മസാല ബോണ്ട് തോമസ് ഐസക്കിന്റെ ‘ബ്രെയിന്‍ ചൈല്‍ഡ്’ ! ചീഫ് സെക്രട്ടറിയും ധന സെക്രട്ടറിയും എതിര്‍ത്തിട്ടും മുഖ്യമന്ത്രി മസാല ബോണ്ടിറക്കാന്‍ അനുമതി കൊടുത്തത് ‘മഹാബുദ്ധിമാനായ’ ധനമന്ത്രിയുടെ വാക്കുകേട്ട്…

സംസ്ഥാനത്തിന് വന്‍ സാമ്പത്തിക ബാധ്യത വരുത്തുന്ന മസാലബോണ്ടിനെ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസും ധന സെക്രട്ടറിയായിരുന്ന മനോജ് ജോഷിയും എതിര്‍ത്തതായി രേഖകള്‍. ഉയര്‍ന്ന പലിശ നിരക്കില്‍ മസാല ബോണ്ടിറക്കി പണം സമാഹരിക്കുന്നതിനെ കിഫ്ബി യോഗത്തിലാണ് ഇരുവരും എതിര്‍ത്തത്. 2018 ഒക്ടോബര്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 34-ാം ജനറല്‍ ബോഡിയിലാണു 14-ാം അജന്‍ഡയായി മസാല ബോണ്ട് ചര്‍ച്ചയ്ക്കെത്തിയത്. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ബോണ്ടിറക്കി പണം സമാഹരിക്കാന്‍ കിഫ്ബി സിഇഒ കെ.എം. ഏബ്രഹാം ബോര്‍ഡിന്റെ അനുമതി തേടുകയായിരുന്നു. ഇതിന് പിന്നില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ കൈകളായിരുന്നു. ഇത് മനസ്സിലാക്കിയാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം എതിര്‍ത്തത്. രാജ്യത്തിനകത്തു കുറഞ്ഞ പലിശയ്ക്ക് ബോണ്ടിറക്കി പണം സമാഹരിക്കാന്‍ കഴിയുമെന്നിരിക്കെ എന്തിന് കൂടിയ പലിശയ്ക്ക് ബോണ്ടിനു ശ്രമിക്കണമെന്ന് നിര്‍ദ്ദേശം വന്നപ്പോള്‍ തന്നെ ധനസെക്രട്ടറി മനോജ് ജോഷി ചോദിച്ചു. പിന്നാലെ ചീഫ് സെക്രട്ടറി…

Read More