തിരുവനന്തപുരം: ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് അരിസ്റ്റോ സുരേഷ്. ചുമട്ടുതൊഴിലാളിയില്‍ നിന്ന് മോഹന്‍ലാല്‍ അവതാരകനായ ബിഗ്ബോസ് റിയാലിറ്റി ഷോയിലേക്ക് വരെയുള്ള താരത്തിന്റെ വളര്‍ച്ച ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. ഇതിനിടെ അരിസ്റ്റോ സുരേഷ് വിവാഹിതനാകാന്‍ പോകുന്നു എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചുവെങ്കിലും താരം അത് നിഷേധിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ തനിക്ക് പ്രണയമുണ്ടെന്നും ഉടന്‍ വിവാഹിതനാകുമെന്നും സുരേഷ് തുറന്നു പറഞ്ഞിരിക്കുകയാണ്. ആക്ഷന്‍ ഹീറോയിലെ ‘മുത്തേ പൊന്നേ പിണങ്ങല്ലേ” എന്ന ഗാനമാണ് സുരേഷിനെ താരമാക്കിയത്. കലാ പാരമ്പര്യമോ സംഗീതപഠനമോ ഇല്ലാതിരുന്നിട്ടും പാട്ടുകള്‍ തന്റേതായ രീതിയില്‍ പാട്ടുകള്‍ ചിട്ടപ്പെടുത്തി പാടിയാണ് അരിസ്റ്റോ മലയാളികളെ കൈയിലെടുത്തത്. ആക്ഷന്‍ ഹീറോ ബിജുവിനു ശേഷം ഒട്ടെറെ ചിത്രങ്ങളിലും ബിഗ്‌ബോസ് ഷോയിലുമെല്ലാം അരിസ്റ്റോ സുരേഷ് എത്തി. ബിഗ് ബോസ് ഷോയില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയാണ് താരം വിവാഹിതനാകാന്‍ പോകുന്നുവെന്ന് വാര്‍ത്തകള്‍ എത്തിയത്. എന്നാല്‍…
Read MoreTag: wife
ഭാര്യ ഭക്ഷണം കഴിച്ചതിന്റെ തുക താന്‍ നല്‍കില്ലെന്ന് ഭര്‍ത്താവ് ! മുഴുവന്‍ തുകയും ഭര്‍ത്താവ് നല്‍കണമെന്ന് ഹോട്ടലുകാര്‍ പറഞ്ഞതോടെ ഭര്‍ത്താവ് പോലീസിനെ വിളിച്ചു; പിന്നീട് സംഭവിച്ചത്…
ഭാര്യയും ഭര്‍ത്താവും തമ്മില്‍ വീട്ടില്‍ വച്ചു പിണങ്ങാറുണ്ടെങ്കിലും പുറത്തിറങ്ങിയാല്‍ ആ പിണക്കം പുറത്തുകാട്ടാതെയിരിക്കാന്‍ പരമാവധി ശ്രമിക്കാറുണ്ട്. എന്നാല്‍ വഴക്ക് പരിധിവിട്ടാല്‍ എന്ത് ചെയ്യും. ഇത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം സിഡ്നിയില്‍ ഉണ്ടായത്. ഒരുമിച്ച് കഴിച്ച ഭക്ഷണത്തിന്റെ പകുതി തുക ഭാര്യ നല്‍കിയില്ലെന്ന് പറഞ്ഞ് പോലീസിനെ വിളിച്ചിരിക്കുകയാണ് ഒരു ഭര്‍ത്താവ്. സിഡ്നിയിലെ ചൈനീസ് ഭക്ഷണശാലയില്‍ നിന്നുമാണ് ഇവര്‍ ഭക്ഷണം കഴിച്ചത്. ശേഷം മുഴുവന്‍ തുകയും ഭര്‍ത്താവ് നല്‍കാന്‍ ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കം ആരംഭിച്ചത്. തര്‍ക്കം കലശലായതോടെ ഭര്‍ത്താവ് പോലീസിനെ വിളിക്കുകയായിരുന്നു.ചീറിപ്പാഞ്ഞ് എത്തിയ പോലീസ് കണ്ടത് വഴക്കിടുന്ന ദമ്പതികളെയാണ്. പൊലീസിന്റെ നമ്പര്‍ സ്വന്തം ഭാര്യ ബില്ലിന്റെ തുക നല്‍കാത്തതിനല്ല ഉപയോഗിക്കേണ്ടതെന്നും എന്തെങ്കിലും അപായം സംഭവിച്ചാല്‍ മാത്രം ഉപയോഗിക്കേണ്ടതാണെന്നും പൊലീസ് ഇവരെ ഉപദേശിച്ചു. ഒടുവില്‍ പോലീസിന്റെ മധ്യസ്ഥതയില്‍ വഴക്കുതീര്‍ന്നു.
