എന്നും പായസം വയ്ക്കും അതാ സാറേ…അല്ലാതെ ! മദ്യശാലകള്‍ അടച്ചതോടെ ശര്‍ക്കര വില്‍പ്പന വന്‍തോതില്‍ ഉയര്‍ന്നു; ശര്‍ക്കരപ്രിയരെ നീരിക്ഷിച്ച് എക്‌സൈസും

ലോക്ക് ഡൗണിന്റെ ഭാഗമായി ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും അടച്ചതോടെ ഡിമാന്‍ഡ് വന്നത് ശര്‍ക്കരയ്ക്കാണ്. ഗ്രാമീണ മേഖലയിലടക്കം വന്‍ ഡിമാന്‍ഡാണ് ഇപ്പോള്‍ ശര്‍ക്കരയ്ക്ക്. വാറ്റുചാരായമുണ്ടാക്കാനുള്ള പ്രധാന അസംസ്‌കൃത വസ്തുവാണ് ശര്‍ക്കര എന്നതാണ് ഈ ഡിമാന്‍ഡ് വര്‍ധനവിന് കാരണം. മദ്യശാലകള്‍ അടച്ചതോടെ പലരും വലിയ തോതില്‍ ശര്‍ക്കര വാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് എക്‌സൈസ് പറയുന്നത്. വീടുകളില്‍ ചാരായമുണ്ടാക്കാനാണ് ചിലര്‍ ശര്‍ക്കര വ്യാപകമായി ശേഖരിക്കുന്നതെന്നാണ് എക്‌സസൈസിന്റെ നിരീക്ഷണം. മൂന്നാഴ്ചയ്ക്കിടെ വയനാട്ടില്‍ രജിസ്റ്റര്‍ ചെയ്ത വ്യാജവാറ്റ് കേസുകള്‍ ഇതിന് തെളിവാണെന്നാണ് നിരീക്ഷണം. തമിഴ്നാട്ടില്‍ നിന്നാണ് പ്രധാനമായും വയനാട്ടിലേക്ക് ശര്‍ക്കരയെത്തുന്നത്. വെള്ള, കാപ്പി, കറുപ്പ് എന്നീ മൂന്നിനം ശര്‍ക്കരയാണ് വിപണിയിലുള്ളത്. ലോക്ക്‌ഡൌണ്‍ സമയത്ത് വെള്ള, കാപ്പി ഇനങ്ങള്‍ക്ക് കിലോക്ക് 65 മുതല്‍ 70 രൂപ വരെ വിലയെത്തി. മാത്തവിപണിയില്‍ അറുപത് രൂപയ്ക്ക് മുകളിലാണ് വില. കറുപ്പ് ശര്‍ക്കരയ്ക്ക് മൂന്നുമുതല്‍ അഞ്ചുരൂപവരെ കുറവുണ്ടെങ്കിലും ലോക്ഡൗണിന് മുമ്പ് മേല്‍ത്തരത്തിന്…

Read More