കണ്ണൂർ: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പിണറായി വിജയന് വിമർശനം. വീണാ വിജയനെതിരായ കേസിനെ പാർട്ടിക്കെതിരായ ആക്രമണമായി ചിത്രീകരിച്ചത് എന്തിനാണെന്ന് പ്രതിനിധികൾ ചോദിച്ചു. കണ്ണൂരിൽ ചേർന്ന സിപിഎമ്മിന്റെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിലാണ് പാർട്ടി സ്വീകരിച്ച നിലപാടിനെ ചോദ്യം ചെയ്ത് പ്രതിനിധികൾ രംഗത്തെത്തിയത്. വീണാ വിജയനെതിരെ അന്വേഷണം വന്നപ്പോൾ പാർട്ടി എന്തിനാണ് പ്രസ്താവനയിറക്കിയത്. കേസിൽ പാർട്ടി പ്രതിരോധം തീർക്കേണ്ട സാഹചര്യം എന്തായിരുന്നുവെന്നുമാണ് യോഗത്തിൽ ചോദ്യമുയർന്നത്. മറ്റ് നേതാക്കളുടെ കുടുംബാംഗങ്ങൾക്കെതിരായ കേസുകളിൽ സ്വീകരിച്ച നിലപാടിൽനിന്ന് വ്യത്യസ്തമായ സമീപനം വീണയുടെ കാര്യത്തിൽ സ്വീകരിച്ചത് എന്തുകൊണ്ടാണെന്നും പ്രതിനിധികൾ ചോദിച്ചു. മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ കേസിൽ വ്യക്തിപരമായി നേരിടട്ടെയെന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചതെന്ന് യോഗത്തിൽ ചൂണ്ടിക്കാട്ടി. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മകന്റെ കാര്യത്തിലും സമാനമായ സമീപനമായിരുന്നു പാർട്ടിയുടേത്. എന്നാൽ വീണാ വിജയനെതിരായ കേസിൽ…
Read MoreTag: veena
ആറന്മുള ഉത്രട്ടാതി ജലോത്സവം നാളെ ! മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യും
കോഴഞ്ചേരി : പ്രസിദ്ധമായ ഉത്രട്ടാതി ജലോത്സവം നാളെ. ഉച്ചകഴിഞ്ഞ് 1.30ന് ജലഘോഷയാത്രയോടെയാണ് ഉത്രട്ടാതി ജലോത്സവത്തിനു തുടക്കമാകുക. ജലഘോഷയാത്ര മന്ത്രി വീണാ ജോര്‍ജ് ഫ്ളാഗ് ഓഫ് ചെയ്യും. പള്ളിയോട സേവാസംഘം പ്രസിഡന്റ്് കെ. എസ്. രാജന് മൂലവീട്ടില്‍ അധ്യക്ഷത വഹിക്കും. മന്ത്രി സജി ചെറിയാന് ജലോത്സവം ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പതാക ഉയര്‍ത്തുന്നതോടുകൂടി ജലോത്സവ പരിപാടികള്‍ ആരംഭിക്കും. ജലഘോഷയാത്രയില്‍ 51 പള്ളിയോടങ്ങളും മത്സര വള്ളംകളിയില്‍ 48 പള്ളിയോടങ്ങളും പങ്കെടുക്കും. ജലോത്സവവുമായി ബന്ധപ്പെട്ട് പള്ളിയോടസേവാസംഘം നല്കുന്ന രാമപുരത്ത് വാര്യര്‍ പുരസ്കാരം ‘മാളികപ്പുറം’ സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്ക്ക് പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനവേദിയില്‍ വച്ച് സമ്മാനിക്കും. ജലോത്സവവുമായി ബന്ധപ്പെട്ട് പള്ളിയോടസേവാസംഘം പുറത്തിറക്കുന്ന ‘പാഞ്ചജന്യം’ സുവനീര്‍ പ്രകാശനം മന്ത്രി പി. പ്രസാദ് നിര്‍വ്വഹിക്കും. മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണം…
Read Moreകമലയും വീണാ തായ്ക്കണ്ടിയും വലിച്ചെറിയുന്ന ഉച്ഛിഷ്ടങ്ങള്‍ ഭുജിച്ച്, പെണ്ണുപിടിയന്മാരുടെയും ഡോളര്‍,സ്വര്‍ണ്ണ കള്ളക്കടത്തുകാരുടെയും കീഴാളരായി നമ്മള് എത്രനാള്‍ ജീവിക്കും ? തുറന്നടിച്ച് ജി ശക്തിധരന്
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തില്‍ കടുത്ത ഭാഷയിലുള്ള പ്രതികരണവുമായി ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്. പഴയ കമ്മ്യുണിസ്റ്റ്കാരില്‍ ചിലര്‍ തട്ടിപ്പും വെട്ടിപ്പും നടത്തി ധനാഢ്യരായി ജനാധിപത്യത്തെ തന്ത്രപൂര്‍വം വശത്താക്കി അധികാരത്തിലേറിയ കഥ കേരളം വേണ്ടുവോളം ശ്രദ്ധിച്ചിട്ടുണ്ടോയെന്നാണ് ശക്തിധരന് ചോദിക്കുന്നത്. സര്‍ഗാത്മകമായി വളര്‍ന്ന ഒരു കമ്മ്യുണിസ്റ്റ് പാര്‍ട്ടിയെ ഒരു മാഫിയാത്തലവന്‍ അതിന്റെ പേരോ ചിഹ്നമോ മാറ്റാതെ വേഷപ്രച്ഛന്നമാക്കി ശീര്ഷാസനത്തില് നിര്‍ത്തി ലോക ചരിത്രത്തില്‍ സമാനതകളില്ലാത്ത പരീക്ഷണത്തിലേര്പ്പെട്ടിരിക്കുന്നുവെന്നതാണ് ഇന്ന് കേരളം അറിയാതെ പോകുന്ന വസ്തുതയെന്നും ശക്തിധരന് പറയുന്നു. സിപി മോഡല്‍ അറബിക്കടലില്‍’ എന്ന് മുദ്രാവാക്യം വിളിച്ചു വാരിക്കുന്തവും പിടിച്ചു വെടിയുണ്ടകള്‍ക്ക് നേരെ വിരിമാറ് കാട്ടിയ ഒരു ജനത എങ്ങിനെയാണ് നപുംസകങ്ങളായത് ? അവര്‍ക്ക് വേണ്ടേ അവരുടെ യഥാര്‍ത്ഥ സ്വര്‍ഗ്ഗരാജ്യം ? അതോ പിണറായിയുടെ അടിമരാജ്യം മതിയോ?. കമലയും വീണാ തായ്ക്കണ്ടിയും…
Read More