Read Moreതാഹിറയ്ക്ക് കാന്‍സറാണെന്ന് അറിഞ്ഞ ദിവസം ഞങ്ങള്‍ പോയി ഒരു സിനിമ കണ്ടു ! ബോളിവുഡിനെ ഞെട്ടിച്ച് ആയുഷ്മാന്‍ ഖുറാന…
നടനും ഗായകനുമായ ആയുഷ്മാന്‍ ഖുറാനയുടെ ഭാര്യ താഹിറ കാശ്യപ് കാന്‍സര്‍ ബാധിതയാണെന്ന വിവരം ബോളിവുഡിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഭാര്യയുടെ രോഗവിവരം ആയുഷ്മാന്‍ ഖുറാന തന്നെയാണ് ലോകത്തെ അറിയിച്ചത്. അന്നു മുതല്‍ തന്റെ ചികിത്സയെ സംബന്ധിച്ച എല്ലാ വിവരങ്ങളും താഹിറ പുറംലോകത്തെ അറിയിക്കുന്നുണ്ട്. പ്രചോദനമാകുന്ന ഒട്ടേറെ പോസ്റ്റുകള്‍, തന്റെ ചിത്രങ്ങളുള്‍പ്പെടെ അവര്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നു. കഴിഞ്ഞ ദിവസവും മുടി മുഴുവന്‍ പോയ തന്റെ ഒരു പുതിയ ചിത്രം താഹിറ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. പുതിയ രൂപം ഇനിയും അടക്കി വെക്കാന്‍ കഴിയില്ലെന്നും ഇതു തനിക്കു കൂടുതല്‍ സ്വാതന്ത്ര്യം തരുന്നതായും താഹിറ ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. ഒരിക്കലും മുടി മുഴുവന്‍ പോകുമെന്ന് കരുതിയില്ലെന്നും എന്നാല്‍ ഇതു മനോഹരമാണെന്നും താഹിറ കുറിക്കുന്നു. ആയുഷ്മാന്‍ ഖുരാന ചിത്രത്തിന് ‘തീക്ഷ്ണതയുളളവള്‍’ എന്നാണ് കമന്റ് ചെയ്തിരിക്കുന്നത്. ”താഹിറയുടെ പിറന്നാള്‍ ദിനത്തിലാണ് അവള്‍ക്കു കാന്‍സറാണെന്നു തെളിഞ്ഞത്. അപ്പോള്‍…
Read Moreഭാര്യ വീട്ടുകാര്‍ കബളിപ്പിച്ചു ! ഭാര്യയ്ക്ക് തന്നേക്കാള്‍ താടിയും പുരുഷ ശബ്ദവുമായതിനാല്‍ വിവാഹമോചനം വേണമെന്ന് യുവാവ്…
ഭാര്യയ്ക്ക് തന്നേക്കാള്‍ താടിയും പുരുഷ ശബ്ദവുമുള്ളതിനാല്‍ വിവാഹമോചനം വേണമെന്ന ആവശ്യവുമായി ഭര്‍ത്താവ് കോടതിയെ സമീപിച്ചു. അഹമ്മദാബാദിലാണ് ഭാര്യയ്ക്ക് ആണുങ്ങളുടെ ശരീരഘടനയുണ്ടെന്ന് കാണിച്ച് ഭര്‍ത്താവ് വിവാഹമോചനം തേടിയത്. ഭാര്യയുടെ വീട്ടുകാര്‍ തന്നെ കബളിപ്പിക്കുകയായിരുന്നെന്ന് യുവാവ് ആരോപിക്കുന്നു.