കോടികൾ പൊടിച്ച അ​ശാ​സ്ത്രീ​യ ഫു​ട് പാ​ത്ത് എ​സി റോ​ഡി​ൽ അപകടക്കെണിയൊരുക്കുന്നു

രാ​മ​ങ്ക​രി: എ​സി റോ​ഡി​ൽ ഇ​രു​വ​ശ​വും അ​ശാ​സ്ത്രീ​യ ഫു​ട്് പാ​ത്ത് നി​ർ​മി​ച്ച​തി​നെ തു​ട​ർ​ന്ന് പാ​ർ​ക്ക് ചെ​യ്യാ​ൻ സൗ​ക​ര്യ​മി​ല്ലാ​തെ വ​ലു​തും ചെ​റു​തു​മാ​യ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത് പ​തി​വാ​കു​ന്നു. യാ​ത്ര​ക്കാ​രു​ടെ​യും വാ​ഹ​ന​ങ്ങ​ളു​ടെ​യും വ​ലി​യ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന മ​ങ്കൊ​ന്പ്, നെ​ടു​മു​ടി, രാ​മ​ങ്ക​രി, മാ​ന്പു​ഴ​ക്ക​രി, കി​ട​ങ്ങ​റ തു​ട​ങ്ങി​യ ജം​ഗ്ഷനു​ക​ളി​ലാ​ണ് നി​ത്യേ​ന അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ചുവ​രു​ന്ന​ത്.ആ​ല​പ്പു​ഴയിൽനി​ന്നും ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്കു​ള്ള യാ​ത്രാമ​ധ്യേ നി​യ​ന്ത്ര​ണംവി​ട്ട കാ​ർ ഇ​ടി​ച്ച് രാ​മ​ങ്ക​രി ജം​ഗ്ഷനി​ലെ ഫു​ട് പാ​ത്തി​ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്യ്തി​രു​ന്ന ര​ണ്ടു ടൂ ​വീ​ല​റു​ക​ൾ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ ത​ക​ർ​ന്ന​താ​ണ് അ​വ​സാ​നസം​ഭ​വം. റോ​ഡി​ന് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന വീ​തി ന​ശി​പ്പി​ച്ചു​കൊ​ണ്ട് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ മു​ട​ക്കി പു​തി​യ ഫു​ട്പാ​ത്ത് നി​ർ​മി​ച്ച ഘ​ട്ട​ത്തി​ൽത​ന്നെ ഇ​തി​നെ​തി​രേ നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പ് ശ​ക്ത​മാ​യി​രു​ന്നു. ­എ​ന്നാ​ൽ അ​ന്ന് നി​ർ​മാ​ണ​ത്തി​ന്‍റെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന ഊ​രാ​ളു​ങ്ക​ൽ ക​ന്പ​നി​യോ കെ​എ​സ്ടി​പി​യോ ഈ ​എ​തി​ർ​പ്പ് ക​ണ​ക്കി​ലെ​ടു​ക്കു​വാ​ൻ ത​യാ​റാ​യി​ല്ല.ഇ​തി​ന്‍റെ ഫ​ല​മെ​ന്നോ​ണം റോ​ഡി​നു മു​ന്പ് ഉ​ണ്ടാ​യി​രു​ന്ന വീ​തി മൂ​ന്നി​ലൊന്ന് ഭാഗം കു​റ​ഞ്ഞെ​ന്ന് മാ​ത്ര​മ​ല്ല, വ​ലി​യ…

Read More