”എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോ ? ബാക്കിയുള്ള ലൈഫില്‍ ഞാന്‍ തന്നെ നന്നായി നോക്കുമെന്ന് പ്രോമിസ് ചെയ്യാം” നസ്രിയയുമായുള്ള പ്രണയം പൂത്തതിങ്ങനെയെന്ന് വെളിപ്പെടുത്തി ഫഹദ്

fahd600നസ്രിയ-ഫഹദ് ദമ്പതികളുടെ പ്രണയവും വലിയ വാര്‍ത്തയായിരുന്നു. തങ്ങളുടെ പ്രണയവും വിവാഹവുമെല്ലാം ഫഹദിപ്പോള്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. ഒരു പ്രമുഖ മലയാള മാസികയോടാണ് ഫഹദ് മനസു തുറന്നത്. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിനിടയിലാണ് നസ്രിയ തന്നെ പ്രൊപ്പോസ് ചെയതതെങ്കിലും താന്‍ അതിനും മുമ്പു തന്നെ നസ്രിയയെ ശ്രദ്ധിച്ചിരുന്നു. ഉമ്മയ്ക്ക് നസ്രിയയോട് തോന്നിയ ഇഷ്ടമാണ് ഇതിനു കാരണം. നസ്രിയയുടെ നോട്ടങ്ങളും സംസാരങ്ങളും താന്‍ ഏറെ ആസ്വദിച്ചിരുന്നതായും ഫഹദ് പറയുന്നു. തനിക്ക് പല പെണ്‍കുട്ടികളോടും പ്രണയം തോന്നിയിട്ടുണ്ടെങ്കിലും നസ്രിയയോടു തോന്നിയത് അതില്‍ നിന്നെല്ലാം വ്യത്യസ്ഥമായ ഒരു വികാരമാണ്.

താന്‍ നിരവധി പെണ്‍കുട്ടികളെ പ്രൊപ്പോസ് ചെയ്തിട്ടുണ്ടെങ്കിലും  തന്നോട് ഇത്രയും വ്യത്യസ്തമായി പ്രൊപ്പോസ് ചെയ്തത് നസ്രിയമാത്രമാണെന്നും ഫഹദ് പറയുന്നു. ”എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോ ബാക്കിയുള്ള ലൈഫില്‍ ഞാന്‍ തന്നെ നന്നായി നോക്കുമെന്ന് പ്രോമിസ് ചെയ്യാം” ഇങ്ങനെയായിരുന്നു പ്രൊപ്പോസല്‍. തന്നെ ധാരാളം സ്ത്രീകള്‍ ആകര്‍ഷിച്ചിട്ടുണ്ടെങ്കിലും നസ്രിയയായിരിക്കും ജീവിതസഖിയെന്ന് ഉറപ്പിച്ചത് ഈ വ്യത്യസ്ഥത മൂലമാണ്.

സിനിമകള്‍ തിരഞ്ഞെടുക്കുന്നതിലും താന്‍ വ്യത്യസ്ഥനാണെന്ന് ഫഹദ് പറയുന്നുണ്ട്. കഥ കേള്‍ക്കുമ്പോള്‍ കണ്ടുമറന്ന ഒരു ഇമേജ് മനസ്സിലെത്തുന്നുണ്ടോയെന്നാണ് ആദ്യം നോക്കുന്നത്. ഇതിലൂടെ തന്നെ സിനിമയുടെ ജഡ്ജ്‌മെന്റ് ലഭിക്കുമെന്നാണ് ഫഹദ് പറയുന്നത്. ഇതുവരെ ചെയ്ത ചിത്രങ്ങളിലെ കഥാപാത്രങ്ങളെല്ലാം ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടുമുട്ടിയവരാണ്. അതുകൊണ്ടാണ് ഫഹദിനെ മറന്ന് തന്റെ കഥാപാത്രത്തെ സിനിമ കാണാനെത്തുന്നവര്‍ ഓര്‍ക്കുന്നത്. നല്ല സിനിമ ചെയ്യണമെന്ന ആഗ്രഹം മാത്രമാണുള്ളത്. ഫഹദ് പറയുന്നു.

ആദ്യ ചിത്രത്തിനു ശേഷമുള്ള വലിയ ഇടവേളയെക്കുറിച്ചും ഫഹദ് പറയുന്നുണ്ട്. സ്‌കോളര്‍ഷിപ്പ് കിട്ടി എന്‍ജിനീയറിങ്ങ് പഠനത്തിനായാണ് വിദേശത്തേക്ക് പോയത്. മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ ഇത് തന്റെ വഴിയല്ലെന്ന് മനസ്സിലാക്കി അത് ഉപേക്ഷിച്ചു. ഇക്കാര്യം വാപ്പയോട് പറഞ്ഞപ്പോള്‍ ഇഷ്ടമുള്ളത് ചെയ്യാനാണ് പറഞ്ഞത്. തുടര്‍ന്ന്‌ മൂന്നര വര്‍ഷം ഫിലോസഫിയാണ് പഠിച്ചത്. ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നതു പോലെ ആക്ടിംഗ് പഠിക്കാന്‍ താന്‍ ഒരിക്കലും പോയിട്ടില്ലെന്നും ഫഹദ് പറഞ്ഞു. ഒരു പെണ്ണിന്റ പ്രതികാരം സ്‌നേഹമാണെന്ന് പറഞ്ഞാണ് ഫഹദ് സംഭാഷണം അവസാനിപ്പിക്കുന്നത്. പെണ്ണ് സ്‌നേഹിക്കുന്നതു പോലെ ഒരാണിനെ മറ്റൊരാണിന് സ്‌നേഹിക്കാന്‍ കഴിയില്ല. പെണ്ണിനെ പോലെ സ്‌നേഹിക്കാന്‍ മറ്റാര്‍ക്കും കഴിയില്ലെന്നു താന്‍ വിശ്വസിക്കുന്നതായും ഫഹദ് പറയുന്നു.

Related posts