കാഷ്മീര്‍ പ്രശ്‌നപരിഹാരത്തിനുള്ള ഏകമാര്‍ഗം ജിഹാദ് മാത്രം ! ഇന്ത്യയ്‌ക്കെതിരേ ജിഹാദിന് ആഹ്വാനം ചെയ്ത് ബ്രിട്ടനിലെ മുസ്ലിം വനിതാ നേതാവ്; ബ്രിട്ടനില്‍ ഇന്ത്യ വിരുദ്ധ വികാരം ആളിക്കത്തിച്ച് പാകിസ്ഥാന്‍ വംശജര്‍…

ഇന്ത്യയ്‌ക്കെതിരേ ജിഹാദിന് ആഹ്വാനം ചെയ്ത ബ്രിട്ടീഷ് മുസ്ലിം വനിതാ നേതാവിനെതിരേ പൊലീസ് അന്വേഷണം തുടങ്ങി. വ്യവസായിയും മാധ്യമ പ്രവര്‍ത്തകയുമായ 38-കാരിയായ സുമൈറ ഫറൂഖാണ് ബെര്‍മിംഗ്ഹാമിലെ റാലിയില്‍ പ്രസംഗിക്കുമ്പോള്‍ വിവാദ പരാമര്‍ശം നടത്തിയത്. ചാന്‍സലര്‍ സാജിദ് ജാവിദുമായും ചാള്‍സ് രാജകുമാരനുമായൊക്കെ സൗഹൃദമുള്ള സുമൈറ, ബ്രിട്ടനിലെ അറിയപ്പെടുന്ന വനിതാ നേതാക്കളിലൊരാളാണ്. സംഭവം വിവാദമായതോടെ സുമൈറ കളംമാറ്റിച്ചവിട്ടി. താന്‍ പ്രകോപനമുണ്ടാക്കുന്ന തരത്തില്‍ ജിഹാദ് എന്ന വാക്കുപയോഗിച്ചില്ലെന്നാണ് സുമൈറ ഇപ്പോള്‍ വാദിക്കുന്നത്. കാശ്മീര്‍ ജനതയുടെ കഷ്ടപ്പാടിനെക്കുറിച്ച് സൂചിപ്പിക്കാനായാണ് അതുപയോഗിച്ചത്. ‘ശിരോവസ്ത്രം ധരിച്ച് അധികപ്രസംഗം നടത്തുന്നവളാ’യതുകൊണ്ടാണ് തന്നെ മാത്രം ഉന്നമിട്ട് ഇത്തരം ആരോപണങ്ങളുയരുന്നതെന്നും സുമൈറ പറയുന്നു. എന്നാല്‍, യോഗത്തിന്റെ വീഡിയോയില്‍ സുമൈറയുടെ പ്രകോപനപരമായ പ്രസംഗം വ്യക്തമാണ്. ബെര്‍മിംഗ്ഹാം കൗണ്‍സില്‍ ഹൗസിന്റെ പടിക്കെട്ടില്‍നിന്നാണ് അവര്‍ റാലിയെ അഭിസംബോധന ചെയ്തത്. ‘കാശ്മീരില്‍ ഇപ്പോള്‍ ഒരു മുദ്രാവാക്യമേയുള്ളൂ. അത് കര്‍ഫ്യൂ പിന്‍വലിക്കുകയെന്നതാണ്. അവരെ അവരുടെ ജീവിതം ജീവിക്കാന്‍ അനുവദിക്കുക.…

Read More