനോടു പറഞ്ഞു; ആ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനാവാതെ ബിജു…

ഉറ്റ സുഹൃത്തായ ശരവണന്റെ മരണം ഉള്‍ക്കൊള്ളാന്‍ ഇനിയും ബിജുവിന് കഴിഞ്ഞിട്ടില്ല. ഇരുവരുമൊന്നിച്ച് മത്സ്യബന്ധനത്തിനു പോയപ്പോഴാണ് ശരവണന്‍ ബോധക്ഷയം വന്ന് വെള്ളത്തിലേക്ക് വീഴുന്നതും മരിക്കുന്നതും. നീ പോയി രക്ഷപ്പെട്ടോ ഞാന്‍ വശക്കേടായി’ മുങ്ങിത്താഴുമ്പോള്‍ ശരവണന്‍ പറഞ്ഞിങ്ങനെയായിരുന്നു. എങ്കിലും ബിജുവിന് ഒരു നേരിയ പ്രതീക്ഷ ഉണ്ടായിരുന്നു തന്റെ ഉറ്റ സുഹൃത്തായ ശരവണനെ രക്ഷപ്പടുത്താമെന്ന്… ”ചേട്ടന്‍ ടെന്‍ഷനടിക്കാതെ ഇരി നമുക്ക് രക്ഷപ്പെടാം” എന്ന് ബിജു പറഞ്ഞെങ്കിലും ശരവണനെ കരയ്ക്ക് എത്തിക്കുക അത്ര എളുപ്പമായിരുന്നില്ല. ഏകദേശം 15 മിനിറ്റ് ശരവണനനുമായി നിലയില്ലാ കയത്തില്‍ നിന്നെന്നു ബിജു പറയുന്നു. പിന്നെ കുറച്ചു കഴിഞ്ഞപ്പോള്‍ ശരവണന്‍ വീണ്ടും താഴേക്ക് പോയി. 25 വര്‍ഷമായി തന്റെയൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഇനിയില്ല എന്ന സത്യം ഉള്‍ക്കൊള്ളാന്‍ ബിജുവിനാകുന്നില്ല. ശനി വൈകിട്ട് 6.30നാണു ശരവണനും ബിജുവും കൂടി മത്സ്യബന്ധനത്തിന് പോയത്. മീന്‍ പിടിക്കാന്‍ പോകുന്നതിനിടെ ശരവണന്‍ ബോധം മറഞ്ഞു താഴേക്ക്…

Read More