റി​ക്കാ​ർ​ഡു​ക​ൾ കോ​ഹ്ലി​ക്കു മു​ന്നി​ൽ ത​ക​രും: ഗാ​വ​സ്ക​ർ

kohiliന്യൂ​ഡ​ൽ​ഹി: ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ലെ റി​ക്കാ​ർ​ഡു​ക​ൾ വി​രാ​ട് കോ​ഹ്ലി​ക്കു മു​ന്നി​ൽ ത​ക​രു​മെ​ന്ന് മു​ൻ ഇ​ന്ത്യ​ൻ നാ​യ​ക​ൻ സു​നി​ൽ ഗാ​വ​സ്ക​റു​ടെ പ്ര​വ​ച​നം. ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ടെ​സ്റ്റി​ൽ ഇ​ര​ട്ട​സെ​ഞ്ചു​റി നേ​ടി​യ കോ​ഹ്ലി​യു​ടെ പ്ര​ക​ട​ന​ത്തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ത്യ​ൻ നാ​യ​ക​നെ പു​ക​ഴ്ത്തി ഗാ​വ​സ്ക​ർ രം​ഗ​ത്തെ​ത്തി​യ​ത്.

വി​രാ​ട് എ​ല്ലാ റി​ക്കാ​ർ​ഡു​ക​ളും ത​ക​ർ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്. സ്വ​ന്തം ക​ഴി​വി​ലു​ള്ള വി​ശ്വാ​സ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍​റെ സ്ഥി​ര​ത​യ്ക്കു പി​ന്നി​ൽ. ആ ​വി​ശ്വാ​സം ബൗ​ള​റു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തെ ന​ശി​പ്പി​ക്കു​ന്നു- എ​ൻ​ഡി​ടി​വി​ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ഗാ​വ​സ്ക​ർ പ​റ​ഞ്ഞു.

ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ടെ​സ്റ്റി​ൽ ഇ​ര​ട്ട സെ​ഞ്ചു​റി കു​റി​ച്ച കോ​ഹ്ലി, തു​ട​ർ​ച്ച​യാ​യ നാ​ലു പ​ര​ന്പ​ര​ക​ളി​ൽ ഇ​ര​ട്ട സെ​ഞ്ചു​റി നേ​ടു​ന്ന ആ​ദ്യ താ​ര​മെ​ന്ന റി​ക്കാ​ർ​ഡ് സ്വ​ന്തം​പേ​രി​ലാ​ക്കി​യി​രു​ന്നു. ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം ഡോ​ണ്‍ ബ്രാ​ഡ്മാ​നെ​യും ഇ​ന്ത്യ​ൻ വ​ൻ​മ​തി​ൽ രാ​ഹു​ൽ ദ്രാ​വി​ഡി​നെ​യും മ​റി​ക​ട​ന്നാ​യി​രു​ന്നു കോ​ഹ്ലി​യു​ടെ നേ​ട്ടം.

Related posts