മസാല ബോണ്ട് തോമസ് ഐസക്കിന്റെ ‘ബ്രെയിന്‍ ചൈല്‍ഡ്’ ! ചീഫ് സെക്രട്ടറിയും ധന സെക്രട്ടറിയും എതിര്‍ത്തിട്ടും മുഖ്യമന്ത്രി മസാല ബോണ്ടിറക്കാന്‍ അനുമതി കൊടുത്തത് ‘മഹാബുദ്ധിമാനായ’ ധനമന്ത്രിയുടെ വാക്കുകേട്ട്…

സംസ്ഥാനത്തിന് വന്‍ സാമ്പത്തിക ബാധ്യത വരുത്തുന്ന മസാലബോണ്ടിനെ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസും ധന സെക്രട്ടറിയായിരുന്ന മനോജ് ജോഷിയും എതിര്‍ത്തതായി രേഖകള്‍. ഉയര്‍ന്ന പലിശ നിരക്കില്‍ മസാല ബോണ്ടിറക്കി പണം സമാഹരിക്കുന്നതിനെ കിഫ്ബി യോഗത്തിലാണ് ഇരുവരും എതിര്‍ത്തത്. 2018 ഒക്ടോബര്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 34-ാം ജനറല്‍ ബോഡിയിലാണു 14-ാം അജന്‍ഡയായി മസാല ബോണ്ട് ചര്‍ച്ചയ്ക്കെത്തിയത്. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ബോണ്ടിറക്കി പണം സമാഹരിക്കാന്‍ കിഫ്ബി സിഇഒ കെ.എം. ഏബ്രഹാം ബോര്‍ഡിന്റെ അനുമതി തേടുകയായിരുന്നു. ഇതിന് പിന്നില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ കൈകളായിരുന്നു. ഇത് മനസ്സിലാക്കിയാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം എതിര്‍ത്തത്. രാജ്യത്തിനകത്തു കുറഞ്ഞ പലിശയ്ക്ക് ബോണ്ടിറക്കി പണം സമാഹരിക്കാന്‍ കഴിയുമെന്നിരിക്കെ എന്തിന് കൂടിയ പലിശയ്ക്ക് ബോണ്ടിനു ശ്രമിക്കണമെന്ന് നിര്‍ദ്ദേശം വന്നപ്പോള്‍ തന്നെ ധനസെക്രട്ടറി മനോജ് ജോഷി ചോദിച്ചു. പിന്നാലെ ചീഫ് സെക്രട്ടറി…

Read More

സ്വപ്‌നയുടെ ഫോണ്‍ പരിശോധിച്ചാല്‍ തോമസ് ഐസക്കുമായുള്ള ബന്ധം മനസ്സിലാകും ! കിഫ്ബി ഇടപാടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കണം; തോമസ് ഐസക്കിനെതിരേ ആരോപണവുമായി കെ. സുരേന്ദ്രന്‍…

സ്വര്‍ണക്കടത്ത് സംഘം കിഫ്ബിയിലും ഇടപെട്ടെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ധനമന്ത്രി തോമസ് ഐസക്കിന് സ്വപ്‌നയുമായി അടുത്ത ബന്ധമാണുള്ളതെന്നെന്നും സുരേന്ദ്രന്‍ ആരോപിച്ചു. സ്വപ്നയുടെ ഫോണ്‍ പരിശോധിച്ചാല്‍ ഇരുവരും തമ്മിലുള്ള ബന്ധം മനസിലാകും. കിഫ്ബിയുടെ ഇടപാടുകള്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കണം എന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പിണറായി വിജയന്‍ മന്ത്രിസഭയിലെ മന്ത്രിമാര്‍ മത്സരിച്ച് കക്കുകയാണ്. ജനങ്ങളുടെ നികുതിപ്പണം എടുത്ത് അഴിമതി ചെയ്ത് താത്വികമായ അവലോകനം ചെയ്യുകയാണ് കിഫ്ബിയിലൂടെ ചെയ്യുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഈ അഴിമതിയിലും സ്വപ്നയ്ക്കും ശിവശങ്കറിന് വ്യക്തമായ പങ്കുണ്ട്. സ്വപ്നയുമായുള്ള ബന്ധം ഐസക്ക് തന്നെ വെളിപ്പെടുത്തണം. കാരാട്ട് ഫൈസലുമായുള്ള സാമ്പത്തിക ഇടപാട് മറനീക്കി പുറത്ത് വന്നു. കോഴിക്കോട് ജില്ലാ നേതൃത്വത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയെന്ന് തെളിഞ്ഞു. പണം വാങ്ങിയാണ് കാരാട്ട് ഫൈസലിന് സീറ്റ് നല്‍കിയത്. അഴിമതിയും സ്വര്‍ണ്ണക്കടത്ത് സംഘവുമാണ് സിപിഐഎമ്മിനെ നയിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ വികസന പദ്ധതികളെ…

Read More

ആലപ്പുഴ റെസ്റ്റ് ഹൗസില്‍ ഐസക്കിന്റെ സ്ഥിരം മുറി സുധാകരന്‍ ഒഴിപ്പിച്ചപ്പോള്‍ കയര്‍മേളയില്‍ നിന്നും ഐസക് സുധാകരനെ ഒഴിവാക്കി; സിപിഎം മന്ത്രിമാരുടെ പോരുമുറുകുന്നതിങ്ങനെ…

ആലപ്പുഴ: മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസകും തമ്മിലുള്ള അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നതോടെ സംസ്ഥാന നേതൃത്വം വെട്ടിലായി. ‘കയര്‍ കേരള’ രാജ്യാന്തരമേളയുടെ പോസ്റ്ററില്‍ നിന്ന് മന്ത്രി സുധാകരനെ ഒഴിവാക്കിയതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഇപ്പോള്‍ അങ്ങാടിപ്പാട്ടായിരിക്കുന്നത്. ഇതേക്കുറിച്ച് പ്രാഥമിക വിവരങ്ങള്‍ അന്വേഷിച്ച പാര്‍ട്ടി 28നും 29നും സംസ്ഥാന സമിതി യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്‌തേക്കുമെന്നാണ് വിവരം. പൊതുമരാമത്തുവകുപ്പിന്റെ ആലപ്പുഴയിലെ റസ്റ്റ് ഹൗസില്‍ മന്ത്രി തോമസ് ഐസക്കിന്റെ സ്ഥിരം മുറി ഒഴിപ്പിച്ചതിന്റെ പ്രതികാരമായാണ് കയര്‍ കേരള നടത്തിപ്പില്‍നിന്നു മന്ത്രി ജി.സുധാകരനെ ഒഴിവാക്കിയതെന്നാണ് സംസാരം. മുന്‍ കയര്‍ മന്ത്രിയും ജില്ലയുടെ ചുമതലക്കാരനുമായ തന്നെ ഒഴിവാക്കിയാണു കയര്‍ കേരളയുടെ പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്നു ജി.സുധാകരന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ജില്ലയിലെ ചില സി.പി.എം നേതാക്കള്‍ക്കെതിരെയായിരുന്നു ആരോപണം. സുധാകരന്റെ പരാതിയെത്തുടര്‍ന്ന് അദ്ദേഹത്തിന്റെകൂടി ചിത്രം ഉള്‍പ്പെടുത്തിയ പുതിയ ബോര്‍ഡുകള്‍ കയര്‍ കേരള സംഘാടകസമിതി നഗരത്തില്‍ സ്ഥാപിച്ചാണ് പ്രശ്‌നം ഒരുവിധത്തില്‍…

Read More