അധികൃതര്‍ തിരിഞ്ഞു നോക്കിയില്ല; തുറുവേലിക്കുന്നിലെ ഓട്ടോക്കാര്‍ രക്ഷകരായി; തുറുവേലിക്കുന്ന് -വൈക്കം റോഡിലെ അപകടഭീതിയൊഴിഞ്ഞു

വൈക്കം: വല്ലകത്തിനും തുറുവേലിക്കുന്നിനുമിടയിലുള്ള ചേന്നങ്കേരി വളവില്‍ കുഴിരൂപപ്പെട്ട് അപകടങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ രക്ഷകരായത് തുറുവേലിക്കുന്നിലെ ഓട്ടോക്കാര്‍. വാട്ടര്‍ അതോറിറ്റി പൈപ്പ് സ്ഥാപിക്കാന്‍ വേണ്ടി റോഡ് വെട്ടിപ്പൊളിച്ചുണ്ടായ ആഴമേറിയ കുഴി യാത്രക്കാര്‍ക്കും സമീപവാസികള്‍ക്കും ഭീഷണിയായപ്പോഴാണ് ഓട്ടോക്കാര്‍ രക്ഷകരായി അവതരിച്ചത്. റോഡില്‍ കിടങ്ങുപോലെ രൂപപ്പെട്ട കുഴി തുറുവേലിക്കുന്നിലെ ഓട്ടോകാര്‍ സ്വന്തം ചെലവില്‍ കോണ്‍ക്രീറ്റ് ചെയ്ത് നികത്തുകയായിരുന്നു. പൈപ്പ് സ്ഥാപിക്കാനായി റോഡിനു കുറുകെ ആഴത്തില്‍ കുഴിയെടുത്ത വാട്ടര്‍ അതോറിറ്റി പൈപ്പ് സ്ഥാപിച്ച ശേഷം കോണ്‍ക്രീറ്റ് ചെയ്‌തെങ്കിലും കനത്ത മഴയില്‍ കോണ്‍ക്രീറ്റ് ഒലിച്ചു പോയി കിടങ്ങു പോലെ ആഴത്തില്‍ കുഴി രൂപപ്പെടുകയായിരുന്നു. ബന്ധപ്പെട്ട അധികൃതരെ അറിയിച്ചെങ്കിലും അവര്‍ തിരിഞ്ഞു നോക്കിയില്ല. മുമ്പേതന്നെ അപകടങ്ങള്‍ക്ക് പേരു കേട്ട വളവില്‍ രൂപപ്പെട്ട കുഴി അപകടങ്ങളുടെ എണ്ണം കുത്തനെ കൂട്ടി. രാത്രിയില്‍ പരിചയമില്ലാത്തവര്‍ ഇതുവഴി  വന്നാല്‍ വീഴുന്ന ദുരവസ്ഥയായിരുന്നു. റോഡ് സൈഡിലുള്ള അനധികൃത പാര്‍ക്കിംഗും അപകടങ്ങള്‍ക്ക് കാരണമായി. കണ്ടെയ്‌നര്‍വഹിച്ചു കൊണ്ടുള്ള വലിയ…

Read More

രണ്ടു വയസുകാരിയുടെ കാലിലെ പ്ലാസ്റ്ററെടുത്തു കൊണ്ടിരുന്നുന്നതിനിടയില്‍ ഡ്യൂട്ടി സമയം കഴിഞ്ഞു; ജീവനക്കാരി ഒന്നും പറയാതെ സ്ഥലം വിട്ടു; വൈക്കം താലൂക്ക് ആശുപത്രി സാക്ഷ്യം വഹിച്ചത് അതീവ നാടകീയ രംഗങ്ങള്‍ക്ക്

വൈക്കം:രണ്ടു വയസുകാരിയുടെ കാലിലെ പ്ലാസ്റ്റര്‍ പകുതി എടുത്തപ്പോള്‍ ഡ്യൂട്ടി സമയം കഴിഞ്ഞെന്നു പറഞ്ഞ് ജീവനക്കാരി സ്ഥലംവിട്ടു. ഒരു മണിക്കൂറിനുശേഷം മറ്റൊരു ജീവനക്കാരനെത്തിയാണ് ബാക്കിയുള്ള പ്ലാസ്റ്റര്‍ നീക്കിയത്. വൈക്കം താലൂക്കാശുപത്രിയില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ടി.വി.പുരം കൈതക്കാട്ടുമുറി വീട്ടില്‍ ഇ.കെ.സുധീഷിന്റെയും ഭാര്യ രാജിയുടെയും രണ്ടുവയസ്സുള്ള മകള്‍ ആര്യയുടെ വലതുകാല്‍ ഒരുമാസം മുമ്പ് ഒടിഞ്ഞു.താലൂക്കാശുപത്രിയിലാണ് ചികിത്സ നടത്തിയത്. സുധീഷും രാജിയും ശാരീരിക വൈകല്യമുള്ളവരാണ്. ചൊവ്വാഴ്ച വൈകീട്ട് കാലിലെ പ്ലാസ്റ്റര്‍ നീക്കംചെയ്യാന്‍ മാതാപിതാക്കള്‍ കുട്ടിയുമായി താലൂക്കാശുപത്രിയിലെത്തി. ഡോക്ടറുടെ നിര്‍ദേശപ്രകാരം നഴ്സിങ് റൂമില്‍ പ്ലാസ്റ്റര്‍ നീക്കംചെയ്യാന്‍ കൊണ്ടുപോയി. പ്ലാസ്റ്റര്‍ പകുതി നീക്കംചെയ്തപ്പോള്‍ സമയം അഞ്ചുമണിയായി. ഡ്യൂട്ടിസമയം കഴിഞ്ഞെന്നുപറഞ്ഞ് കുട്ടിയെ അവിടെ കിടത്തിയിട്ട് ജീവനക്കാരി മടങ്ങി. ഏറെനേരമായിട്ടും പ്ലാസ്റ്റര്‍ നീക്കം ചെയ്യാന്‍ മറ്റു ജീവനക്കാര്‍ ആരും എത്താത്തതിനെത്തുടര്‍ന്ന് കുട്ടികളുടെ മാതാപിതാക്കള്‍ ആശുപത്രിയിലുണ്ടായിരുന്നവരോട് വിവരം പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയ്ക്കായെത്തിയവരും മറ്റും ബഹളം വെച്ചതോടെ മറ്റൊരു ജീവനക്കാരനെത്തി…

Read More