വിവാഹത്തിന് മുന്‍പ് ആചാരങ്ങളുടെ ഭാഗമായി മുഖം മറച്ചാണ് നിന്നിരുന്നത്. ആചാരങ്ങള്‍ അനുവദിക്കാത്തതിനാല്‍ യുവതിയോട് സംസാരിക്കാനും സാധിച്ചിരുന്നില്ല. വിവാഹശേഷം ഭാര്യയോട് സംസാരിച്ചപ്പോഴാണ് പുരുഷ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞതെന്ന് യുവാവ് പറയുന്നു. തനിക്ക് മുഖത്ത് രോമവളര്‍ച്ചയുണ്ടെന്ന് യുവതി കോടതിയോട് സമ്മതിച്ചിട്ടുണ്ട്. ഹോര്‍മോണ്‍ വ്യതിയാനത്തിന്റെ ഭാഗമായുള്ള രോമവളര്‍ച്ച തടയാന്‍ താന്‍ മരുന്നു കഴിക്കുന്നുണ്ട്. എന്നാല്‍ മറ്റുള്ള കാരണങ്ങള്‍ ഭര്‍ത്താവ് തന്നെ ഒഴിവാക്കാന്‍ മാത്രമായി പറയുന്നതാണെന്ന് യുവതി പറഞ്ഞു. എന്തായാലും വിവാഹമോചനത്തില്‍ ഉറച്ചു നില്‍ക്കാനാണ് യുവാവിന്റെ തീരുമാനം.
Read Moreമാട്രിമോണിയിലൂടെ പരിചയപ്പെട്ട അനാഥ പെണ്‍കുട്ടിയെ വിവാഹം കഴിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി; വിവാഹത്തിന്റെ രണ്ടാം ആഴ്ച ഭര്‍ത്താവിന്റെ പണവുമായി ഭാര്യ മുങ്ങി
ചെന്നൈ: മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ ഭര്‍ത്താവിന്റെ സ്വര്‍ണവും പണവുമായി ഭാര്യ സ്ഥലം കാലിയാക്കി. ആന്ധ്രാ സ്വദേശിനിയും അനാഥയുമാണെന്ന് പറഞ്ഞ രമണാ എന്ന പെണ്‍കുട്ടിയെ മാട്രിമോണിയിലൂടെയാണ് വെങ്കട്ടരാമന്‍ പരിചയപ്പെട്ടത്. വിവാഹിതരായി രണ്ടാഴ്ചയ്ക്കുള്ളില്‍ നാട്ടില്‍ പോകണമെന്നു പറഞ്ഞ രമണ വെങ്കിട്ടരാമനെ കൂട്ടാതെ പോവുകയായിരുന്നു. ജോലി സ്ഥലത്തായിരുന്ന യുവാവ് ഇവരെ ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടാതായതോടെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് 80000 രൂപയും സ്വര്‍ണ്ണവും നഷ്ടപ്പെട്ടതായി അറിഞ്ഞത്. വെങ്കിട്ടരാമന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreഇതാവണമെടാ ഭര്‍ത്താവ് ! വിവാഹം കഴിഞ്ഞപ്പോള്‍ ഭാര്യ മറ്റൊരാളുടെ കരളിന്റെ കരളാണെന്ന് തിരിച്ചറിഞ്ഞ ഭര്‍ത്താവ് ചെയ്തത് മറ്റാരും ചെയ്യാത്ത പ്രവൃത്തി…
