ഞാന്‍ അയച്ച സാമ്പിളില്‍ ഒരു ബഹിരാകാശ ജീവിയുണ്ടായായിരുന്നു; ബഹിരാകാശ നിലയത്തിലെ കോസ്‌മോനോട്ട് പറഞ്ഞ വാക്കുകള്‍ കേട്ട് ഞെട്ടിത്തരിച്ച് ശാസ്ത്രലോകം

ഭൂമിയ്ക്കു മുകളില്‍ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ(ഐഎസ്എസ്) ശാസ്ത്രജ്ഞര്‍ ഇടയ്ക്കിടെ പുറത്തിറങ്ങാറുണ്ട്. നിലയത്തിന്മേല്‍ പറ്റിപ്പിടിച്ചിരിക്കുന്ന വസ്തുക്കളുടെ സാംപിളുകള്‍ എടുക്കുകയാണു ലക്ഷ്യം. റഷ്യന്‍ കോസ്‌മോനോട്ട് ആന്റണ്‍ ഷ്‌കാപ്ളെറോവും അത്തരമൊരു ലക്ഷ്യത്തിലേര്‍പ്പെട്ടിരുന്നു. നിലയത്തിനു പുറത്തെ പലയിടത്തു നിന്നും സാംപിളുകള്‍ തുടച്ചെടുത്ത് ശേഖരിച്ചു. ഇവ പിന്നീട് ഭൂമിയിലേക്കയക്കുകയും ചെയ്തു. എന്നാല്‍ ഗവേഷണ ഫലം ശാസ്ത്രജ്ഞരെ ഞെട്ടിച്ചു കളഞ്ഞു. ഒരു പുതിയ തരം ബാക്ടീരിയത്തെ ആന്റണ്‍ അയച്ച സാംപിളുകളില്‍ കണ്ടെത്തിയിരിക്കുന്നു. അവയാകട്ടെ ഭൂമിയില്‍ നിന്നല്ലെന്ന് ഉറപ്പാണ്, കൂടുതല്‍ വിശദവിവരങ്ങള്‍ക്കായി അവയെപ്പറ്റി പഠിച്ചു കൊണ്ടിരിക്കുകയാണെന്നും ഭൂമിയില്‍ നിന്ന് ആന്റണ് അറിയിപ്പും ലഭിച്ചു. ഭൂമിക്കു പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടെന്നതിന് ഇതാദ്യമായാണ് ഒരു ബഹിരാകാശ ഗവേഷകന്‍ തന്നെ തെളിവുമായെത്തിരിക്കുന്നത്. ഡിസംബറില്‍ തന്റെ മൂന്നാം ബഹിരാകാശ നിലയ യാത്രയ്ക്ക് ഒരുങ്ങവേയാണ് ആന്റണിന്റെ വെളിപ്പെടുത്തല്‍. റഷ്യന്‍ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലെ ഈ കാര്യങ്ങള്‍ ശാസ്ത്രലോകം ഞെട്ടലോടെയാണു കേട്ടത്.…

Read More