അടി സക്കെ…വെറുതെ സര്‍ക്കാരിനെ സംശയിച്ചു ! സപ്ലൈകോയുടെ ഓണക്കിറ്റില്‍ വന്നത് വ്യാജവാറ്റിന് ഉപയോഗിക്കുന്ന യാതൊരു ഗുണനിലവാരവുമില്ലാത്ത ശര്‍ക്കര; അഴിമതിയ്ക്കു ചുക്കാന്‍ പിടിച്ചത് പ്രമുഖ നേതാവ്…

സപ്ലൈകോ ഓണക്കിറ്റിലെ ശര്‍ക്കരയുമായി ബന്ധപ്പെട്ട വിവാദം പുതിയ തലങ്ങളിലേക്ക്. ഓണക്കിറ്റിലെ ശര്‍ക്കര വ്യാജവാറ്റിന് ഉപയോഗിക്കുന്ന ശര്‍ക്കരയാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ചെന്നൈ ആസ്ഥാനമായ കമ്പനിയും ഈറോഡ് ആസ്ഥാനമായ മറ്റൊരു കമ്പനിയുമാണ് നിലവാരം തീരെക്കുറഞ്ഞ ഈ ശര്‍ക്കര ഓണക്കിറ്റിലേക്ക് നല്‍കിയത്. മഹാരാഷ്ട്രയിലും ഗുജറാത്തിലുമൊക്കെ വ്യാജവാറ്റിനായി ഉപയോഗിക്കുന്ന ശര്‍ക്കരയാണ് ഇത്. ഉപയോഗ ശൂന്യമായ പഞ്ചസാര പാവ് കാച്ചി മാരകമായ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത് കപ്പുകളിലും മറ്റും നിറച്ചാണ് ഇത്തരത്തിലുള്ള ശര്‍ക്കര ഉല്പാദിപ്പിക്കുന്നത്. അതേസമയം ഓണക്കിറ്റില്‍ നിന്ന് ശര്‍ക്കരയും പപ്പടവും ഒഴിവാക്കണമെന്ന് സപ്ലൈകോ അറിയിച്ചിരുന്നു. എന്നാല്‍ ഉന്നതങ്ങളില്‍ നിന്നുള്ള ശക്തമായ സമ്മര്‍ദമാണ് ഇവ രണ്ടും കിറ്റില്‍ ഉള്‍പ്പെടുത്താന്‍ കാരണം. കോടികളുടെ അഴിമതിയായിരുന്നു സമ്മര്‍ദ്ദത്തിനു പിന്നില്‍. തൂക്കം വെട്ടിപ്പിലൂടെ മാത്രം തട്ടാനിരുന്നത് രണ്ടു കോടി 61 ലക്ഷം രൂപയായിരുന്നു. ഇതിനു പുറമേയാണ് ഗുണനിലവാരം തൊട്ടുതീണ്ടിയിട്ടിലാത്ത ശര്‍ക്കര വിതരണം ചെയ്തതും. വ്യാജവാറ്റിനു പുറമേ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കന്നുകാലികള്‍ക്ക്…

Read More

എന്നും പായസം വയ്ക്കും അതാ സാറേ…അല്ലാതെ ! മദ്യശാലകള്‍ അടച്ചതോടെ ശര്‍ക്കര വില്‍പ്പന വന്‍തോതില്‍ ഉയര്‍ന്നു; ശര്‍ക്കരപ്രിയരെ നീരിക്ഷിച്ച് എക്‌സൈസും

ലോക്ക് ഡൗണിന്റെ ഭാഗമായി ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും അടച്ചതോടെ ഡിമാന്‍ഡ് വന്നത് ശര്‍ക്കരയ്ക്കാണ്. ഗ്രാമീണ മേഖലയിലടക്കം വന്‍ ഡിമാന്‍ഡാണ് ഇപ്പോള്‍ ശര്‍ക്കരയ്ക്ക്. വാറ്റുചാരായമുണ്ടാക്കാനുള്ള പ്രധാന അസംസ്‌കൃത വസ്തുവാണ് ശര്‍ക്കര എന്നതാണ് ഈ ഡിമാന്‍ഡ് വര്‍ധനവിന് കാരണം. മദ്യശാലകള്‍ അടച്ചതോടെ പലരും വലിയ തോതില്‍ ശര്‍ക്കര വാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് എക്‌സൈസ് പറയുന്നത്. വീടുകളില്‍ ചാരായമുണ്ടാക്കാനാണ് ചിലര്‍ ശര്‍ക്കര വ്യാപകമായി ശേഖരിക്കുന്നതെന്നാണ് എക്‌സസൈസിന്റെ നിരീക്ഷണം. മൂന്നാഴ്ചയ്ക്കിടെ വയനാട്ടില്‍ രജിസ്റ്റര്‍ ചെയ്ത വ്യാജവാറ്റ് കേസുകള്‍ ഇതിന് തെളിവാണെന്നാണ് നിരീക്ഷണം. തമിഴ്നാട്ടില്‍ നിന്നാണ് പ്രധാനമായും വയനാട്ടിലേക്ക് ശര്‍ക്കരയെത്തുന്നത്. വെള്ള, കാപ്പി, കറുപ്പ് എന്നീ മൂന്നിനം ശര്‍ക്കരയാണ് വിപണിയിലുള്ളത്. ലോക്ക്‌ഡൌണ്‍ സമയത്ത് വെള്ള, കാപ്പി ഇനങ്ങള്‍ക്ക് കിലോക്ക് 65 മുതല്‍ 70 രൂപ വരെ വിലയെത്തി. മാത്തവിപണിയില്‍ അറുപത് രൂപയ്ക്ക് മുകളിലാണ് വില. കറുപ്പ് ശര്‍ക്കരയ്ക്ക് മൂന്നുമുതല്‍ അഞ്ചുരൂപവരെ കുറവുണ്ടെങ്കിലും ലോക്ഡൗണിന് മുമ്പ് മേല്‍ത്തരത്തിന്…

Read More