ന്യൂഡല്‍ഹി: ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളിലൊന്നാണ് സല്‍മാന്‍-ആഷ് ജോഡികള്‍ തകര്‍ത്തഭിനയിച്ച ഹം ദില്‍ദേ ചുകേ സനം. താന്‍ വിവാഹം കഴിച്ച സ്ത്രീ മറ്റൊരാളുമായി അഗാധ പ്രണയത്തിലാണെന്ന് മനസിലാക്കിയ ഭര്‍ത്താവ് അവളെ കാമുകന് തിരികെ നല്‍കാന്‍ പോകുകയും അവസാനം അപ്രതീക്ഷിതമായ ട്വിസ്റ്റ് ഉണ്ടാകുകയും ചെയ്യുന്ന സിനിമയായിരുന്നു ഇത്. എന്നാല്‍ ആ സിനിമക്കഥ ഇപ്പോള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചിരിക്കുകയാണ്. റൂര്‍ക്കേലയിലെ പമാര ഗ്രാമവാസിയായ ബസുദേബ് ടാപ്പോ ഇത്തരമൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. മറ്റാരും ചെയ്യാനിടയില്ലാത്ത രീതിയില്‍ പ്രശ്‌നം പരിഹരിക്കാനും ബസുദേബിനായി. അതും വെറും ആറുദിവസംകൊണ്ട്. മാര്‍ച്ച് നാലിനാണ് ബസുദേബ് ജാര്‍സുഗുഡ ദേബ്ദിഹി ഗ്രാമത്തിലെ 24-കാരിയെ വിവാഹം കഴിച്ചത്. ആചാരപ്രകാരം ബന്ധുക്കളെയൊക്കെ സാക്ഷിനിര്‍ത്തിയുള്ള വിവാഹമായിരുന്നു അത്. കഴിഞ്ഞ ശനിയാഴ്ച, മൂന്ന് ചെറുപ്പക്കാര്‍ ബസുദേബിനെയും ഭാര്യെയെയും സന്ദര്‍ശിക്കാന്‍ അവരുടെ വീട്ടിലെത്തി. യുവതിയുടെ ബന്ധുക്കളാണെന്നാണ് ഈ യുവാക്കള്‍ അവകാശപ്പെട്ടത്. ഇവരില്‍ രണ്ടുപേര്‍ ബസുദേബുമൊത്ത് ഗ്രാമത്തിലെ കാഴ്ചകള്‍…
Read Moreസ്വത്ത് വിറ്റ് ഭാര്യയെ പഠിപ്പിച്ചു; പഠിച്ച് വലിയ ഡിഗ്രി നേടിയപ്പോള്‍ ഭാര്യയ്ക്കു തോന്നി ഇയാള്‍ തനിക്കു ചേരുന്ന ഭര്‍ത്താവല്ലെന്ന്; ഒടുവില്‍ കോടതി പറഞ്ഞ ജീവനാംശം നല്‍കാന്‍ വൃക്ക വില്‍ക്കാനൊരുങ്ങി ഭര്‍ത്താവ്
ഇപ്പോള്‍ സംഭവിക്കുന്ന വിവാഹമോചനങ്ങളില്‍ പലതിനും പിന്നില്‍ നിസാരകാര്യങ്ങളാണ്. എന്നാല്‍ മധ്യപ്രദേശിലെ വിദിഷ സ്വദേശി പ്രകാശ് അഹിര്‍വാറിന്റെ കഥ കേട്ടാല്‍ ആരുടെയും കണ്ണു നിറയും. അകന്നു കഴിയുന്ന ഭാര്യയ്ക്ക് ജീവനാംശം നല്‍കാന്‍ സ്വന്തം വൃക്ക വില്‍പ്പനയ്ക്കു വച്ചിരിക്കുകയാണ് ഈ യുവാവ്. വൃക്ക വില്‍ക്കാനുണ്ട് എന്ന പരസ്യം വിദിഷയുടെ പലഭാഗങ്ങളിലും പ്രദര്‍ശിപ്പിച്ചതോടെയാണു പ്രകാശ് ആളുകളുടെ ശ്രദ്ധാകേന്ദ്രമാകുന്നത്. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ യുവാവ് കാര്യം വ്യക്തമാക്കി. പ്രതിമാസം 2200 രൂപയാണു ഭാര്യയ്ക്ക് ജീവനാംശമായി നല്‍കാന്‍ കോടതി ഉത്തരവ് ഇട്ടത്. എന്നാല്‍ സമ്പത്തും നല്ല തൊഴിലും ഇല്ലാത്ത തനിക്ക് ഈ തുക കണ്ടെത്താന്‍ കഴിയുന്നില്ലെന്നും അതുകൊണ്ടു വൃക്ക വില്‍ക്കുകയാണ് എന്നും ഇയാള്‍ പറയുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അവള്‍ തന്റെ ഭാര്യയാകുന്നത്. പഠിക്കാന്‍ മിടുക്കിയായിരുന്നു. തുടര്‍ന്ന് അവളെ പഠിപ്പിച്ചു. ഡിഗ്രിയും കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ പോസ്റ്റ്ഗ്രാജ്യൂവേറ്റ് ഡിപ്ലോമയും ബിഎഡും നേടി. അതിനു ശേഷം ഞങ്ങള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍…
Read More”എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോ ? ബാക്കിയുള്ള ലൈഫില്‍ ഞാന്‍ തന്നെ നന്നായി നോക്കുമെന്ന് പ്രോമിസ് ചെയ്യാം” നസ്രിയയുമായുള്ള പ്രണയം പൂത്തതിങ്ങനെയെന്ന് വെളിപ്പെടുത്തി ഫഹദ്
നസ്രിയ-ഫഹദ് ദമ്പതികളുടെ പ്രണയവും വലിയ വാര്‍ത്തയായിരുന്നു. തങ്ങളുടെ പ്രണയവും വിവാഹവുമെല്ലാം ഫഹദിപ്പോള്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. ഒരു പ്രമുഖ മലയാള മാസികയോടാണ് ഫഹദ് മനസു തുറന്നത്. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിനിടയിലാണ് നസ്രിയ തന്നെ പ്രൊപ്പോസ് ചെയതതെങ്കിലും താന്‍ അതിനും മുമ്പു തന്നെ നസ്രിയയെ ശ്രദ്ധിച്ചിരുന്നു. ഉമ്മയ്ക്ക് നസ്രിയയോട് തോന്നിയ ഇഷ്ടമാണ് ഇതിനു കാരണം. നസ്രിയയുടെ നോട്ടങ്ങളും സംസാരങ്ങളും താന്‍ ഏറെ ആസ്വദിച്ചിരുന്നതായും ഫഹദ് പറയുന്നു. തനിക്ക് പല പെണ്‍കുട്ടികളോടും പ്രണയം തോന്നിയിട്ടുണ്ടെങ്കിലും നസ്രിയയോടു തോന്നിയത് അതില്‍ നിന്നെല്ലാം വ്യത്യസ്ഥമായ ഒരു വികാരമാണ്. താന്‍ നിരവധി പെണ്‍കുട്ടികളെ പ്രൊപ്പോസ് ചെയ്തിട്ടുണ്ടെങ്കിലും തന്നോട് ഇത്രയും വ്യത്യസ്തമായി പ്രൊപ്പോസ് ചെയ്തത് നസ്രിയമാത്രമാണെന്നും ഫഹദ് പറയുന്നു. ”എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോ ബാക്കിയുള്ള ലൈഫില്‍ ഞാന്‍ തന്നെ നന്നായി നോക്കുമെന്ന് പ്രോമിസ് ചെയ്യാം” ഇങ്ങനെയായിരുന്നു പ്രൊപ്പോസല്‍. തന്നെ ധാരാളം സ്ത്രീകള്‍ ആകര്‍ഷിച്ചിട്ടുണ്ടെങ്കിലും…
Read More